വ്യാജ ചാപ്പ കുത്തൽ: സൈനികനും സുഹൃത്തും റിമാൻഡിൽ
കടയ്ക്കൽ ∙ മർദിച്ച ശേഷം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേര് മുതുകിൽ ചാപ്പ കുത്തിയെന്നു വ്യാജ കഥയുണ്ടാക്കി വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സൈനികൻ ചാണപ്പാറ ബിഎസ് നിവാസിൽ ഷൈൻ (35), സുഹൃത്ത് ജോഷി ഭവനിൽ ജോഷി (40) എന്നിവരെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന്

കടയ്ക്കൽ ∙ മർദിച്ച ശേഷം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേര് മുതുകിൽ ചാപ്പ കുത്തിയെന്നു വ്യാജ കഥയുണ്ടാക്കി വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സൈനികൻ ചാണപ്പാറ ബിഎസ് നിവാസിൽ ഷൈൻ (35), സുഹൃത്ത് ജോഷി ഭവനിൽ ജോഷി (40) എന്നിവരെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് പറഞ്ഞു. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉണ്ടോയെന്ന് അന്വേഷിക്കും. ഒരു മാസം മുൻപ് രാജസ്ഥാനിലെ ആർമി ക്യാംപിൽ നിന്നു നാട്ടിൽ എത്തിയതാണ് ഷൈൻ. വാർത്ത സൃഷ്ടിച്ചു ജനശ്രദ്ധ നേടാൻ ലക്ഷ്യമിട്ടാണ് സംഭവം കെട്ടിച്ചമച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
എന്നാൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഷൈനുമായി പ്രശ്നം ഉണ്ടായിരുന്നോയെന്നു പൊലീസ് പരിശോധിക്കും. റൂറൽ എസ്പി എം.എൽ. സുനിൽ, അഡീഷനൽ എസ്പി പ്രതാപൻ നായർ എന്നിവർക്കു പുറമേ മിലിട്ടറി ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. തിങ്കളാഴ്ചയായിരുന്നു ഷൈൻ അവധി കഴിഞ്ഞ് തിരിച്ചു മടങ്ങേണ്ടിയിരുന്നത്.