ഗതാഗത നിയന്ത്രണം ഇന്നു മുതൽ:കൊല്ലം ∙ പേരയം-കുമ്പളം-ഓണമ്പലം റോഡിൽ ടാറിങ് തുടങ്ങുന്നതിനാൽ ഇന്ന് മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി കുണ്ടറ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കെഎസ്ആർടിസിയാത്രാ സർവീസ് കുളത്തൂപ്പുഴ∙ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്നു മണ്ഡലകാലത്തോടനുബന്ധിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം ഇന്നു മുതൽ: കൊല്ലം ∙ പേരയം-കുമ്പളം-ഓണമ്പലം റോഡിൽ ടാറിങ് തുടങ്ങുന്നതിനാൽ ഇന്ന് മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി കുണ്ടറ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

കെഎസ്ആർടിസി യാത്രാ സർവീസ്
കുളത്തൂപ്പുഴ∙ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്നു മണ്ഡലകാലത്തോടനുബന്ധിച്ചു ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം വലിയ കോയിക്കൽ ക്ഷേത്രങ്ങളെ ബന്ധിച്ചു സർവീസ് നടത്തും. യാത്രാനിരക്ക് 610 രൂപ. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. 50 പേരുടെ ഗ്രൂപ്പുകൾക്ക് പ്രത്യേക ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 0475 2318777, 8129580903.

ADVERTISEMENT

ആധാർ മേള നാളെ
പുനലൂർ∙ ഭാരതീയ തപാൽ വകുപ്പ് ആധാർ മേള സംഘടിപ്പിക്കുന്നു. നാളെ 10ന് പുനലൂർ ഹെഡ് പോസ്റ്റോഫിസിലാണ് മേള നടക്കുക. പുതിയ ആധാർ എടുക്കുന്നതടക്കം വിവിധ സേവനങ്ങൾ ലഭ്യമാണ്.

ലൈബ്രേറിയൻ ഒഴിവ്
കൊല്ലം ∙ എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തും. മെഡിക്കൽ ഡോക്യുമെന്റേഷൻ /മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ കോഴ്സിൽ ബിരുദ/ബിരുദാനന്തര യോഗ്യതയോ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെഡിക്കൽ റിക്കോർഡ് സയൻസിൽ ഡിപ്ലോമയോ ആണു യോഗ്യത. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15നകം ഹാജരാകണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT