കൊല്ലം ∙ തിരുപ്പിറവി ദിനത്തെ വരവേൽക്കാൻ നക്ഷത്രങ്ങൾ മണ്ണിൽ ഇറങ്ങി. പള്ളികളിൽ പാതിരാ കുർബാന. ഇന്ന് ക്രിസ്മസ്. നാടെങ്ങും ക്രിസ്മസിന്റെ ആഘോഷ നിറവിൽ.ബത്‌ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായി നിന്ന നക്ഷത്രങ്ങളുടെ ഓർമ പുതുക്കലായ നക്ഷത്രാലങ്കാരങ്ങൾ കൊണ്ടു വീടുകളും വഴിയോരങ്ങളും പള്ളികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ തിരുപ്പിറവി ദിനത്തെ വരവേൽക്കാൻ നക്ഷത്രങ്ങൾ മണ്ണിൽ ഇറങ്ങി. പള്ളികളിൽ പാതിരാ കുർബാന. ഇന്ന് ക്രിസ്മസ്. നാടെങ്ങും ക്രിസ്മസിന്റെ ആഘോഷ നിറവിൽ. ബത്‌ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായി നിന്ന നക്ഷത്രങ്ങളുടെ ഓർമ പുതുക്കലായ നക്ഷത്രാലങ്കാരങ്ങൾ കൊണ്ടു വീടുകളും വഴിയോരങ്ങളും പള്ളികളും സ്ഥാപനങ്ങളുമെല്ലാം ദിവസങ്ങൾക്കു മുൻപേ തിളങ്ങിത്തുടങ്ങിയിരുന്നു.

കാരൾ ഗാനവും മധുരവും കൈനിറയെ സമ്മാനങ്ങളുമായി എത്തിയ ക്രിസ്മസ് പാപ്പമാർ കഴിഞ്ഞ ദിവസങ്ങൾ നാടാകെ നിറഞ്ഞു.  ഇന്നലെ സന്ധ്യ മുതൽ പള്ളികളിൽ തിരക്കുകൾ ആരംഭിച്ചിരുന്നു. കാരൾ ഗാനങ്ങൾ ക്രിസ്മസ് രാത്രിയെ വരവേറ്റു. പള്ളികളിൽ ഇന്ന്  ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും നടക്കും. കേക്കു മുറിച്ചും വൈൻ നുണഞ്ഞും ആഘോഷങ്ങളുടെ തിരക്കിലേക്ക് തിരിയും. ബന്ധു വീടുകളും സുഹൃത്തുക്കളുടെ വസതികളും സന്ദർശിച്ച് സന്തോഷം പങ്കിടും. 

ADVERTISEMENT

തിരക്കിലമർന്ന് നാട്
ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു ഇന്നലെ നാട്. സാധനങ്ങൾ വാങ്ങി ക്രിസ്മസ് ആഘോഷിക്കാനുള്ള തിരക്കായിരുന്നു എങ്ങും. ചുവപ്പും വെള്ളയും വസ്ത്രം അണിഞ്ഞ കുട്ടികളും യുവതയും ആഘോഷത്തിനു നിറംപകർന്നു.  നാട്ടിലേക്കും വീട്ടിലേക്കും പോകുന്ന തിരക്കായതിനാൽ ട്രെയിനുകളിലും ബസുകളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മത്സ്യ–മാംസ വിപണിയും ക്രിസ്മസ് തലേന്ന് സജീവമായി. സ്കൂളുകളും കോളജുകളും അവധി ആയതിനാൽ ഇനിയുള്ള ആഴ്ചകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് കൂടും. ക്രിസ്മസിന് പിന്നാലെ പുതുവർഷവും എത്തുന്നതിനാൽ വിപണിയിലും കാര്യമായ മുന്നേറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.