പാമ്പാണ്, പാവമാണ് ! കണ്ടാൽ കൊല്ലരുത്, സർപ്പ ആപ് വഴി വനംവകുപ്പിനെ അറിയിക്കാം
കൊല്ലം ∙ വേനൽക്കാലം അടുത്തതോടെ പാമ്പുകൾ മാളത്തിൽനിന്നു ജനവാസകേന്ദ്രങ്ങളിലേക്കു വരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ജനങ്ങൾ ശ്രദ്ധ പാലിക്കണമെന്ന് അധികൃതരും ഓർമിക്കുന്നു. പാമ്പിനെ പിടിക്കാൻ വനംവകുപ്പ് രൂപം നൽകിയ ‘സർപ്പ’ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. പാമ്പുകളുടെ സംരക്ഷണവും

കൊല്ലം ∙ വേനൽക്കാലം അടുത്തതോടെ പാമ്പുകൾ മാളത്തിൽനിന്നു ജനവാസകേന്ദ്രങ്ങളിലേക്കു വരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ജനങ്ങൾ ശ്രദ്ധ പാലിക്കണമെന്ന് അധികൃതരും ഓർമിക്കുന്നു. പാമ്പിനെ പിടിക്കാൻ വനംവകുപ്പ് രൂപം നൽകിയ ‘സർപ്പ’ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. പാമ്പുകളുടെ സംരക്ഷണവും അവയെക്കുറിച്ചുള്ള ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് ആപ് ആരംഭിച്ചത്. 2021 ജനുവരി ഒന്നു മുതൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ 6800 പാമ്പുകളെയാണു വനംവകുപ്പ് രക്ഷിച്ചു വനമേഖലയിൽ തുറന്നുവിട്ടത്.
പാമ്പിനെ പിടിക്കാൻ സർപ്പ
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ച സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്‌ഷൻ ആപ്, SARPA) പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുരക്ഷകരെ ബന്ധപ്പെടാം. എവിടെയാണു പാമ്പിനെ കണ്ടത്, ആർക്കെങ്കിലും പാമ്പുകടിയേറ്റിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും വനംവകുപ്പിനെ അറിയിക്കാം. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാക്കിയ ശേഷം പാമ്പിന്റെ ചിത്രം എടുത്ത് അപ്‌ലോഡ് ചെയ്യണം. പടം ഇല്ലെങ്കിലും പ്രശ്നമില്ല.
വിദഗ്ധ പരിശീലനം ലഭിച്ചവർ ഉടനെ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ലൈസൻസ്ഡ് പാമ്പു രക്ഷകരുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസം, ഏറ്റവും അടുത്തുള്ള പാമ്പുരക്ഷകർ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. ഫീസ് ഈടാക്കാതെയാണു പ്രവർത്തിക്കുന്നത്. ലൈസൻസ്ഡ് പാമ്പുപിടിത്തക്കാരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വനിതകളും ഉണ്ട്. 2800 രൂപ വിലവരുന്ന ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റ് ഇവർ ഓരോരുത്തർക്കും വനംവകുപ്പ് സൗജന്യമായി നൽകിയിട്ടുണ്ട്.
സൂക്ഷിക്കേണ്ടത് നാലുപേരെ
സംസ്ഥാനത്ത് 114 ഇനം പാമ്പുകളാണുള്ളത്. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി (ചേനത്തണ്ടൻ), ചുരുട്ട മണ്ഡലി എന്നിങ്ങനെ നാലിനത്തിൽപെട്ട പാമ്പുകളെയാണ് ഏറ്റവും അപകടകാരികളായി കണക്കാക്കുന്നത്. ഇവയുടെ കടിയേറ്റുള്ള മരണവും സംസ്ഥാനത്തു കൂടുതലാണ്. കടിച്ച പാമ്പ് ഏതാണെന്നറിയാൻ സാധിക്കാറില്ലാത്തതിനാൽ ഈ നാലിനം പാമ്പുകൾക്കും എതിരെ പ്രവർത്തിക്കുന്ന പ്രതിവിഷ മിശ്രിതമാണ് (ആന്റിവെനം) ഉപയോഗിക്കുന്നത്.
പരിശീലനം നേടിയവർ ആയിരത്തിലധികം
47 ലൈസൻസ്ഡ് പാമ്പുപിടിത്തക്കാരാണു കൊല്ലം ജില്ലയിൽ ഉള്ളത്. പാമ്പുപിടിത്തത്തിൽ ആയിരത്തിലധികം പേർക്ക് ഇതുവരെ വനംവകുപ്പ് പരിശീലനം നൽകി. ട്രെയിനിങ്ങിനു ശേഷം പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യമനുസരിച്ചാണു ലൈസൻസ് നൽകുന്നത്. ഇതിൽ വനംവകുപ്പ് ജീവനക്കാരും വൊളന്റിയർമാരും ഉൾപ്പെടുന്നു. 928 അംഗീകൃത പാമ്പുപിടിത്തക്കാരാണു സംസ്ഥാനത്ത് ഉള്ളത്. 2020 ഓഗസ്റ്റിലാണ് ആപ് ലോഞ്ച് ചെയ്തത്.