പന്മന∙ കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നൽകിയ ഗുരുവാണ് ചട്ടമ്പിസ്വാമി എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജാതിഭേദം ഇല്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തിൽ ജീവിച്ച സർവജ്ഞനായ ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാന നായകനാണ്. ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി ആചരണം ‘മഹാഗുരുവർഷം 2024’ ഒരു വർഷം നീളുന്ന

പന്മന∙ കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നൽകിയ ഗുരുവാണ് ചട്ടമ്പിസ്വാമി എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജാതിഭേദം ഇല്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തിൽ ജീവിച്ച സർവജ്ഞനായ ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാന നായകനാണ്. ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി ആചരണം ‘മഹാഗുരുവർഷം 2024’ ഒരു വർഷം നീളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്മന∙ കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നൽകിയ ഗുരുവാണ് ചട്ടമ്പിസ്വാമി എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജാതിഭേദം ഇല്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തിൽ ജീവിച്ച സർവജ്ഞനായ ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാന നായകനാണ്. ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി ആചരണം ‘മഹാഗുരുവർഷം 2024’ ഒരു വർഷം നീളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്മന∙ കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നൽകിയ ഗുരുവാണ് ചട്ടമ്പിസ്വാമി എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജാതിഭേദം ഇല്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തിൽ  ജീവിച്ച സർവജ്ഞനായ ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാന നായകനാണ്. ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി ആചരണം  ‘മഹാഗുരുവർഷം 2024’ ഒരു വർഷം നീളുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

ആത്മീയ ചിന്തയുടെ മഹത്വം കേരളത്തിലെ ജനങ്ങളിൽ എത്തിക്കാൻ  ശ്രമിച്ച ഗുരു പരമ്പരയിൽ പ്രധാനിയാണ് ചട്ടമ്പിസ്വാമികൾ.  ലോകത്തിന്റെ നന്മയ്ക്കു വേണ്ടി കർമം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലം പ്രതീക്ഷിച്ചല്ല ഈ കർമങ്ങൾ ചെയ്തത്. സകല സൃഷ്ടിയിലും ഉള്ള ജീവസാന്നിധ്യത്തെ തിരിച്ചറിയാനുള്ള ആത്മീയ ചിന്ത ഉപദേശിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജീവജാലങ്ങളും ബ്രഹ്മത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ഈ ചിന്ത എല്ലാവർക്കും ബാല്യം മുതൽ ഉണ്ടാകണമെന്നു സ്വാമികൾ ആഗ്രഹിച്ചു.  

ADVERTISEMENT

എല്ലാ മേഖലയിലെയും അറിവുകളെക്കുറിച്ചാണു വിദ്യാധിരാജനായ സ്വാമികൾ ചുറ്റും ഉള്ളവരോടു സംസാരിച്ചത്. ശ്രീനാരായണ ഗുരുവുമായി ആത്മ സാഹോദര്യമാണ് ഉണ്ടായിരുന്നത്. സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ രഹസ്യം വെളിവാക്കിക്കൊടുത്തു. ചട്ടമ്പിസ്വാമിയുടെ വേദാധികാര നിരൂപണം അന്നു നിലനിന്നിരുന്ന പല ആചാരങ്ങളെയും തിരസ്കരിക്കുന്നതായിരുന്നു. കുമ്പളത്ത് ശങ്കുപ്പിള്ളയെ പോലെ ഒട്ടേറെപ്പേരെ ചട്ടമ്പിസ്വാമികൾ വളരെയധികം സ്വാധീനിച്ചതായി ഗവർണർ പറഞ്ഞു. 

ലോഗോ പ്രകാശനം, മഹാഗുരുവർഷം വിളംബര പത്രികയുടെ പ്രകാശനം എന്നിവ ഗവർണർ നിർവഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ, സ്വാമി സ്വപ്രഭാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, മഹാഗുരുവർഷം കോഓർഡിനേറ്റർ ജയകുമാർ രാജാറാം എന്നിവർ പ്രസംഗിച്ചു. 

