തകർന്ന പാലത്തിലൂടെ അമിതഭാരവുമായി സർവീസ്; വാഹനം തടഞ്ഞ് ജനം
ശാസ്താംകോട്ട ∙ പൊളിഞ്ഞുവീഴാറായ പാലത്തിലൂടെ അമിതഭാരവുമായി സർവീസ് നടത്തിയ ലോറി നാട്ടുകാർ തടഞ്ഞു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി- ഐത്തോട്ടുവ റോഡിലെ കാലഹരണപ്പെട്ട പാലത്തിലാണു സംഭവം. പൊതുമരാമത്ത് വിഭാഗം ഒരു വർഷം മുൻപു പാലത്തിൽ പരിശോധന നടത്തി ബലക്ഷയമുണ്ടെന്ന് സ്ഥിരീകരിച്ച

ശാസ്താംകോട്ട ∙ പൊളിഞ്ഞുവീഴാറായ പാലത്തിലൂടെ അമിതഭാരവുമായി സർവീസ് നടത്തിയ ലോറി നാട്ടുകാർ തടഞ്ഞു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി- ഐത്തോട്ടുവ റോഡിലെ കാലഹരണപ്പെട്ട പാലത്തിലാണു സംഭവം. പൊതുമരാമത്ത് വിഭാഗം ഒരു വർഷം മുൻപു പാലത്തിൽ പരിശോധന നടത്തി ബലക്ഷയമുണ്ടെന്ന് സ്ഥിരീകരിച്ച ശേഷം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നു 7 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനം സർവീസ് നടത്തിയാൽ നടപടി എടുക്കാൻ ഇൻഫർമേഷൻ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ ഇതെല്ലാം മറികടന്നാണ് ക്രഷർ യൂണിറ്റിലേക്കുള്ള ടിപ്പർ, ടോറസ് ലോറികൾ ഇവിടെ സർവീസ് നടത്തുന്നത്. ഇതോടെയാണ് പൊതുപ്രവർത്തകരായ സുഭാഷ് എസ്.കല്ലട, ഉണ്ണിക്കൃഷ്ണൻ, പ്രദേശവാസികളായ കൃഷ്ണകുമാർ, ഗോപാലകൃഷ്ണൻ, സജു ദാവീദ്, ദിനേശൻ, ശശിധരൻ, മണി എന്നിവർ ചേർന്നു ലോറി തടഞ്ഞത്. പൊലീസെത്തി വാഹനം കടത്തിവിടാൻ ശ്രമിച്ചത് തർക്കത്തിനു കാരണമായി.
തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ, വാർഡംഗങ്ങളായ ബി.ത്രിദീപ്കുമാർ, ഓമനക്കുട്ടൻ പിള്ള, സുധ, അംബികാകുമാരി എന്നിവർ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ പഞ്ചായത്തിനു ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് പാലം പണി അധികൃതർ വൈകിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട പാലം പുനർനിർമിക്കാൻ അടിയന്തര നടപടി വേണമെന്നും അതുവരെ ഭാരവാഹനങ്ങളുടെ നിയന്ത്രണം കർശനമായി തുടരണമെന്നും നാട്ടുകാർ പറഞ്ഞു.