മഴ മാറി നിന്നു; മനം തെളിഞ്ഞ് വിഷു വിപണി
പുത്തൂർ ∙ ശക്തമായി തുടർന്ന വേനൽമഴ ഇന്നലെ അവധി എടുത്തതോടെ വിഷു വിപണി പ്രതീക്ഷിച്ചതിലും ഉഷാറായി. രാവിലെ മൂടിക്കെട്ടിയ ആകാശവും പലയിടത്തും ഒറ്റപ്പെട്ട മഴയും ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറിയതാണു വിപണിക്ക് ഉണർവേകിയത്. കണിക്കൊന്നപ്പൂവ് വിൽപനക്കാർ ഉച്ച കഴിഞ്ഞതോടെ നിരത്തുവക്കുകളിൽ സജീവമായി. 20 രൂപ

പുത്തൂർ ∙ ശക്തമായി തുടർന്ന വേനൽമഴ ഇന്നലെ അവധി എടുത്തതോടെ വിഷു വിപണി പ്രതീക്ഷിച്ചതിലും ഉഷാറായി. രാവിലെ മൂടിക്കെട്ടിയ ആകാശവും പലയിടത്തും ഒറ്റപ്പെട്ട മഴയും ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറിയതാണു വിപണിക്ക് ഉണർവേകിയത്. കണിക്കൊന്നപ്പൂവ് വിൽപനക്കാർ ഉച്ച കഴിഞ്ഞതോടെ നിരത്തുവക്കുകളിൽ സജീവമായി. 20 രൂപ മുതൽ 50 രൂപ വരെയായിരുന്നു ഒരു പിടി കൊന്നപ്പൂവിന്റെ വില. പഴവർഗങ്ങൾ അടങ്ങിയ വിഷുക്കിറ്റിനും ആവശ്യക്കാർ ഏറെയുണ്ടായി. 200 രൂപ മുതലായിരുന്നു കിറ്റിനു വില.
ഫലവർഗങ്ങൾ കൂടുന്നത് അനുസരിച്ചു വിലയിലും വ്യത്യാസമുണ്ടായി. അയൽ സംസ്ഥാന കരകൗശലത്തൊഴിലാളികൾ നിരത്തുകളിൽ വിൽപനയ്ക്കു നിരത്തിയിരുന്ന കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാനും തിരക്ക് കണ്ടു. ജില്ലയിലെ 78 കൃഷിഭവൻ പരിധികളിലും പ്രവർത്തിക്കുന്ന വിഷു-ഈസ്റ്റർ ചന്തകളിലും തിരക്കേറി. അതതു സ്ഥലങ്ങളിൽ പ്രാദേശികമായി ലഭിക്കുന്ന കാർഷിക വിഭവങ്ങളാണ് ചന്തയിൽ ലഭിക്കുന്നത്. ചന്തകൾ നാളെ സമാപിക്കും. കുടുംബശ്രീ വിഷു വിപണന മേളകളായിരുന്നു മറ്റൊരു ആകർഷണം. കുടുംബശ്രീ ഉൽപന്നങ്ങൾ, വിഷുക്കണി കിറ്റുകൾ തുടങ്ങിയവയെല്ലാം മേളകളിൽ ലഭ്യമായിരുന്നു.
തുണിത്തരങ്ങൾ വാങ്ങാൻ നല്ല തിരക്കുണ്ട്. കോവിഡിന് ശേഷം വിപണി മെച്ചപ്പെട്ടിട്ടുണ്ട്. സി. ശിവൻകുട്ടി,(കൈത്തറി വസ്ത്ര വ്യാപാരി, ചിന്നക്കട)
വിഷുവിപണി സജീവമാണ്. ഓട്ടോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും അത് പ്രകടം വി. ബൈജു,(ഓട്ടോ ഡ്രൈവർ, കൊല്ലം)