പ്രധാനമന്ത്രിയെ പന്മനയിൽ എത്തിക്കാൻ ശ്രമം: വി.മുരളീധരൻ

പന്മന ∙ ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി  ഒരു വർഷത്തിനിടയിൽ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേരുന്നതിനുള്ള പരിശ്രമം നടത്തുകയാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. 

ADVERTISEMENT

പാഠ്യപദ്ധതിയിൽ ചട്ടമ്പിസ്വാമിയുടെ ദർശനം ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.  ഈ ആവശ്യം കരിക്കുലം പരിഷ്കരണ സമിതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഭാരതീയ ദർശനത്തിന്റെ അന്തഃസത്ത ജീർണിക്കുകയും പലരും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തപ്പോൾ അതിനെ ശരിയായി വ്യാഖ്യാനിക്കുകയായിരുന്നു.

സ്നേഹവും സമഭാവനയുമാണ് ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത. വൈദേശിക ആശയങ്ങളുടെ സ്വാധീനത്തിൽ പെട്ട്, സനാതന ധർമത്തെ  ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.വേദത്തെ ശാസ്ത്രീയമായി ഉദ്ധരിച്ചാണ് വേദം എല്ലാവർക്കും പഠിക്കാമെന്നു ചട്ടമ്പിസ്വാമികൾ സ്ഥാപിച്ചതെന്ന് കാസർകോട് ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

അറിവിനെ സമൂഹത്തിന്റെ നന്മയ്ക്ക് ഉപയോഗിച്ച ആധ്യാത്മിക ചേതസ്സ് ആണ് അദ്ദേഹം. ചട്ടമ്പിസ്വാമികളുടെ എല്ലാ കൃതികളും കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്നു വിവിക്താനന്ദ സരസ്വതി പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ സ്മരണാർഥം 100 രൂപയുടെ നാണയം പുറത്തിറക്കണമെന്നും  സമ്പൂർണ വിജ്ഞാനകേന്ദ്രം ആരംഭിക്കുന്നതിനു കേന്ദ്ര സർക്കാർ തീരുമാനം എടുക്കണമെന്നും അധ്യക്ഷത വഹിച്ച എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.

ഇക്കാര്യത്തിൽ  സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണം തേടണം. വിജ്ഞാന കേന്ദ്രത്തിന്റെ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നു പ്രേമചന്ദ്രൻ പറഞ്ഞു. ഉച്ചയ്ക്കു പന്മന മനയിൽ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോംപൗണ്ടിലുള്ള സമാധി സ്മാരക മണ്ഡപത്തിൽ നിന്നു മഹാസമാധി ജ്യോതിസ്സ് സമാധിപീഠത്തിലേക്ക് ആനയിച്ചു. വൈകിട്ട് മഹാസമാധി ശതാബ്ദി ദീപപ്രോജ്വലനവും നടന്നു. 

ADVERTISEMENT

പന്മന ആശ്രമത്തിൽ ഇന്ന്

മഹാത്രിപുര സുന്ദരി ദേവിയുടെ വാർഷിക പൂജയും

മഹാഗുരുവർഷം പാരായണ ആരംഭവും

രാവിലെ 8: ഭദ്രദീപ പ്രകാശനം– സ്വാമി നിത്യസ്വരൂപാനന്ദ,, സ്വാമി സർവാത്മാനനന്ദ തീർഥപാദർ

10.30നു പാരായണ സമാരംഭ സമ്മേളനം ഉദ്ഘാടനം കാൻഷി സ്വാമി (ഹൈദരാബാദ് സർവജ്ഞപീഠം മഠാധിപതി)

5നു പ്രഭാഷണം: സുഭാഷ് കെ. ചേർത്തല

7ന്: നൃത്തസന്ധ്യ

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT