വിശേഷം തിരക്കി, വോട്ട് തേടി ജയലാൽ ‘ എന്തൊരു സ്പീഡ്..’ എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാലിന്റെ ചുറുചുറുക്ക് കണ്ടപ്പോൾ, പരവൂർ എസ്എൻവിആർസി ബാങ്കിനു മുന്നിലെ വഴിയിലൂടെ പോയ മോഹൻ കുമാർ ഒപ്പമുണ്ടായിരുന്ന ആളോടു പറഞ്ഞു.ജയലാൽ അങ്ങനെയാണ്. കൂടെയുള്ളവർ ഒപ്പമെത്താ‍ൻ ബുദ്ധിമുട്ടും. ഏറെ മുന്നിലെത്തുമ്പോൾ ജയലാൽ

വിശേഷം തിരക്കി, വോട്ട് തേടി ജയലാൽ ‘ എന്തൊരു സ്പീഡ്..’ എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാലിന്റെ ചുറുചുറുക്ക് കണ്ടപ്പോൾ, പരവൂർ എസ്എൻവിആർസി ബാങ്കിനു മുന്നിലെ വഴിയിലൂടെ പോയ മോഹൻ കുമാർ ഒപ്പമുണ്ടായിരുന്ന ആളോടു പറഞ്ഞു.ജയലാൽ അങ്ങനെയാണ്. കൂടെയുള്ളവർ ഒപ്പമെത്താ‍ൻ ബുദ്ധിമുട്ടും. ഏറെ മുന്നിലെത്തുമ്പോൾ ജയലാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശേഷം തിരക്കി, വോട്ട് തേടി ജയലാൽ ‘ എന്തൊരു സ്പീഡ്..’ എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാലിന്റെ ചുറുചുറുക്ക് കണ്ടപ്പോൾ, പരവൂർ എസ്എൻവിആർസി ബാങ്കിനു മുന്നിലെ വഴിയിലൂടെ പോയ മോഹൻ കുമാർ ഒപ്പമുണ്ടായിരുന്ന ആളോടു പറഞ്ഞു.ജയലാൽ അങ്ങനെയാണ്. കൂടെയുള്ളവർ ഒപ്പമെത്താ‍ൻ ബുദ്ധിമുട്ടും. ഏറെ മുന്നിലെത്തുമ്പോൾ ജയലാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശേഷം തിരക്കി, വോട്ട് തേടി ജയലാൽ

‘ എന്തൊരു സ്പീഡ്..’ എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാലിന്റെ ചുറുചുറുക്ക് കണ്ടപ്പോൾ, പരവൂർ എസ്എൻവിആർസി ബാങ്കിനു മുന്നിലെ വഴിയിലൂടെ പോയ മോഹൻ കുമാർ ഒപ്പമുണ്ടായിരുന്ന ആളോടു പറഞ്ഞു.ജയലാൽ അങ്ങനെയാണ്. കൂടെയുള്ളവർ ഒപ്പമെത്താ‍ൻ ബുദ്ധിമുട്ടും. ഏറെ മുന്നിലെത്തുമ്പോൾ ജയലാൽ തിരി‍ഞ്ഞു നിൽക്കും; അവരെത്താൻ.അത്ര വേഗത്തിലാണു നടക്കുന്നതെങ്കിലും ഒരാളോടു പോലും വർത്തമാനം പറയാതിരിക്കില്ല. ഒട്ടുമിക്ക പേരെയും പേരെടുത്തു വിളിക്കാനുള്ള പരിചയം.

ADVERTISEMENT

പരവൂരിൽ ആയിരുന്നു പര്യടനം. രാവിലെ തുടങ്ങിയതാണ്. ഉച്ചയായിട്ടും ജയലാലിന് ക്ഷീണമില്ല.‘സുഖമാണോ? സഹായിക്കണം. വിജയിപ്പിക്കണം’– എന്നിങ്ങനെ ഒന്നോ രണ്ടോ വാക്കിൽ പറയാനുള്ളതു ചുരുക്കും. ചിലരുടെ തോളിൽ തട്ടി സ്നേഹം പങ്കിടും. വികസന പ്രവർത്തനങ്ങൾ നാട്ടുകാർക്ക് അറിയാം. അതു കൊണ്ടു കൂടുതൽ ഒന്നും പറയേണ്ടതില്ലെന്നു ജയലാൽ.പുറത്തു നിന്നു വോട്ട് അഭ്യർഥിച്ചു മടങ്ങാറില്ല. ഓരോ സ്ഥാപനത്തിലും ഉള്ളിൽ കയറി എല്ലാവരെയും കാണും.

ഹൈപ്പർ മാർക്കറ്റിൽ പായ്ക്കിങ് സെന്ററിൽ വരെ എത്തി. പരവൂർ ജംക്‌ഷനിലെ ഫ്രൂട്സ് സ്റ്റാൾ ഉടമ വി.ഉണ്ണികൃഷ്ണ പിള്ള ഓറഞ്ചു നൽകിയാണു വരവേറ്റത്. തൊട്ടപ്പുറത്തു മണികണ്ഠ വിലാസം പൂക്കടയിലെ ഉണ്ണികൃഷ്ണൻ റോസാപുഷ്പവുമായി കാത്തിരുന്നു. ജയലാലിന്റെ ഭാര്യ ആർ.എസ്.പ്രീതയും ഉണ്ണികൃഷ്ണന്റെ ഭാര്യ ചിത്രലേഖയും സഹപാഠികളാണ്. തെക്കുംഭാഗം റോഡ്, പൊഴിക്കര റോഡ്, മാർക്കറ്റ് റോഡ് തുടങ്ങിയ എല്ലാ വഴികളിലും ഒരു സ്ഥാപനവും വിട്ടുപോകാതെ കയറി ഇറങ്ങി.

" അനുകൂലമായ സാഹചര്യമാണ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിജയത്തിന്റെ പ്രധാന ഘടകമാകും. എല്ലാ മേഖലയിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നു’ "

ജി.എസ്. ജയലാൽ

എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ കല്ലുവാതുക്കൽ തൊളിക്കുഴി എസ്.എ. കശുവണ്ടി ഫാക്ടറിയിൽ.
ADVERTISEMENT

ഒന്നാമതെത്താൻ വോട്ട് അഭ്യർഥിച്ച്  ഗോപകുമാർ

മൈക്കിനു മുന്നിൽ നിൽക്കുന്ന രാഷ്ട്രീയക്കാരനായല്ല, കുട്ടികൾക്കു മുന്നിൽ നിൽക്കുന്ന അധ്യാപകൻ തന്നെയായി മാറുകയാണു എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ.പാഠം പഠിപ്പിക്കുന്നതു പോലെ മനസ്സിൽ തറയുന്ന വിധത്തിൽ കാര്യം പറയും. ‘കഴിഞ്ഞ തവണ രണ്ടാമത് ആയിരുന്നു. ഇത്തവണ ഒന്നാമതെത്തണം. അതിനു സഹായിക്കണം’ – ഗോപകുമാർ പറയുമ്പോൾ ഒപ്പമുള്ള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ ഉൾപ്പെടെയുള്ളവർ ചിഹ്നം ഒന്നു കൂടി ഓർമപ്പെടുത്തും.

കുന്നും പാടവും കൃഷിയും കൂറ്റൻ പാറകളും നിറഞ്ഞ ഉൾനാടൻ പ്രദേശമാണു കല്ലുവാതുക്കൽ പഞ്ചായത്തിലെ പുലിക്കുഴിയും തെറ്റിക്കുഴിയും. കശുവണ്ടി തൊഴിലാളികളുടെ മേഖല കൂടിയാണ്. 4 ഫാക്ടറികൾ ഇവിടെയുണ്ട്. ഇടയ്ക്ക് ഗോപകുമാർ പറഞ്ഞു– നമുക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് ഇത്. പ്രചാരണം കണ്ടാൽ അതു ശരിയാണെന്നു തോന്നും. പ്രവർത്തകരും ഒന്നാമതെത്താനുള്ള ആവേശത്തിലാണ്.കല്ലുവാതുക്കൽ ശ്രീരാമപുരം ക്ഷേത്ര ദർശനം കഴിഞ്ഞു ഗോപകുമാർ പുഴിക്കുഴി ജംക്‌ഷനിൽ എത്തുമ്പോൾ ഒരു സംഘം ആളുകൾ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ശ്രീമതിയമ്മയുടെ സ്റ്റേഷനറി കടയിൽ സാധനം വാങ്ങാനെത്തിയ കെ. ഓമന സ്ഥാനാർഥിയെ കണ്ടപ്പോൾ തന്നെ പറഞ്ഞു ‘ഞാൻ ഈ പാർട്ടിയാണ്. വോട്ടു ചെയ്യും’. അവിടെ നിന്നു പുത്തൻവിള ജംക്‌ഷനിലേക്ക്. സമയം പിന്നിടുന്തോറും വലിയൊരു ആൾക്കൂട്ടമായി മാറി. പാർട്ടി പതാകയുമായി ഇരുചക്ര വാഹനങ്ങളിൽ യുവാക്കൾ..

ADVERTISEMENT

ഇളംകുളം എസ്എ കശുവണ്ടി ഫാക്ടറിയിൽ ജോലി നിർത്തിവച്ചു തൊഴിലാളികൾ സ്വീകരിക്കാനെത്തി. വിലവൂർകോണത്ത് കൊടി തോരണങ്ങൾ. ഒരുക്കി വച്ച നിലവിളക്ക്. ബൂത്ത് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിനു സ്ഥാനാർഥിയെ കാത്തിരിക്കുകയായിരുന്നു. അതു നിർവഹിച്ചു ജംക്‌ഷനിലേക്ക്. സമീപത്തെ വി.വിനോദിന്റെ വീട്ടിൽ പ്രഭാത ഭക്ഷണം കഴിച്ച് ഇളംകുളം– വേളമാനൂർ മേഖലയിലേക്ക്.

