കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ കോടികൾ വില മതിക്കുന്ന സർക്കാർ വക ദ്വീപുകൾ വൻതോതിൽ കയ്യേറിയതിനെതിരായ നടപടികൾ അട്ടിമറിച്ചു. കായൽ നടുവിലെ ദ്വീപുകളിൽ ബെനാമി പേരുകളിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ളവരെ സംരക്ഷിക്കാൻ സിപിഎം നേതൃത്വത്തിൽ ഉന്നത ഇടപെടലുകൾ നടന്നതായാണു വിവരം.റാംസർ സൈറ്റിൽ ഉൾപ്പെടുന്ന, അപൂർവ

കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ കോടികൾ വില മതിക്കുന്ന സർക്കാർ വക ദ്വീപുകൾ വൻതോതിൽ കയ്യേറിയതിനെതിരായ നടപടികൾ അട്ടിമറിച്ചു. കായൽ നടുവിലെ ദ്വീപുകളിൽ ബെനാമി പേരുകളിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ളവരെ സംരക്ഷിക്കാൻ സിപിഎം നേതൃത്വത്തിൽ ഉന്നത ഇടപെടലുകൾ നടന്നതായാണു വിവരം.റാംസർ സൈറ്റിൽ ഉൾപ്പെടുന്ന, അപൂർവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ കോടികൾ വില മതിക്കുന്ന സർക്കാർ വക ദ്വീപുകൾ വൻതോതിൽ കയ്യേറിയതിനെതിരായ നടപടികൾ അട്ടിമറിച്ചു. കായൽ നടുവിലെ ദ്വീപുകളിൽ ബെനാമി പേരുകളിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ളവരെ സംരക്ഷിക്കാൻ സിപിഎം നേതൃത്വത്തിൽ ഉന്നത ഇടപെടലുകൾ നടന്നതായാണു വിവരം.റാംസർ സൈറ്റിൽ ഉൾപ്പെടുന്ന, അപൂർവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ കോടികൾ വില മതിക്കുന്ന സർക്കാർ വക ദ്വീപുകൾ വൻതോതിൽ കയ്യേറിയതിനെതിരായ നടപടികൾ അട്ടിമറിച്ചു. കായൽ നടുവിലെ ദ്വീപുകളിൽ ബെനാമി പേരുകളിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ളവരെ സംരക്ഷിക്കാൻ സിപിഎം നേതൃത്വത്തിൽ ഉന്നത ഇടപെടലുകൾ നടന്നതായാണു വിവരം. റാംസർ സൈറ്റിൽ ഉൾപ്പെടുന്ന, അപൂർവ കണ്ടൽച്ചെടികൾ തഴച്ചുവളരുകയും ചെയ്യുന്ന അഷ്ടമുടിക്കായലിനു നടുവിലെ ദ്വീപുകളിൽ വൻ കയ്യേറ്റം നടക്കുന്നതു പുറത്തുകൊണ്ടുവന്നതു ‘മലയാള മനോരമ’യാണ്. മീൻ സംസ്കരണ ഫാക്ടറിക്കെന്ന പേരിൽ എല്ലാ വ്യവസ്ഥകളും ലംഘിച്ചു അനധികൃത നിർമാണങ്ങളും കണ്ടൽച്ചെടികൾ നശിപ്പിക്കുകയും വ്യാപകമായിട്ടും ജില്ലാ കലക്ടർ അടക്കമുള്ളവർ ചെറുവിരൽ അനക്കിയില്ല. കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്കു പരാതി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല.

ദ്വീപുകളും മറ്റും കയ്യേറിയതു കണ്ടെത്താൻ ഉപസമിതിയെ നിയോഗിക്കാനും ഭൂമി തിരിച്ചു പിടിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാനും നേരത്തേ ചവറ തെക്കുംഭാഗം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെട്ടു. സിപിഎം ഇടപെടലിനെത്തുടർന്നു പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം. മാത്രമല്ല, ഇക്കഴിഞ്ഞ രണ്ടാംശനി, ഞായർ അവധി ദിവസങ്ങളുടെ മറവിൽ കായൽ വൻതോതിൽ കോൺക്രീറ്റ് കെട്ടി നികത്തിയ സംഭവവുമുണ്ടായി. സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഉടൻ നടപടിയുണ്ടായില്ല. കല്ലുകടയിൽ തെക്കേത്തുരുത്തിൽ കോൺക്രീറ്റ് കെട്ടൽ ഏതാണ്ടു പൂർത്തിയായപ്പോൾ ഇന്നലെ മാത്രമാണു പേരിനൊരു സ്റ്റോപ് മെമ്മോ പഞ്ചായത്ത് സെക്രട്ടറി നൽകിയത്.

