എഐ ക്യാമറ: ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
കരുനാഗപ്പള്ളി ∙ എഐ ക്യാമറ വിഷയത്തിൽ ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ആദിനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമിക്കുന്ന കോൺഗ്രസ് ഭവന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഒരു മാസമായി താനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരുമിച്ചു നിന്നു

കരുനാഗപ്പള്ളി ∙ എഐ ക്യാമറ വിഷയത്തിൽ ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ആദിനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമിക്കുന്ന കോൺഗ്രസ് ഭവന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഒരു മാസമായി താനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരുമിച്ചു നിന്നു കൊണ്ട് ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നില്ല. മുഖ്യമന്ത്രിക്ക് യുക്തിസഹമായ മറുപടി പറയാൻ കഴിയുന്നില്ല.
കേരളത്തിലെ പാവപ്പെട്ട ആളുകളുടെ നിയമലംഘനത്തിന്റെ പേരിൽ അവരെ പിഴിഞ്ഞുണ്ടാക്കുന്ന കോടിക്കണക്കിനു രൂപ ബന്ധുക്കൾക്കും കടലാസു കമ്പനികൾക്കും കൊടുക്കാനുള്ള ഈ നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കും. ഞങ്ങൾ നിയമ വിദഗ്ധരുമായി ആലോചിക്കുകയാണ്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു. നാളെ കൊച്ചിയിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. –ചെന്നിത്തല പറഞ്ഞു . സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പി.ജി.സോഷ്യോളജിക്ക് രണ്ടാം റാങ്ക് നേടിയ ആദിനാട് സ്വദേശി അശ്വത്തിനും, ഡിഗ്രിക്ക് രണ്ടാം റാങ്ക് നേടിയ സുബ്ഹാന സലീമിനേയും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉപഹാരം നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അനുമോദിച്ചു. ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, നാസർ ചിറ്റുമൂല, നീലികുളം സദാനന്ദൻ, നിർമാണ കമ്മിറ്റി ചെയർമാൻ കെ.എം.നൗഷാദ്, കെ.എസ്.പുരം സുധീർ എന്നിവർ പ്രസംഗിച്ചു.
ജി.കൃഷ്ണപിള്ള, ആർ.സുരേഷ്ബാബു, ആദിനാട് ഗിരീഷ്, ആർ.ഉത്തമൻ ബിനി അനിൽ , സുധീശൻ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് കുടുംബാംഗമായ പനയഞ്ചേരിൽ സദാശിവൻപിള്ളയുടെ സ്മരണാർഥം കോൺഗ്രസ് ഭവൻ നിർമിക്കുന്നതിനായി പനയഞ്ചേരിൽ കുടുംബം സംഘപ്പുര മുക്കിനു സമീപം സംഭാവന നൽകിയ 10 സെന്റ് സ്ഥലത്താണു കോൺഗ്രസ് ഭവൻ നിർമിക്കുന്നത്.