ആദ്യം പറഞ്ഞത് ഹോക്കി സ്റ്റേഡിയം, പിന്നെ കർബല മൈതാനതേക്ക് ഓട്ടം! ബാൻഡ് മേളം ടീമിനിട്ട് കൊട്ട് – ചിത്രങ്ങൾ
കൊല്ലം ∙ വേദിയിലേക്കു മത്സരാർഥി ഓടുന്നതു സ്വാഭാവികം; എന്നാൽ ഒരു മത്സരത്തിനു വേണ്ടി വേദിയിൽനിന്നു വേദിയിലേക്ക് ഓടുന്നതോ? അതുമുണ്ടായി ഇത്തവണ. എച്ച്എസ് വിഭാഗം ബാൻഡ്മേളം നടത്തുമെന്ന് ആദ്യം പറഞ്ഞിരുന്നതു ഹോക്കി സ്റ്റേഡിയത്തിൽ. പിന്നെ കർബല മൈതാനത്തിലേക്കു മാറ്റി. ഒടുവിൽ മത്സരം നടന്നതോ, തൊട്ടടുത്ത

കൊല്ലം ∙ വേദിയിലേക്കു മത്സരാർഥി ഓടുന്നതു സ്വാഭാവികം; എന്നാൽ ഒരു മത്സരത്തിനു വേണ്ടി വേദിയിൽനിന്നു വേദിയിലേക്ക് ഓടുന്നതോ? അതുമുണ്ടായി ഇത്തവണ. എച്ച്എസ് വിഭാഗം ബാൻഡ്മേളം നടത്തുമെന്ന് ആദ്യം പറഞ്ഞിരുന്നതു ഹോക്കി സ്റ്റേഡിയത്തിൽ. പിന്നെ കർബല മൈതാനത്തിലേക്കു മാറ്റി. ഒടുവിൽ മത്സരം നടന്നതോ, തൊട്ടടുത്ത ഫാത്തിമാ മാതാ കോളജ് ഗ്രൗണ്ടിലും.
ഹോക്കി സ്റ്റേഡിയത്തിലെ ടർഫും മത്സരത്തിന് ഉപയോഗിക്കേണ്ടി വരുമെന്നു കണ്ടാണു കർബലയിലേക്കു മാറ്റിയത്. പക്ഷേ, കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴ വില്ലനായി. കർബല ഗ്രൗണ്ട് ചെളിക്കുളമായി; അതിരാവിലെതന്നെ വേദി മാറ്റാൻ തീരുമാനമായി. എന്നാൽ ആദ്യമിറക്കിയ ഷെഡ്യൂൾ കണ്ട് ചിലർ ഹോക്കി സ്റ്റേഡിയത്തിലെത്തി. അവിടത്തെ ജീവനക്കാർ അവരെ കർബലയിലേക്കു വിട്ടു. അവിടെനിന്നു കോളജ് ഗ്രൗണ്ടിലേക്കും.
വേദിമാറ്റിയ വിവരം ടീമുകളെ രാവിലെ ഫോണിൽ വിളിച്ചറിയിച്ചതായി അധികൃതർ പറയുന്നു. ഇതിനിടെ, കർബല ഗ്രൗണ്ടിലെത്തിയ ഒരു ടീമിന്റെ വാഹനം ചെളിയിൽ പുതഞ്ഞതു കാരണം വാദ്യോപകരണങ്ങൾ ചുമക്കേണ്ടിയും വന്നു.