കൊല്ലം ജില്ലയിൽ ഇന്ന് (19-12-2024); അറിയാൻ, ഓർക്കാൻ
അഭിമുഖം അച്ചൻകോവിൽ ∙ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് (നോൺ വൊക്കേഷണൽ ടീച്ചർ, ജൂനിയർ) വിഷയത്തിന് ഹയർസെക്കന്ററി വിഭാഗത്തിൽ ഒരു ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് 2 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം എത്തണം. 8943318870. പത്തനാപുരം∙ പത്തനാപുരം
അഭിമുഖം അച്ചൻകോവിൽ ∙ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് (നോൺ വൊക്കേഷണൽ ടീച്ചർ, ജൂനിയർ) വിഷയത്തിന് ഹയർസെക്കന്ററി വിഭാഗത്തിൽ ഒരു ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് 2 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം എത്തണം. 8943318870. പത്തനാപുരം∙ പത്തനാപുരം
അഭിമുഖം അച്ചൻകോവിൽ ∙ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് (നോൺ വൊക്കേഷണൽ ടീച്ചർ, ജൂനിയർ) വിഷയത്തിന് ഹയർസെക്കന്ററി വിഭാഗത്തിൽ ഒരു ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് 2 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം എത്തണം. 8943318870. പത്തനാപുരം∙ പത്തനാപുരം
അഭിമുഖം; അച്ചൻകോവിൽ ∙ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് (നോൺ വൊക്കേഷണൽ ടീച്ചർ, ജൂനിയർ) വിഷയത്തിന് ഹയർസെക്കന്ററി വിഭാഗത്തിൽ ഒരു ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് 2 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം എത്തണം. 8943318870.
പത്തനാപുരം∙ പത്തനാപുരം ഗവ.എൻജീനിയറിങ് കോളജി(കേപ്പ്) ൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് അധ്യാപക ഒഴിവ്. അഭിമുഖം 23ന് 10ന്. 9447322541, 8547852810.
വോക് ഇൻ ഇന്റർവ്യൂ
കൊല്ലം∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസിലേക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കുന്നതിനായി വോക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: കരാർ കാലാവധി ഒരു വർഷം. ചാമക്കടയിലുള്ള ജില്ലാ ഓഫിസിൽ ജനുവരി ഏഴിന് രാവിലെ 11ന് എത്തണം. wwwkspcb.kerala.gov.in ഫോൺ - 0474-2762117.
മെഡിക്കൽ ക്യാംപ്
കൊല്ലം ∙ ലയൺസ് ക്ലബ് ഓഫ് ക്വയിലോൺ എംപവറും മങ്ങാട് വൈഎംഎയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹ രോഗ നിർണയ മെഡിക്കൽ ക്യാംപ് 21ന് രാവിലെ 8 മുതൽ നടക്കും. പേര് റജിസ്റ്റർ ചെയ്യണം. 9048073837.
ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പദ്ധതി: അപേക്ഷിക്കാം
കൊല്ലം∙ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളായ ക്ഷീര കർഷകർക്ക് ‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കർഷകർക്കുള്ള ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇൻഷുറൻസ് പോളിസി എന്നിവ ഉൾപ്പെടെയാണിത്. ഒരു വർഷത്തെ പരിരക്ഷയ്ക്ക് ക്ഷേമനിധി അംഗങ്ങൾക്കും, ക്ഷീരസംഘം ജീവനക്കാർക്കും, ജീവിതപങ്കാളിയ്ക്കും, മാതാപിതാക്കളുടെ പരിരക്ഷണയിൽ കഴിയുന്ന 25 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും അർഹതയുണ്ട്.നിലവിലുള്ള രോഗങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കും. ആരോഗ്യ സുരക്ഷാ പോളിസിയിൽ 80 വയസ്സു വരെയുള്ള കർഷകരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വരെയും, അപകട സുരക്ഷാ പോളിസിയിൽ ഏഴ് ലക്ഷം രൂപ വരെയും ലൈഫ് ഇൻഷുറൻസ് പോളിസിയിൽ 60 വയസ്സുവരെയുള്ളവരുടെ സാധാരണ മരണത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. ആശുപത്രി ചികിത്സയ്ക്ക് 30 ദിവസം മുൻപ് വരെയും ശേഷം 60 ദിവസം വരെയും ഇതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകൾക്കും പോളിസി പരിരക്ഷ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യം ലഭ്യമാണ്. പ്രീമിയം നിരക്കുകൾക്കും മറ്റ് വിവരങ്ങൾക്കും തൊട്ടടുത്തുള്ള ക്ഷീര സഹകരണ സംഘത്തിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ക്ഷീര വികസന സർവിസ് യൂണിറ്റുമായോ ബന്ധപ്പെടാം. ഫോൺ: 0474 2748098.
കോഴിക്കുഞ്ഞ് വിതരണം
കൊല്ലം ∙ കേരള ഫാം ഡവലപ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നടപ്പാക്കുന്ന സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ 75 ദിവസം പ്രായമുള്ള വി.ബി–380 ഇനം കോഴിക്കുഞ്ഞുങ്ങളെ പുത്തൂർ, ഭരണിക്കാവ്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ, കൊട്ടിയം, പാരിപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്യും. 8590468582.
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തേവർകാവ് വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് താൽക്കാലിക പാർട്ട്ടൈം അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ shreevidyadhirajacollegeknpy@gmail.com എന്ന വിലാസത്തിൽ അയയ്ക്കണമെന്നു കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. ഫോൺ : 9447958248.
കരുനാഗപ്പള്ളി ∙ തഴവ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കണക്ക് (ജൂനിയർ) താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 30 നു 11 നു അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.