കൊല്ലം∙ കശുവണ്ടി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങിയതായി മന്ത്രി പി.രാജീവ്. ഓണം ഒരുക്കാൻ കശുവണ്ടി വികസന കോർപറേഷൻ ആരംഭിച്ച 24 ഇനം മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ.എൻ.ബാലഗോപാലിന് ഉൽപന്നങ്ങൾ നൽകിയാണ് ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കശുവണ്ടി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങിയതായി മന്ത്രി പി.രാജീവ്. ഓണം ഒരുക്കാൻ കശുവണ്ടി വികസന കോർപറേഷൻ ആരംഭിച്ച 24 ഇനം മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ.എൻ.ബാലഗോപാലിന് ഉൽപന്നങ്ങൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 

തൊഴിലാളികളുടെ വരുമാനം ഉയർത്തുന്നതിനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എംഡി ഡോ.രാജേഷ് രാമകൃഷ്ണൻ, ചെയർമാൻ എസ്.ജയമോഹൻ എന്നിവർ പ്രസംഗിച്ചു. കാഷ്യു വിറ്റ പിസ്ത, കാഷ്യു വിറ്റ  കാർഡമം, കാഷ്യു വിറ്റ വാനില, കാഷ്യു വിറ്റ ചോക്ലേറ്റ്,  കാഷ്യു വാനില മിൽക്ക് ഷേക്ക്,  ഫ്ലേവേർഡ് ക്യാഷു ഉൽപന്നങ്ങളായ (ചില്ലി ഗാർലിക് കോട്ടഡ് കാഷ്യു, സാൾട്ട് ആൻഡ് പെപ്പർ കോട്ടഡ് കാഷ്യു, റെഡ് ചില്ലി കോട്ടഡ് കാഷ്യു), കാഷ്യു വിറ്റ, കാഷ്യു പൗഡർ, കാഷ്യൂ സൂപ്പ്, വിവിധ ഗ്രേഡുകളിൽ ഉളള റോസ്റ്റഡ് ആൻഡ് സാൾട്ടഡ് കാഷ്യൂസ്, കശുമാങ്ങയിൽ നിന്നുളള കാഷ്യു സോഡ, കാഷ്യു ആപ്പിൾ സ്ക്വാഷ്, കാഷ്യു പൈൻ ജാം എന്നിവയാണ് വിപണിയിൽ ഇറക്കിയത്. 

ADVERTISEMENT

കർഷകരിൽ നിന്നും നേരിട്ട് സഹകരണ ബാങ്കുകൾ വഴി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും സമാഹരിച്ച നാടൻ തോട്ടണ്ടി പ്രോസസ് ചെയ്ത കശുവണ്ടി പരിപ്പാണ് ഓണക്കാലത്ത് വിപണിയിൽ ഇറക്കിയിട്ടുളളത്. ഇതിൽ നിന്നും ഉൽപാദിപ്പിച്ച ജംബോ സൈസ് കശുവണ്ടി പരിപ്പിന് ഉയർന്ന ഡിമാൻഡാണ് വിപണിയിൽ ഉളളത്. 

ഓണക്കാലത്ത് ഔട്ട് ലെറ്റുകൾ വഴി കശുവണ്ടി പരിപ്പിന് 30% ഡിസ്കൗണ്ടുണ്ട്. കാഷ്യു കോർപറേഷന്റെ ഒരു പരിപ്പ് വിപണന വാഹനം (മൊബൈൽ ഔട്ട‌്‌ലെറ്റ്) എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്. കോർപറേഷനിലെ തൊഴിലാളികൾക്ക് കശുവണ്ടി പരിപ്പിന് കിലോയ്ക്ക് 35% ഡിസ്കൗണ്ടും കിലോയ്ക്ക് 50 രൂപ പ്രകാരം പ്രൊഡക്‌ഷൻ ഇൻസെന്റീവും ലഭിക്കുന്ന തരത്തിൽ കശുവണ്ടി പരിപ്പ് നൽകാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആമസോൺ വഴി ഓൺലൈനിലൂടെയും കശുവണ്ടി പരിപ്പും മറ്റു മൂല്യവർധിത ഉൽപന്നങ്ങളും വാങ്ങാൻ സൗകര്യം ലഭ്യമാണ്.

ADVERTISEMENT