സച്ചിത പ്രതിയായ തൊഴിൽ തട്ടിപ്പ്: കൈപ്പറ്റിയ ഒരു കോടി രൂപ അൻപതോളം അക്കൗണ്ടുകളിലേക്കു മാറ്റി
കാസർകോട്∙ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്നായി പെർല ഷേണി ബൽത്തക്കല്ലിലെ ബി.സച്ചിതറൈ കൈപ്പറ്റിയ ഒരു കോടിയിലേറെ രൂപ അൻപതോളം ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയതായി അന്വേഷണം സംഘം കണ്ടെത്തി. കർണാടക ഉഡുപ്പിയിൽ ഒരു സ്വകാര്യ പ്ലെയ്സ്മെന്റ് സ്ഥാപനം നടത്തുന്നയാളുടെ നിർദേശത്തെ തുടർന്നാണു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചതെന്നു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവും ബാഡൂർ സ്കൂളിലെ അധ്യാപികയുമായ സച്ചിതറൈ അന്വേഷണ സംഘത്തിനു മൊഴി നൽകി.

റിമാൻഡിലായിരുന്ന സച്ചിതറൈയെ ബദിയടുക്ക പൊലീസ് 2 ദിവസത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡി കാലാവധി ഇന്നു തീരുന്നതോടെ രാവിലെ കോടതിയിൽ ഹാജരാക്കും. പണം അയച്ചു എന്നു പറയുന്ന അക്കൗണ്ട് വിവരങ്ങളിലെത്തിയ പണത്തിന്റെ വിവരങ്ങൾ അറിയുന്നതിനായി ഉടമകളെയും പ്ലേസ്മെന്റ് സ്ഥാപനം നടത്തുന്നയാളെയും കണ്ടെത്തണം. ഇതിനു ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനും സാധ്യതയുണ്ട്.
നിലവിൽ 19 കേസുകളാണ് സച്ചിത റൈക്കെതിരെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 12 കേസുകളാണ് ബദിയടുക്കയിലാണ്. ഇതിൽ 82 ലക്ഷം രൂപയാണ് ഇവിടെയുള്ള പരാതിയിൽ മാത്രമായി നഷ്ടമായത്. ഉദ്യോഗാർഥികളും അവരുടെ രക്ഷിതാക്കളും നൽകിയ പണം പ്രതിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും ആ ദിവസവും പിറ്റേന്നുമായി വിവിധ അക്കൗണ്ടുകളിലേക്ക് തിരിച്ചു അയച്ചതായും ബാങ്ക് അക്കൗണ്ടിലുണ്ടിലൂടെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജോലി വാഗ്ദാനം നൽകി 12 ലക്ഷത്തിലേറെ രൂപ സച്ചിത റൈക്കു നൽകിയ ഒരു യുവതിയുടെ മാതാവ് പണം നഷ്ടമായതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തിരുന്നു. കുമ്പള, കാസർകോട്, മഞ്ചേശ്വരം, ആദൂർ, അമ്പലത്തറ, മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് സമാനരീതിയിലുള്ള പരാതിയിൽ കേസെടുത്തിട്ടുള്ളത്. കേന്ദ്ര–കേരള–കർണാടക സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, കാസർകോട് സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, കാസർകോട്ടെ ഒരു സർക്കാർ വിദ്യാലയം, എസ്ബിഐ, ജലസേചനം വകുപ്പ്, എഫ്സിഐ തുടങ്ങിയ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.