ആർഎസ്പി മാർച്ചിനു നേരെ ലാത്തിച്ചാർജ് നേതാക്കളെ തല്ലിച്ചതച്ചു
കൊല്ലം∙ സ്വർണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ആർഎസ്പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവരെ പൊലീസ് തല്ലിച്ചതച്ചു. എംപിയും നേതാക്കളും
കൊല്ലം∙ സ്വർണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ആർഎസ്പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവരെ പൊലീസ് തല്ലിച്ചതച്ചു. എംപിയും നേതാക്കളും
കൊല്ലം∙ സ്വർണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ആർഎസ്പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവരെ പൊലീസ് തല്ലിച്ചതച്ചു. എംപിയും നേതാക്കളും
കൊല്ലം∙ സ്വർണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ആർഎസ്പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവരെ പൊലീസ് തല്ലിച്ചതച്ചു. എംപിയും നേതാക്കളും മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഇരുപതിലേറെ പേർക്കു പരുക്ക്. എംപി ഉൾപ്പെടെയുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ആർഎസ്പി നേതാവും ഗവ. എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ബാബു ഇരവിപുരത്തിന് തലയ്ക്ക് സാരമായി പരുക്കേറ്റു. ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം കോക്കാട് റഹീം, ആർവൈഎഫ് ദേശീയ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ്, ഡി.രാജ്കുമാർ, ഷമീർ ചാത്തിനാകുളം, ബിജു ഷംസുദ്ദീൻ, ഫെബി സ്റ്റാൻലി, അനന്ത കൃഷ്ണൻ, സിയാദ് തേവലക്കര, റഫീഖ്, രതീഷ്, സി.പി.സുധീഷ് കുമാർ, സുഭാഷ്.എസ്.കല്ലട എന്നിവർക്ക് പരുക്കേറ്റു.
മലയാള മനോരമ കൊല്ലം ബ്യൂറോ ന്യൂസ് റപ്രസന്റേറ്റീവ് എബിൻ വിൻസന്റിനെ കണ്ണീർ വാതകം ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥതകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളി മാറ്റി അകത്തു കടക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞതു വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായി. പൊലീസിനെ മറികടന്നു മുൻപോട്ട് പോകാൻ ശ്രമിച്ചതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.
ഇതിനിടെ പ്രവർത്തകർ പൊലീസിനു നേരെ ചീമുട്ടയും കല്ലുകളും എറിഞ്ഞതോടെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു. പിരിഞ്ഞു പോകാതെ വാക്കേറ്റം തുടർന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് ലാത്തിച്ചാർജിലാണ് എംപിക്കും എ.എ അസീസ് ഉൾപ്പെടെയുള്ളവർക്കും പരുക്കേറ്റത്. ചിതറിയോടിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് അടിക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ വീണും ലാത്തിയടിയേറ്റും ഇരുപതോളം പേർക്ക് പരുക്കേറ്റു. നിലത്തു വീണ എംപി യുടെ ദേഹത്തേക്കു പ്രവർത്തകരിൽ ചിലർ വീണപ്പോഴും പൊലീസ് ലാത്തിയടി തുടർന്നു. എ.എ.അസീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ പ്രസംഗിച്ചു.
നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണം
കൊല്ലം∙ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലൊട്ടാകെ പ്രതിഷേധ പരമ്പര. കോൺഗ്രസ്–ഡിവൈഎഫ്ഐ സംഘർഷത്തെ തുടർന്ന് പന്മനയിൽ വീടുകൾക്കു നേരെയും തേവലക്കരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയും ആക്രമണം ഉണ്ടായി. കോൺഗ്രസ് പന്മന മണ്ഡലം പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, പന്മന പഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി, സിപിഎം ഏരിയ കമ്മിറ്റിയംഗം ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകൾ ഉൾപ്പെടെ 13 വീടുകൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
ജനൽചില്ലുകളും ഗേറ്റും തകർത്തു. തേവലക്കര ക്ഷേത്രത്തിനു സമീപത്തെ കോൺഗ്രസ് ഭവന്റെ മതിൽ ചാടി കടന്ന സംഘം ഓഫിസിന്റെ 6 ജനൽചില്ലുകൾ തകർത്തു. പുനലൂരിൽ അർധരാത്രിയിൽ യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു. പത്തനാപുരത്തു കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനു നേരെ പൊലീസ് ലാത്തി വീശി. എൽഡിഎഫിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതിനെത്തുടർന്നാണു പൊലീസ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാൻ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. പരവൂരിൽ ഇന്നലെയും കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണമുണ്ടായി. കോ– ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് കല്ലേറ്.
