കാസർകോട് ജില്ലയിൽ ഇന്ന് (19-11-2024); അറിയാൻ, ഓർക്കാൻ
ഗതാഗതം നിരോധിച്ചു: നീലേശ്വരം ∙ ആനപ്പെട്ടി പാലം പുനർനിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ബാനം - കോട്ടപ്പാറ - തായ - ആനപ്പെട്ടി - കാലിച്ചാനടുക്കം റോഡുകൾ വഴി പോകണമെന്ന് കെആർഎഫ്ബി - പിഎംയു ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സിപിഎം കാറഡുക്ക ഏരിയ സമ്മേളനം 21, 22 തീയതികളിൽ
അഡൂർ ∙ സിപിഎം കാറഡുക്ക ഏരിയ സമ്മേളനം 21, 22 തീയതികളിൽ അഡൂരിൽ നടക്കും. കൊടി, കൊടിമര ജാഥകൾ, ദീപശിഖ റാലികൾ എന്നിവ 20 നു വിവിധ കേന്ദ്രങ്ങളിൽ നിന്നു ആരംഭിച്ചു വൈകിട്ട് 5 നു അഡൂരിൽ സമാപിക്കും.
21 നു രാവിലെ 9നു പ്രതിനിധി സമ്മേളനം സംസ്ഥാന സമിതി അംഗം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നായി 130 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി എം.മാധവൻ അറിയിച്ചു. 22 നു 3 ന് പള്ളങ്കോട് നിന്നു റെഡ് വൊളന്റിയർ മാർച്ചും അഡൂരിൽ പൊതുസമ്മേളനവും നടക്കും.
ആയുർവേദ മെഡിക്കൽ ക്യാംപ് 24ന്
പാലക്കുന്ന് ∙ ആപ്ത ആയുർവേദ വെൽനെസ് കേന്ദ്രം വാർഷികത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് താലോലം ഫെർട്ടിലിറ്റി കേന്ദ്രവുമായി ചേർന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് 24നു 10.30 മുതൽ പാലക്കുന്ന് കണ്ണൻസ് പ്ലാസയിലെ ആപ്ത സെന്ററിൽ നടക്കും. 6282526182.