കൊട്ടാരക്കര∙ വിഘ്നേശ്വരന് ഇഷ്ടവഴിപാടായ മോദകവും ഉണ്ണിയപ്പവും സമർപ്പിച്ച് ഗജവീരരെ ആരാധിച്ച് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർ‌ഥി ആഘോഷിച്ചു. ഗണേശപൂജയിലും പ്രാർഥനകളിലുമായിരുന്നു ഇന്നലെ. ഇതോടെ ഒരാഴ്ചയായി നടന്ന ചടങ്ങുകൾക്ക് സമാപനമായി.ആയിരക്കണക്കിന് ഭക്തരാണ് പങ്കാളികളായത്. പുലർച്ചെ തന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ വിഘ്നേശ്വരന് ഇഷ്ടവഴിപാടായ മോദകവും ഉണ്ണിയപ്പവും സമർപ്പിച്ച് ഗജവീരരെ ആരാധിച്ച് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർ‌ഥി ആഘോഷിച്ചു. ഗണേശപൂജയിലും പ്രാർഥനകളിലുമായിരുന്നു ഇന്നലെ. ഇതോടെ ഒരാഴ്ചയായി നടന്ന ചടങ്ങുകൾക്ക് സമാപനമായി. 

ആയിരക്കണക്കിന് ഭക്തരാണ് പങ്കാളികളായത്. പുലർച്ചെ തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ 1008 നാളികേരക്കൂട്ടിന്റെ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയായിരുന്നു തുടക്കം.ഗണേശ സ്തുതികളിലും ദീപപ്രഭാലങ്കാരത്തിലും ലയിച്ച് നിന്ന നാടിന് ധന്യതയായി ചടങ്ങുകൾ. ഒൻപത് മണിയോടെ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ നിന്നു ഗജവീരൻമാരെ ഗണപതി ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. 

ADVERTISEMENT

തുടർന്ന് ഗജവീരർ ക്ഷേത്രത്തെ വലം വച്ച് നടന്നു ഗണപതിക്ഷേത്ര നടയിൽ വിഘ്നേശ്വരനെ വണങ്ങി കൊടിമരത്തിന് വശത്ത് പ്രത്യേകം ഒരുക്കിയ ഭാഗത്ത് നിലകൊണ്ടു.തുടർന്ന് ഗജപൂജയും ആനഊട്ടും നടന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ്  കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. 

അംഗങ്ങളായ ജി.സുന്ദരേശൻ, എസ്.എസ്.ജീവൻ, സ്വാഗതസംഘം പ്രസിഡന്റ്‌ വിനായക എസ്.അജിത്കുമാർ,വൈസ് പ്രസിഡന്റുമാരായ ചിറയത്ത് അജിത് കുമാർ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം ചെങ്ങറ സുരേന്ദ്രന്‍, കൊച്ചു പാറയ്ക്കൽ അനിൽകുമാർ,ഉപദേശക സമിതി പ്രസിഡന്റ് വി.അനിൽകുമാർ, സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ്‌  ഷണ്മുഖൻആചാരി,കെ.വി. രാജേന്ദ്രൻ,തേമ്പ്ര വേണുഗോപാൽ,സി.രാജൻബാബു, ആർ.റോഷൻ, സഞ്ജയൻ നമ്പൂതിരി,കെ.സൈനുരാജ്, ബി.ഗീതാകുമാരി എന്നിവർ സംബന്ധിച്ചു. തുടർന്ന് ശനി ദോഷ നിവാരണ പൂജ, ഗണപതിക്കു കളകാഭിഷേകം,മാതൃസമ്മേളനം എന്നിവ നടന്നു.  വൈകിട്ട് ഗജവീരൻമാർ പങ്കെടുത്ത ശ്രീഗണേശ മഹാഘോഷയാത്ര വർണാഭമായി. രാത്രിയിൽ‌ മഹാഗണപതിയുടെ എഴുന്നള്ളത്തും വിളക്കും നടന്നു.