നിലത്തു വീണിട്ടും മർദിച്ചു: പ്രേമചന്ദ്രൻ
പൊലീസ് മർദനമേറ്റ എൻ.കെ.പ്രേമചന്ദ്രൻ എംപി അനുഭവം വിവരിക്കുന്നു - പൊലീസിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇന്നലെ കണ്ടത്. ആരുടെയോ നിർദേശം നടപ്പാക്കാനുള്ള വ്യഗ്രത പോലെ പൊലീസ് ചാടി വീണു. സമരങ്ങളിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കലും പ്രകോപനം സൃഷ്ടിക്കലും നേരിടാൻ പൊലീസ് ലാത്തി വീശുന്നതും സാധാരണ സംഭവിക്കാറുണ്ട്. എന്നാൽ സമരക്കാരെ അടിച്ചൊതുക്കാൻ മുൻപെങ്ങും ഇല്ലാത്തതുപോലെ പൊലീസ് ക്രൂരത കാട്ടി. എനിക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞയുടൻ പരവൂരിൽ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. സമീപകാലത്തു ചവറയിൽ വച്ചു ഡിവൈഎഫ്ഐ– സിപിഎം പ്രവർത്തകർ കാർ ആക്രമിച്ചു. മുൻ തിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ എനിക്കുനേരെ കല്ലെറിഞ്ഞു. പിന്നീട് വീടിനു നേരെ ആക്രമണം ഉണ്ടായി. എന്നെ സിപിഎം കൃത്യമായി പിന്തുടരുന്നുവെന്നു വ്യക്തം.
പ്രകടനമായി ഇന്നലെ ഞങ്ങൾ കലക്ടറേറ്റിനു മുന്നിലെത്തുമ്പോൾ തന്നെ പൊലീസ് പ്രകോപനത്തിലേക്കു നീങ്ങിയിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. നിമിഷങ്ങൾക്കകം തന്നെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. രണ്ടാമതും കണ്ണീർവാതകം പ്രയോഗിച്ചതോടെ പ്രവർത്തകർ പിന്തിരിഞ്ഞു. തിരിച്ചുവന്നപ്പോഴേക്കും യുദ്ധമുന്നണിയിലെന്നോണം പൊലീസ് ഭീകരമായി ആക്രമിച്ചു. ഞാൻ ഉൾപ്പെടെയുള്ള നേതാക്കളെ സംരക്ഷിക്കാൻ പ്രവർത്തകർ വളഞ്ഞു നിന്നെങ്കിലും അടിയേറ്റു വീണു. നിലത്തേക്കു വീണ എന്റെ ദേഹത്തേക്കാണു പലരും വീണത്. എനിക്ക് അടിയേൽക്കാതിരിക്കാൻ അവർ ശ്രമിക്കുംതോറും പൊലീസ് ക്രൂരമായ മർദനം അഴിച്ചുവിട്ടു. നിലത്തു കിടന്ന എനിക്കും പലതവണ കാലിൽ അടിയേറ്റു. എന്റെ ദേഹം മുഴുവൻ മറയ്ക്കുംവിധം പ്രവർത്തകർ കിടന്നതിനാലാണു കാലിൽ മാത്രം അടി കൊണ്ടത്. ലാത്തിയുടെ അറ്റമാണു കാലിൽ പതിച്ചത്. അല്ലായിരുന്നുവെങ്കിൽ കാലു പൊട്ടിയേനെ.
ഇതിനിടയ്ക്കു മുൻ എംഎൽഎ കൂടിയായ സംസ്ഥാന സെക്രട്ടറി എ.എ അസീസിനെയും പൊലീസ് വെറുതെ വിട്ടില്ല. കൊല്ലം എസിപി ജി.ഡി വിജയകുമാർ, പാർട്ടി സഖാക്കൾ കലി തുള്ളുന്ന പോലെ നിൽക്കുകയായിരുന്നു. ഭീകരാന്തരീക്ഷത്തിനു നേതൃത്വം നൽകിയത് ആ ഉദ്യോഗസ്ഥനാണ്. നേതാക്കന്മാർ അടക്കം ആരെയും വെറുതെ വിടരുതെന്ന് എവിടെ നിന്നോ കിട്ടിയ നിർദേശം പൊലീസ് അക്ഷരംപ്രതി പാലിച്ചു. സംഘർഷമുണ്ടാകുമ്പോൾ ജനപ്രതിനിധികളെയും നേതാക്കളെയും പൊലീസ് തന്നെ വലയം തീർത്തു സംരക്ഷണം നൽകാറുണ്ട്. ഇവിടെ അതേ പൊലീസ് തന്നെ നേതാക്കളെയടക്കം തല്ലിയൊതുക്കി. ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നതു ചിലരുടെ വ്യാമോഹം മാത്രമാണ്.
കറുപ്പ് മതിൽ തീർത്ത് ഒപ്പിട്ട് പ്രതിഷേധം
ചാത്തന്നൂർ∙ കറുപ്പ് മതിൽ കെട്ടി യുഡിഎഫ് പ്രതിഷേധം. യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് ചാത്തന്നൂർ ജംക്‌ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചത്.കറുത്ത ബാനർ പ്രതീകാത്മകമായി മതിൽ കണക്കെ കെട്ടി അതിൽ പിണറായിയുടെ രാജി ആവശ്യപ്പെട്ടു നേതാക്കളും പ്രവർത്തകരും കയ്യൊപ്പ് ചാർത്തി. ഇതു മുഖ്യമന്ത്രിക്കു തപാലിൽ അയയ്ക്കും. യുഡിഎഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു.
ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല, വൈസ് പ്രസിഡന്റ് സാജൻ, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എ.ഷുഹൈബ്, പ്ലാക്കാട് ടിങ്കു, സുന്ദരേശൻ പിള്ള, പ്രതീഷ് കുമാർ, രാജു ചാവടി, പിഎ.മാണി, പാരിപ്പള്ളി വിനോദ്, ശ്രീലാൽ ചിറയത്ത്, വട്ടക്കുഴിക്കൽ മുരളി, മനോജ് ലാൽ, സുജയ്, ബൈജു ലാൽ, വരിഞ്ഞം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.