പരാഗ് രാഷ്ട്രീയ സർവേക്ഷൻ: നിരീക്ഷകരുടെ യോഗം ഇന്ന് കാഞ്ഞങ്ങാട് ∙ വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ 3,6,9 ക്ലാസുകളിലെ സർവേ നാളെ നടക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ 112 സ്കൂളുകളിലാണ് സർവേ നടക്കുന്നത്. സംസ്ഥാന

പരാഗ് രാഷ്ട്രീയ സർവേക്ഷൻ: നിരീക്ഷകരുടെ യോഗം ഇന്ന് കാഞ്ഞങ്ങാട് ∙ വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ 3,6,9 ക്ലാസുകളിലെ സർവേ നാളെ നടക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ 112 സ്കൂളുകളിലാണ് സർവേ നടക്കുന്നത്. സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാഗ് രാഷ്ട്രീയ സർവേക്ഷൻ: നിരീക്ഷകരുടെ യോഗം ഇന്ന് കാഞ്ഞങ്ങാട് ∙ വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ 3,6,9 ക്ലാസുകളിലെ സർവേ നാളെ നടക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ 112 സ്കൂളുകളിലാണ് സർവേ നടക്കുന്നത്. സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാഗ് രാഷ്ട്രീയ സർവേക്ഷൻ: നിരീക്ഷകരുടെയോഗം ഇന്ന് 
കാഞ്ഞങ്ങാട് ∙ വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ 3,6,9  ക്ലാസുകളിലെ സർവേ നാളെ നടക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ 112 സ്കൂളുകളിലാണ് സർവേ നടക്കുന്നത്.  സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും  സംയുക്തമായാണ് ഈ സർവേ നടത്തുന്നത്. 112  സ്കൂളുകളിലേക്കുള്ള നിരീക്ഷരുടെ യോഗം ഇന്ന് 10 ന്  കാഞ്ഞങ്ങാട്  ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് സിബിഎസ്ഇയുടെയും സർവേയുടെയും സിറ്റി കോർഡിനേറ്ററായ ഫാ. ജോർജ് പുഞ്ചയിൽ അറിയിച്ചു.

∙നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.

ADVERTISEMENT

18നു മുൻപ് എൻട്രി സമർപ്പിക്കണം
കാസർകോട് ∙ ജില്ലാ കേരളോത്സവത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ട ഇനങ്ങളായ വായ്പാട്ട്  (ക്ലാസിക്കൽ - ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ലൂട്ട്, വീണ, ഗിത്താർ, ഹാർമോണിയം ലൈറ്റ്, കഥാരചന ഹിന്ദി / ഇംഗ്ലിഷ് എന്നീ മത്സരങ്ങളുടെ എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി 18. 2025 ജനുവരി 1ന് 15 വയസ്സ് തികഞ്ഞവരും 29 വയസ്സ് കവിയാത്തവരുമായ യുവജനങ്ങൾക്ക് അപേക്ഷിക്കാം. https://keralotsavam.com/ എന്ന വെബ് പോർട്ടലിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 04994–256219.

കുടിശിക നിവാരണ അദാലത്ത്
കാസർകോട് ∙ പുനഃപരിശോധനയ്ക്കു ഹാജരാക്കാതെ കുടിശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ മുദ്ര പതിപ്പിച്ചു നൽകാൻ ലീഗൽ മെട്രോളജി കുടിശിക നിവാരണ അദാലത്ത് നടത്തുന്നു. പിഴ ഇനത്തിൽ കുറവ് വരുത്തി ഓട്ടോറിക്ഷ ഫെയർ മീറ്റർ ഉൾപ്പെടെ അളവുതൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കുന്നതിനാണ് അദാലത്ത്. 14 വരെ താലൂക്ക് തല ലീഗൽ മെട്രോളജി ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കും. 15 മുതൽ 24 വരെ അളവുതൂക്ക ഉപകരണങ്ങൾ മുദ്ര വച്ച് നൽകുമെന്ന് ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു. 8281698129.

ADVERTISEMENT

കെഎസ്ആർടിസി വിനോദയാത്ര
കാസർകോട് ∙ കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റിൽ നിന്നു 8ന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി, നെഫെർറ്റിറ്റി ആഡംബര കപ്പൽ, 14 ന് അതിരപ്പള്ളി-വാഴച്ചാൽ-മലക്കപ്പാറ, 15ന് എക്സ്പ്ലോർ കോഴിക്കോട്, 22ന് വയനാട്, നെഫെർറ്റിറ്റി ആഡംബര കപ്പൽ, 24, 25, 26 തീയതികളിൽ മൂന്നാർ-മറയൂർ-കാന്തല്ലൂർ, 27, 28, 29 തീയതികളിൽ ഗവി-കുമളി-അടവി-പരുന്തുംപാറ, 29ന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി, 28ന് വയനാട് ജംഗിൾ സഫാരി യാത്രകൾ നടത്തുന്നു. 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിലെ എൻസിസി / സൈനിക ക്ഷേമ ഓഫിസിൽ ക്ലാർക്ക് തസ്തികയിലേക്കുള്ള (ഫ്രം എക്‌സ് സർവീസ് മാൻ ഓൺലി – നേരിട്ടുള്ള നിയമനം – കാറ്റഗറി നമ്പർ 445/2023) സാധ്യതാ പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു.

ADVERTISEMENT

ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് 8ന്
കാസർകോട് ∙ ജില്ലാ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് 8ന് 10നു അടുക്കത്ത്ബയൽ യുഗപുരുഷ് നരേന്ദ്രമോദി വിദ്യാലയത്തിൽ നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ കെഡറ്റ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ  തിരഞ്ഞെടുക്കും. 7907035341

ജോലി ഒഴിവ്
കാസർകോട് ∙ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നഴ്സ് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പിഎസ്‌സി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ജിഎൻഎം ആണ് അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിൽ പ്രവൃത്തിപരിചയം അഭികാമ്യം. 18നും 50നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് 7ന് 10.30നു കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. 9447783560.

കാസർകോട് ∙ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദാരിദ്ര്യ ലഘൂകരണ ഓഫിസിലേക്ക് ഒരുവർഷത്തേക്കു ഡേറ്റ എൻട്രി  ഓപ്പറേറ്റർ കം അക്കൗണ്ടന്റിനെ കരാർ അടിസ്ഥാനത്തിൽ  നിയമിക്കുന്നു. ബി.കോം, പിജിഡിസിഎ / തത്തുല്യ യോഗ്യതയുള്ള (ഗവ.  അംഗീകൃതം, മലയാളം ടൈപ്പിങ് അഭികാമ്യം) ഉദ്യോഗാർഥികളുടെ അപേക്ഷ 10ന് 4നു ​അകം എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, (പിഐയു) പിഎംജിഎസ്‌വൈ, കാസർകോട്, പി.ഒ.വിദ്യാനഗർ – 671123 എന്ന വിലാസത്തിൽ ലഭിക്കണം.

പാലക്കുന്ന്∙ മുദിയക്കാൽ ഗവ.എൽപി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ 9496188722
ചെറുവത്തൂർ ∙ കാടങ്കോട് ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൺട്രപ്രണർഷിപ്പ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ  നടക്കും.