ചടയമംഗലത്ത് യുഡിഎഫിന് വീണ്ടും കനത്ത ആഘാതം; എൽഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം
നിറംമാറാതെ ചടയമംഗലവും. കഴിഞ്ഞ 15 വർഷം എംഎൽഎയായ മുല്ലക്കര രത്നാകരന്റെ പിൻഗാമിയായി വോട്ട് അഭ്യർഥിച്ചെത്തിയ ജെ.ചിഞ്ചുറാണിക്ക് 13128 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ കുറവ് ഉണ്ടായെങ്കിലും ചടയമംഗലം നിലനിർത്താൻ കഴിഞ്ഞത് എൽഡിഎഫിന് നേട്ടമായി. എൽഡിഎഫിന് ഇത്തവണയും ശക്തിയായതു സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കടയ്ക്കലാണ്. 3500 വോട്ടാണു കടയ്ക്കൽ പഞ്ചായത്തിലെ ഭൂരിപക്ഷം.

ചടയമംഗലം
നിറംമാറാതെ ചടയമംഗലവും. കഴിഞ്ഞ 15 വർഷം എംഎൽഎയായ മുല്ലക്കര രത്നാകരന്റെ പിൻഗാമിയായി വോട്ട് അഭ്യർഥിച്ചെത്തിയ ജെ.ചിഞ്ചുറാണിക്ക് 13128 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ കുറവ് ഉണ്ടായെങ്കിലും ചടയമംഗലം നിലനിർത്താൻ കഴിഞ്ഞത് എൽഡിഎഫിന് നേട്ടമായി. എൽഡിഎഫിന് ഇത്തവണയും ശക്തിയായതു സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കടയ്ക്കലാണ്. 3500 വോട്ടാണു കടയ്ക്കൽ പഞ്ചായത്തിലെ ഭൂരിപക്ഷം. ഇളമാട്, ഇട്ടിവ, ചടയമംഗലം, കുമ്മിൾ, ചിതറ പഞ്ചായത്തുകളും എൽഡിഎഫിനെ തുണച്ചു. നിലമേൽ, അലയമൺ പഞ്ചായത്തുകളിൽ മാത്രം യുഡിഎഫ് നേരിയ ലീഡ് നേടി. തുടക്കത്തിൽ സിപിഐയിൽ ഉണ്ടായ പ്രതിസന്ധികൾ മറികടന്നെത്തിയ ചിഞ്ചുറാണി വൈകിയാണു പ്രചാരണത്തിന് ഇറങ്ങിയത്.
എങ്കിലും കോട്ട നിലനിർത്താൻ അവർക്കു കഴിഞ്ഞു. കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന പ്രചാരണം നടത്തിയവർക്കു കനത്ത തിരിച്ചടിയായി ഈ വിജയം. ചിഞ്ചുറാണിക്കു സീറ്റ് നൽകിയതിൽ സിപിഐയിൽ കനത്ത പ്രതിഷേധം ഉണ്ടായിട്ടും ഉറച്ചുനിന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിജയം കൂടിയാണിതെന്നു വിലയിരുത്തപ്പെടുന്നു. സിപിഐയിലെ പ്രമുഖർ വിജയിച്ച തട്ടകത്തിൽനിന്നു സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ ചിഞ്ചുറാണിക്കു വിജയിക്കാൻ കഴിഞ്ഞെന്ന പ്രത്യേകത കൂടിയുണ്ട്. മുല്ലക്കര രത്നാകരൻ എംഎൽഎയും മന്ത്രിയും ആയിരിക്കെ നടത്തിയ വികസനത്തിന്റെ തുടർച്ചയാണു വിജയമെന്നു സിപിഐ അവകാശപ്പെടുന്നു. രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ ചിഞ്ചുറാണി പിന്നീടു കൊട്ടാരക്കര പാർട്ടി |ഓഫിസിലേക്കു പോയി. വിജയം ഉറപ്പായെന്നു അറിഞ്ഞതോടെ തിരികെയെത്തി.
∙ മുൻപെങ്ങും ഇല്ലാത്ത തരത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടും ചടയമംഗലം എന്ന ചുവപ്പുകോട്ട നിലനിർത്താൻ കഴിഞ്ഞത് ഇടതുകേന്ദ്രങ്ങൾക്ക് ആഹ്ലാദമേകി. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ പാർട്ടി ഓഫിസുകളിലും മറ്റുമിരുന്നാണു പ്രവർത്തകർ വിജയം ആഘോഷിച്ചത്. ആസൂത്രിതമായ പ്രവർത്തനമാണ് എൽഡിഎഫിന്റെ വിജയത്തിനു വഴിതെളിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
ചടയമംഗലത്ത് യുഡിഎഫിന് വീണ്ടും കനത്ത ആഘാതം
യുഡിഎഫിനു ചടയമംഗലത്തു വീണ്ടും കനത്ത ആഘാതം. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരു തവണ മാത്രമാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് എം.എം. ഹസൻ 22000 വോട്ടിനാണു പരാജയപ്പെട്ടത്. കോൺഗ്രസിലെ ചേരിതിരിവാണു പരാജയത്തിന് ഇടയാക്കിയതെന്ന് അന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇത്തവണ കെപിസിസി സെക്രട്ടറിയും ചടയമംഗലം നിയോജക മണ്ഡലത്തിലെ നിലമേൽ സ്വദേശിയുമായ എം.എം. നസീറിനെ കോൺഗ്രസ് രംഗത്ത് ഇറക്കിയതു ചടയമംഗലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 14,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനു ലഭിച്ചതിന്റെ ആത്മവിശ്വാസവും നസീറിനുണ്ടായിരുന്നു.
ചില പഞ്ചായത്തുകളിൽ യുഡിഎഫിനു പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. വെളിനല്ലൂർ, ഇളമാട്, ചിതറ, ഇട്ടിവ പഞ്ചായത്തുകളിൽ കൂടുതൽ വോട്ട് ലഭിച്ചില്ല. അനൂകൂല ഘടകങ്ങൾ ഉണ്ടായിട്ടും അവ ചടയമംഗലത്തു പ്രചാരണായുധമാക്കാൻ യുഡിഎഫിനു കഴിഞ്ഞില്ല. നിലമേൽ, അലയമൺ പഞ്ചായത്തുകളിൽ മാത്രമാണു പ്രതീക്ഷിച്ച വോട്ട് ലഭിച്ചത്.