8 ഏക്കർ വിസ്തൃതിയിൽ കുട്ടികളുടെ പാർക്ക്;12–ഡി തിയറ്റർ, അത്യാധുനിക കളിയുപകരണങ്ങൾ, അഡ്വഞ്ചർ പാർക്ക്
കൊല്ലം ∙ ആശ്രാമത്തെ കുട്ടികളുടെ പാർക്ക് അമ്യൂസ്മെന്റ് പാർക്ക് ആയി വികസിപ്പിക്കുന്നു. കേരളത്തിലെ പ്രധാന അമ്യൂസ്മെന്റ് പാർക്കുകൾക്കു സമാനമായ രീതിയിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.12–ഡി തിയറ്റർ, മഴയും വെയിലും ഏൽക്കാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ, അത്യാധുനിക കളിക്കോപ്പുകൾ തുടങ്ങിയവ പാർക്കിൽ സ്ഥാപിക്കും.

കൊല്ലം ∙ ആശ്രാമത്തെ കുട്ടികളുടെ പാർക്ക് അമ്യൂസ്മെന്റ് പാർക്ക് ആയി വികസിപ്പിക്കുന്നു. കേരളത്തിലെ പ്രധാന അമ്യൂസ്മെന്റ് പാർക്കുകൾക്കു സമാനമായ രീതിയിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.12–ഡി തിയറ്റർ, മഴയും വെയിലും ഏൽക്കാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ, അത്യാധുനിക കളിക്കോപ്പുകൾ തുടങ്ങിയവ പാർക്കിൽ സ്ഥാപിക്കും. നിലവിലുള്ള കളിക്കോപ്പുകൾ നവീകരിക്കും. വരുമാനത്തിന്റെ നിശ്ചിത ശതമാനം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു ലഭിക്കുന്ന വിധത്തിലാണ് കരാർ നൽകുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. പാർക്ക് ഒരുമിച്ചോ ഓരോ ഇനങ്ങൾക്കു പ്രത്യേകമായോ കരാർ എടുക്കാം. കരാർ എടുക്കുന്നവർ അവർ സ്ഥാപിക്കുന്ന ഇനങ്ങളുടെ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കണം.
പരിചയ സമ്പത്ത്, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും കരാർ ഉറപ്പിക്കുക, നിലവിൽ 3 വർഷത്തേക്കാണു കുട്ടികളുടെ പാർക്ക് കരാർ നൽകിയിരുന്നത്. ഇനി 10 വർഷമാണ് കരാർ കാലയളവ്. കൂടുതൽ തുക നിക്ഷേപിക്കേണ്ടി വരുന്നതിനാലാണ് ദീർഘകാല കരാർ നൽകുന്നത്.കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം ഗേറ്റ് വേ –2ലെ മസാല സ്ക്വയർ റസ്റ്ററന്റും ദീർഘകാലത്തേക്ക് കരാർ നൽകുന്നതിനു ടെൻഡർ ക്ഷണിച്ചു. വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ് ഈ റസ്റ്ററന്റ്.
8 ഏക്കർ വിസ്തൃതിയിൽ
പാർക്കിങ് സ്ഥലം ഉൾപ്പെടെ കുട്ടികളുടെ പാർക്ക് 8 ഏക്കർ ആണ്. നഗരഹൃദയത്തിൽ പാർക്കിന് ഇത്രയും വിസ്തൃതമായ സ്ഥലം സംസ്ഥാനത്ത് വിരളമാണ്. അഷ്ടമുടിക്കായൽ, ജൈവ വൈവിധ്യ പാർക്ക്, അഡ്വഞ്ചർ പാർക്ക് തുടങ്ങിയവയോടെ ചേർന്നാണ് കുട്ടികളുടെ പാർക്ക് എന്നത് ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു. അമ്യൂസ്മെന്റ് പാർക്ക് ആയി വികസിപ്പിച്ച് വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുകയാണു ലക്ഷ്യം.