ADVERTISEMENT

ചവറ തെക്കുംഭാഗം പഞ്ചായത്തിൽപ്പെട്ട 21,22,23 ബ്ലോക്കുകളിലാണു വ്യാപക കയ്യേറ്റം അരങ്ങേറിയത്. ഇതിൽ ബ്ലോക്ക് 22 ന്റെ ആകെ വിസ്തൃതി 363 ഏക്കറാണ്. കായൽ പുറമ്പോക്ക് 334 ഏക്കർ വരും. സ്വകാര്യ ഭൂമി 28.85 ഏക്കറും. മീൻ സംസ്കരണ ഫാക്ടറി ആരംഭിക്കുന്ന സ്വകാര്യ ഭൂമിയാകട്ടെ ഒന്നരയേക്കറിൽ താഴെയാണ്. ഇതിനേക്കാൾ പതിന്മടങ്ങ് ഭൂമി ഈ കമ്പനി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഇതു തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനം ഉന്നതല തല ഇടപെടൽ മൂലം അട്ടിമറിക്കപ്പെട്ടു. കയ്യേറ്റത്തിനെതിരെ ജനരോഷം ശക്തമായിട്ടും വൻകിടക്കാരെ സംരക്ഷിക്കുന്ന നയമാണു സർക്കാരിന്റേത്. കയ്യേറ്റം കണ്ടുപിടിക്കാൻ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സർവേയർമാരുടെ സേവനം വിട്ടുകിട്ടണമെന്നു വില്ലേജ് ഓഫിസർ റിപ്പോർട്ടു നൽകിയിട്ടും കയ്യേറ്റക്കാർക്കു വേണ്ടി അതും അട്ടിമറിച്ചു.

വിവാദ ഫാക്ടറിയിലേക്ക് ബോട്ടുകൾ വരാൻ കായൽ ഡ്രജ് ചെയ്യാനും അനുമതി 

കായൽ നടുവിലെ വിവാദ ഫാക്ടറിയിലേക്കു മത്സ്യവുമായി ബോട്ടുകൾക്കു കടന്നു ചെല്ലാൻ വഴിയൊരുക്കാൻ കായൽ ഡ്രജ് ചെയ്യാൻ അനുവാദം നൽകിയതു വിവാദമായി. 300 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും 90 സെ.മീ ആഴത്തിലും കായലിൽ നിന്ന് എക്കലും ചെളിയും നീക്കം ചെയ്യാനാണു ഇൻലാൻഡ് നാവിഗേഷൻ വിഭാഗം അനുമതി നൽകിയത്. ഹാർബർ എൻജിനീയറിങ്, ഫിഷറീസ്, റവന്യു, തദ്ദേശ സ്വയംഭരണം, ഇൻലാൻഡ് നാവിഗേഷൻ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം സ്ഥല പരിശോധന നടത്തി ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ അനുമതി നൽകാവൂവെന്നാണു വ്യവസ്ഥ. എന്നാൽ റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥല പരിശോധന നടത്തിയതായി വിവരമില്ല. ഓണാവധിക്കു തൊട്ടുമുൻപ് ധൃതിപിടിച്ചു അനുമതി നൽകുകയായിരുന്നുവെന്നാണ് ആരോപണം.

ADVERTISEMENT

കണ്ടൽക്കാട് നശിപ്പിക്കൽ: 8 ലക്ഷം പിഴയിട്ടു 

അഷ്ടമുടിക്കായലിനു നടുവിലെ ദ്വീപിലെ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ച ശേഷം കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്തു ദ്വീപുഭൂമി നികത്തിയ സംഭവത്തിൽ ദ്വീപിൽ ഭൂമിയുള്ള കാവനാട് സ്വദേശി അഗസ്റ്റിൻ ഹെൻട്രി 8,09,796 രൂപ പിഴ കെട്ടിവയ്ക്കാൻ ഇൻലാൻഡ് നാവിഗേഷൻ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഉത്തരവിട്ടു. അല്ലാത്തപക്ഷം ജപ്തി നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ നോട്ടിസ് നൽകി ആഴ്ചകളായിട്ടും പിഴ അടച്ചിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local