കൊല്ലം∙ മോഷ്ടാവായ ശാന്തിക്കാരനെ തേടിപ്പോയ പൊലീസ് പിടികൂടിയതു നിരപരാധിയായ മറ്റൊരു ശാന്തിക്കാരനെ. അബദ്ധം മനസ്സിലായ പൊലീസ് കസ്റ്റഡിയിലെടുത്ത ശാന്തിക്കാരനെ വിട്ടയച്ചു. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള, പത്തനംതിട്ട കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ, ആലപ്പുഴ സ്വദേശിയായ വിഷ്ണു എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ മോഷ്ടാവായ ശാന്തിക്കാരനെ തേടിപ്പോയ പൊലീസ് പിടികൂടിയതു നിരപരാധിയായ മറ്റൊരു ശാന്തിക്കാരനെ. അബദ്ധം മനസ്സിലായ പൊലീസ് കസ്റ്റഡിയിലെടുത്ത ശാന്തിക്കാരനെ വിട്ടയച്ചു. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള, പത്തനംതിട്ട കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ, ആലപ്പുഴ സ്വദേശിയായ വിഷ്ണു എന്ന ശാന്തിക്കാരനെയാണ് ആളുമാറി പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കൊല്ലം കൂട്ടിക്കട അമ്മാച്ചൻമുക്ക് ഭാഗത്തുള്ള ക്ഷേത്രത്തിലെ ശാന്തിക്കാരനായ ആലപ്പുഴ സ്വദേശി വിഷ്ണു എന്ന ധനഞ്ജയനാണ് ഒരു മാസം മുൻപു ക്ഷേത്രത്തിൽ നിന്നു വിളക്കുകളും പാത്രങ്ങളും ഉൾപ്പെടെ മോഷ്ടിച്ചു കടന്നത്. ക്ഷേത്ര ഭരണ സമിതി ഇരവിപുരം പൊലീസിൽ പരാതി നൽകി. ശാന്തിക്കാരുടെ ഗ്രൂപ്പ് വഴി ലഭിച്ച ചിത്രവും പൊലീസിനു കൈമാറി. 

ADVERTISEMENT

അന്വേഷണത്തിലാണു പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിഷ്ണു എന്ന ശാന്തിക്കാരൻ ഉണ്ടെന്നു കണ്ടെത്തിയത്. രണ്ടു ദിവസം മുൻപു പൊലീസ് സംഘം കോന്നിയിലെ ക്ഷേത്രത്തിൽ എത്തുകയും വൈകിട്ടോടെ  കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.ഇരവിപുരത്ത് എത്തിച്ച ശേഷം, മോഷണം പോയ ക്ഷേത്രത്തിലെ ഭാരവാഹികളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി  കാണിച്ചപ്പോഴാണ് ആളുമാറിയതാണെന്നു മനസ്സിലായത്. അബദ്ധം മനസ്സിലാക്കിയ പൊലീസ് അടുത്ത ദിവസം ഉച്ചയോടെ ശാന്തിക്കാരനെ വിട്ടയച്ചു. 

അതേസമയം, ഗ്രൂപ്പിലെ ചിത്രം തന്റേതാണെന്നു വിഷ്ണു സമ്മതിച്ചു എന്നാണു പൊലീസ് പറയുന്നത്. സാഹചര്യത്തെളിവും ചിത്രത്തിലെ സാമ്യതയും ഒത്തുവന്നതോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടാവായ ധനഞ്ജയൻ  ഗ്രൂപ്പിൽ തന്റെ ഫോട്ടോയ്ക്കു പകരം മുഖസാദൃശ്യമുള്ള വിഷ്ണുവിന്റെ ചിത്രം ഇട്ടതായിരിക്കുമെന്നാണു പൊലീസ് പറയുന്നത്. 

ADVERTISEMENT

മുരിങ്ങമംഗലം ക്ഷേത്രത്തിലെ പൂജ മുടക്കി കീഴ്ശാന്തിയെ പിടിച്ചുകൊണ്ടുപോയ നടപടിക്കെതിരെ ക്ഷേത്രോപദേശക സമിതി പ്രതിഷേധം രേഖപ്പെടുത്തി. താൻ നിരപരാധിയാണെന്നും കൊല്ലത്തെ ക്ഷേത്രത്തിൽ ജോലി ചെയ്തിട്ടില്ലെന്നും പൂജയ്ക്ക് ആളില്ലാത്തതിനാൽ അത്താഴപൂജയ്ക്കു ശേഷം വരാമെന്നും വിഷ്ണു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല.  ഇക്കാര്യത്തിൽ വേണ്ടത്ര അന്വേഷണമില്ലാതെ  തിടുക്കത്തിൽ നടപടി സ്വീകരിക്കുകയായിരുന്നെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു.

English Summary:

Innocent Priest Wrongfully Arrested in Kerala Police Mistake. The police apprehended the wrong priest during an investigation and have released the innocent man.