കൊല്ലം∙ എസ്എൻ കോളജിൽ വിദ്യാർഥി സംഘടനാ കോർണർ പുനഃസ്ഥാപിക്കുന്നതിന് ഒരുക്കിയ ഇരിപ്പിടങ്ങൾ വീണ്ടും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗം– എസ്എൻ ട്രസ്റ്റ് പ്രവർത്തകർ നീക്കം ചെയ്ത കോർണർ എസ്എഫ്ഐ വീണ്ടും പുനഃസ്ഥാപിക്കാൻ ശ്രമിച്ചതാണ് ഒഴിവാക്കിയത്. കട്ടയും മറ്റും അടുക്കി അതിനു മുകളിൽ പലക കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ എസ്എൻ കോളജിൽ  വിദ്യാർഥി സംഘടനാ കോർണർ പുനഃസ്ഥാപിക്കുന്നതിന് ഒരുക്കിയ ഇരിപ്പിടങ്ങൾ വീണ്ടും നീക്കം  ചെയ്തു. കഴിഞ്ഞ ദിവസം  എസ്എൻഡിപി യോഗം– എസ്എൻ ട്രസ്റ്റ് പ്രവർത്തകർ നീക്കം ചെയ്ത കോർണർ എസ്എഫ്ഐ വീണ്ടും പുനഃസ്ഥാപിക്കാൻ ശ്രമിച്ചതാണ് ഒഴിവാക്കിയത്. 

കട്ടയും മറ്റും അടുക്കി അതിനു മുകളിൽ പലക കൊണ്ട് ഇരിപ്പിടം ഒരുക്കാനാണു വിദ്യാർഥി സംഘടനാ പ്രവർത്തകർ ശ്രമിച്ചത്. മാനേജ്മെന്റ് ഒഴിപ്പിച്ച സ്ഥലമാണെന്നും വീണ്ടും അവിടെ ഇരിപ്പിടം ഒരുക്കരുതെന്നും പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അതു ചെവിക്കൊണ്ടില്ല. തുടർന്നാണ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശത്തെത്തുടർന്നു കോളജ് സംരക്ഷണ സമിതി പ്രവർത്തകർ എത്തി കോർണർ നീക്കം ചെയ്തത്. 

ADVERTISEMENT

എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ,  യൂണിയൻ– യൂത്ത് മൂവ്മെന്റ്  നേതാക്കളായ പ്രമോദ് കണ്ണൻ, രഞ്ജിത്ത് രവീന്ദ്രൻ, പ്രതാപൻ,  എ.ഡി.രമേശ്, ഷേണാജി, വിനുരാജ്, ഹരി എന്നിവരുടെ നേതൃത്വത്തിലാണു കോർണർ ഒഴിപ്പിച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.

കോളജ് ക്യാംപസിൽ കഞ്ചാവുചെടി

ADVERTISEMENT

എസ്എൻ കോളജ് ക്യാംപസിൽ കഞ്ചാവുചെടിയും. കോളജ് അങ്കണത്തിൽ ഒരു മാസം മുൻപാണു കോളജ് അധികൃതർ കഞ്ചാവുചെടി കണ്ടെത്തിയത്. ഇതു പിഴുതു നശിപ്പിക്കുകയായിരുന്നുവെന്ന് എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു.  കെമിസ്ട്രി വിഭാഗത്തിനു സമീപം വളർന്നു നിന്ന പുല്ലുകൾ നീക്കം ചെയ്യുന്നതിനിടയിലാണു കഞ്ചാവുചെടി കണ്ടെത്തിയത്. ചെറിയ വിഭാഗം കുട്ടികൾ ലഹരി ഉപയോഗിക്കുന്നതു സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്.

എസ്എൻ കോളജ് ക്യാംപസ് ലഹരി മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനെ രാഷ്ട്രീയ പാർട്ടികൾ പിന്തുണയ്ക്കണമെന്നും ഡോ. ജയദേവൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT