കൊട്ടാരക്കര∙ കാലാവസ്ഥ പ്രതികൂലമായതോടെ തേനീച്ചകൾ കൂട്ടത്തോടെ കൂടുവിട്ടു. പ്രതിസന്ധിയിലായി തേനീച്ചക്കർഷകർ. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഭൂരിഭാഗം തേനീച്ചകളും പെട്ടി ഉപേക്ഷിച്ച് പോയിരിക്കുകയാണ്. കൊട്ടാരക്കര മേഖലയിൽ മാത്രം അഞ്ഞൂറോളം തേനീച്ച കർഷകർ‌ ഉണ്ട്. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ കാലാവസ്ഥ പ്രതികൂലമായതോടെ തേനീച്ചകൾ കൂട്ടത്തോടെ കൂടുവിട്ടു. പ്രതിസന്ധിയിലായി തേനീച്ചക്കർഷകർ. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഭൂരിഭാഗം തേനീച്ചകളും പെട്ടി ഉപേക്ഷിച്ച് പോയിരിക്കുകയാണ്. കൊട്ടാരക്കര മേഖലയിൽ മാത്രം അഞ്ഞൂറോളം തേനീച്ച കർഷകർ‌ ഉണ്ട്. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് തേനീച്ചക്കൃഷി. തേനീച്ചകൾ അടങ്ങിയ കൂടിനു 1500 രൂപയാണ് വില. ശരാശരി 50 കൂടുകൾ മിക്ക കർഷകരുടെയും പക്കൽ ഉണ്ട്. മഴ പതിവായതോടെ തേൻ സംഭരണം പ്രതിസന്ധിയിലായി. റബർ മരങ്ങളിലേക്കു പോകുന്ന തേനീച്ചകൾ തിരികെ എത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

മിക്ക കർഷകരുടെയും പകുതിയിലേറെ കൂടുകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് പരാതി. ഹോർട്ടികോർപ്പിന്റെ സഹായത്തോടെയാണ് മിക്ക മേഖലകളിലും തേനീച്ച കൃഷി നടക്കുന്നത്. പ്രതിസന്ധിയിലാ‌യ തേനീച്ച കർഷകരെ സാമ്പത്തികമായി  സഹായിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. തേനീച്ചക്കൃഷി പരിപോഷിപ്പിക്കാൻ പരിശീലന പരിപാടികളും കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ സർക്കാർ ഏജൻസികൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം. കൊല്ലം  ജില്ലയിൽ 4 സ്ഥലങ്ങളിൽ  മാത്രമാണ് പരിശീലന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിശീലനം കൂടുതൽ സ്ഥലങ്ങളിൽ നടത്തണം. കൊട്ടാരക്കരയിൽ  തേനീച്ച കർഷകർക്ക് ഹോർട്ടികോർപ്പിന്റെ പരിശീലന പരിപാടിക്ക് അനുമതി നൽകണമെന്നാണ് ആവശ്യം.

ADVERTISEMENT

സമരത്തിന് ഒരുങ്ങി തേനീച്ചക്കർഷകർ
കൊട്ടാരക്കര ∙ തേനീച്ചക്കർഷകരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് കർഷകർ. കർഷകരെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് കലയപുരം തേൻ ഉൽപാദക കർഷക സംഘം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് കലയപുരം മോനച്ചൻ അധ്യക്ഷത വഹിച്ചു. പ്രഫ.ടി.ജെ. ജോൺസൺ, നടുക്കുന്നിൽ രാമചന്ദ്രൻ പിള്ള, ടി.ടി. രാജു, ആർ.രാഘവൻ എന്നിവർ പ്രസംഗിച്ചു.