" ജനം മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്രസർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനം ഇവിടെയും വേണമെന്ന ചിന്ത എല്ലാവരിലും ഉണ്ട്. സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്ക് എതിരെ ഉയർന്ന ആരോപണവും സിപിഐ നടപടികളും ജനം തിരിച്ചറിയുന്നുണ്ട് "

ബി.ബി.ഗോപകുമാർ.

പാരിപ്പള്ളി മാർക്കറ്റിലെത്തിയ യുഡിഎഫ് സ്ഥാനാർഥി എൻ. പീതാംബരക്കുറുപ്പിനെ ഐഎൻടിയുസി തൊഴിലാളികൾ അണിയിച്ച നാരങ്ങമാല സ്ഥാനാർഥി തിരിച്ചണിയിച്ചപ്പോൾ.

പക്വതയോടെ, മനസ്സറിഞ്ഞ് പീതാംബരക്കുറുപ്പ്

വാക്കിലും നോക്കിലും തികഞ്ഞ പക്വത. അങ്ങോട്ടു പറയുന്നതിനെക്കാൾ ജനം പറയുന്നതു കേൾക്കാനുള്ള ക്ഷമ. ചന്തയിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന പുളിയുടെ വില തിരക്കും. തേങ്ങാക്കച്ചവടക്കാരുടെ മുന്നിലെത്തിയാൽ അതിലൊന്ന് എടുത്തു ചെവിയോടു ചേർത്തു പിടിച്ചു കുലുക്കി മൂപ്പെത്തിയതാണോ എന്നു പരിശോധിക്കും. പുറം കാഴ്ചയിൽ അല്ല; അകമെന്തെന്ന് അറിയാനുള്ളൊരു മനസ്സാണ് യുഡിഎഫ് സ്ഥാനാർഥി പീതാംബരക്കുറുപ്പിന്റേത്.

വെറ്റയും പാക്കും ദക്ഷിണ നൽകി വരവേൽക്കുന്നവർ, നാരങ്ങമാല അണിയിക്കുന്നവർ...അപ്പോൾ കുറുപ്പ് അവരുടെ കാരണവരായി മാറും. വെറ്റിലയുടേയും പാക്കിന്റെയും മഹത്വം പറഞ്ഞു കൊടുക്കും.പാരിപ്പള്ളി ചന്തയിൽ എത്തിയതു തിരക്കുള്ള സമയത്ത് ആയിരുന്നില്ല. –ഉച്ചയ്ക്ക് 2 മണി. പുളി, മാങ്ങ, പച്ചക്കറി, തേങ്ങ, ഉണക്കമീൻ...

തുടങ്ങിയവ നിലത്തു നിരത്തിവച്ചു കച്ചവടം ചെയ്യുന്ന സ്ത്രീകൾ. വി.സരസ്വതിയും എസ്. ലിസിയും എസ്.അംബികയും ചേർന്നു നാരങ്ങാമാല അണിയിച്ചാണു വരവേറ്റത്. പുളി വിൽക്കുന്ന പി. സരള മാർക്കറ്റിന്റെ അവസ്ഥയെക്കുറിച്ചു പരാതിപ്പെട്ടു. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് മറുപടി . സാറിനെ ഞങ്ങൾ ജയിപ്പിക്കും എന്നു പറഞ്ഞ് ഉണക്കമീൻ വിൽപനക്കാരി സബിയാ ബീവി എത്തി.

സൗജന്യമായി 3 പോസ്റ്റിട്ട്  വീട്ടിൽ വൈദ്യുതി എത്തിച്ചു തന്നതു പത്മരാജൻ സാർ മന്ത്രിയായിരുന്നപ്പോൾ സാറിന്റെ ശ്രമം കൊണ്ടായിരുന്നെന്നു സബിയാബീവി. യജ്ഞാചാര്യനും ജോത്സ്യനുമായ പ്രസന്നൻ പാരിപ്പള്ളിയും വോട്ട് ഉറപ്പുനൽകി.  പോളച്ചിറയും മാലാക്കായലും ലോകം ശ്രദ്ധിക്കുന്ന ടൂറിസം മേഖലയാക്കുമെന്ന് പീതാംബരക്കുറുപ്പിന്റെ ഉറപ്പ്.പിന്തുണ അറിയിച്ചു പിന്നെയും നാട്ടുകാർ കുറുപ്പിന് അടുത്തേക്കു വരുന്നു. ആ സ്നേഹമാണു പീതാംബരക്കുറുപ്പിന്റെ വിജയം.

" പാരിപ്പള്ളി മെഡിക്കൽ കോളജിനെ മാതൃകാ മെഡിക്കൽ കോളജ് ആക്കും. കശുവണ്ടി ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ വീണ്ടെടുക്കും. ലോകം ശ്രദ്ധിക്കപ്പെടുന്ന ടൂറിസം കേന്ദ്രമാക്കി മണ്ഡലത്തെ മാറ്റും "

എൻ. പീതാംബരക്കുറുപ്പ്