ചവറ സൗത്ത്∙ സംസ്ഥാന ട്രഷറിയിൽ 5000 കോടി രൂപ മിച്ചമുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്. എൽഡിഎഫ് സ്ഥാനാർഥി ഡോ.സുജിത്ത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാട്ടിൽ നടപ്പിലാക്കിയ വികസനങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയാറാകുന്നില്ല. 2040 വരെ കേരളത്തിൽ ലോഡ്ഷെഡിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ സൗത്ത്∙ സംസ്ഥാന ട്രഷറിയിൽ 5000 കോടി രൂപ മിച്ചമുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്. എൽഡിഎഫ് സ്ഥാനാർഥി  ഡോ.സുജിത്ത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു.  നാട്ടിൽ നടപ്പിലാക്കിയ വികസനങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയാറാകുന്നില്ല. 2040 വരെ കേരളത്തിൽ ലോഡ്ഷെഡിങ് ഉണ്ടാകില്ല. അതിനുള്ള പണവും അടച്ചു കഴിഞ്ഞു. കെഎംഎംഎൽ പരിസരത്തെ മലിനീകരണ ഭീഷണി നേരിടുന്ന ഭൂമിയേറ്റെടുക്കുന്നതിന് പണമുണ്ട്.

ജില്ലാ കലക്ടർ നടപടികൾ പൂർത്തിയാക്കിയാൽ മതി.  ബിജെപിക്ക് ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്തംഗം  ഷാജി എസ് പള്ളിപ്പാടൻ അധ്യക്ഷനായി. കെ സോമപ്രസാദ് എംപി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ഏരിയ സെക്രട്ടറി ടി.മനോഹരൻ, എൽഡി എഫ് കൺവീനർ ഐ.ഷിഹാബ്, സിപിഐ മണ്ഡലം സെക്രട്ടറി പി.ബി.രാജു, ബീനാദയൻ, എ.സാബു തുടങ്ങിയവർ     പ്രസംഗിച്ചു.

ADVERTISEMENT

‘ വികസന മുന്നേറ്റം ’

ഓച്ചിറ∙ ദുരിതകാലങ്ങളെ അതിജീവിച്ച് വിസ്മയകരമായ വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ച സർക്കാരാണു കേരളത്തിലെ ഇടതു മുന്നണിയെന്നു മന്ത്രി തോമസ് ഐസക്ക്. കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആർ.രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പാട്ടും വള്ളിക്കാവിലും നടത്തിയ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിന്റെ പ്രതിരോധ പോരാട്ടങ്ങളും വികസന പോരാട്ടങ്ങളും ലോക ശ്രദ്ധ നേടിയതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ആലപ്പാട് നടത്തിയ യോഗത്തിൽ ജി.രാജല ദാസ് അധ്യക്ഷനായിരുന്നു. പി.കെ.ബാലചന്ദ്രൻ, ബി.എ.ബ്രിജിത്ത്, പി.ജോസ്, വിനോദ്, ഷെർളി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. വള്ളിക്കാവിൽ നടത്തിയ യോഗത്തിൽ പി.ഉണ്ണി അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റു അംഗം പി.ആർ.വസന്തൻ, മുരളി, സി.രാധാമണി, ദീപ്തി രവീന്ദ്രൻ, എ.അനിരുദ്ധൻ, ഡി.രാജൻ, എസ്.അനിത എന്നിവർ പ്രസംഗിച്ചു.