എസ്എൻഡിപി യോഗം നേതൃപരിശീലന ക്യാംപ് 29 മുതൽ മൈസൂരുവിൽ: കൊല്ലം ∙ എസ്എൻഡിപി യോഗം നേതൃപരിശീലന ക്യാംപ് 29, 30, ഡിസംബർ ഒന്ന് തീയതികളിൽ മൈസൂരുവിൽ നടക്കും. യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ, പോഷക സംഘടന സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി അറുനൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.ൈമസൂരു റിയോ മെറിഡിയനിൽ നടക്കുന്ന ക്യാംപ് സംഘടനാ പ്രവർത്തനം, ആനുകാലിക രാഷ്ട്രീയ– സാമൂഹിക സ്ഥിതി തുടങ്ങിയവ ചർച്ച ചെയ്തു പ്രത്യേക കർമ പദ്ധതിക്കു രൂപം നൽകും. ചർച്ചകൾക്കു മാത്രമായി 12 മണിക്കൂർ നീക്കി വച്ചിട്ടുണ്ട്. 29 ന് 2 ന് ക്യാംപിനു തുടക്കം കുറിച്ചു പതാക ഉയർത്തും. തുടർന്നു ക്യാംപ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.എൻ സോമൻ അധ്യക്ഷത വഹിക്കും. 30 ന് 9 ന് ‘എസ്എൻഡിപി യോഗവും സമകാലിക രാഷ്ട്രീയവും’ എന്ന വിഷയത്തിൽ അഡ്വ. എ. ജയശങ്കർ ക്ലാസ് നയിക്കും. 2.30 നു ‘സാമൂഹിക നീതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രഫ. കോന്നി ഗോപകുമാർ ക്ലാസ് നയിക്കും. ഡിസംബർ 1 ന് രാവിലെ 7 നു ക്യാംപ് അവലോകനം. തുടർന്നു ചർച്ചയ്ക്കു ജനറൽ സെക്രട്ടറി മറുപടി പറയും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സന്ദേശം നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എൻഡിപി യോഗം നേതൃപരിശീലന ക്യാംപ് 29 മുതൽ മൈസൂരുവിൽ: കൊല്ലം ∙ എസ്എൻഡിപി യോഗം നേതൃപരിശീലന ക്യാംപ് 29, 30, ഡിസംബർ ഒന്ന് തീയതികളിൽ മൈസൂരുവിൽ നടക്കും. യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ, പോഷക സംഘടന സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി അറുനൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.ൈമസൂരു റിയോ മെറിഡിയനിൽ നടക്കുന്ന ക്യാംപ് സംഘടനാ പ്രവർത്തനം, ആനുകാലിക രാഷ്ട്രീയ– സാമൂഹിക സ്ഥിതി തുടങ്ങിയവ ചർച്ച ചെയ്തു പ്രത്യേക കർമ പദ്ധതിക്കു രൂപം നൽകും. ചർച്ചകൾക്കു മാത്രമായി 12 മണിക്കൂർ നീക്കി വച്ചിട്ടുണ്ട്.

29 ന് 2 ന് ക്യാംപിനു തുടക്കം കുറിച്ചു പതാക ഉയർത്തും. തുടർന്നു ക്യാംപ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.എൻ സോമൻ അധ്യക്ഷത വഹിക്കും. 30 ന് 9 ന് ‘എസ്എൻഡിപി യോഗവും സമകാലിക രാഷ്ട്രീയവും’ എന്ന വിഷയത്തിൽ അഡ്വ. എ. ജയശങ്കർ ക്ലാസ് നയിക്കും. 2.30 നു ‘സാമൂഹിക നീതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രഫ. കോന്നി ഗോപകുമാർ ക്ലാസ് നയിക്കും. ഡിസംബർ 1 ന് രാവിലെ 7 നു ക്യാംപ് അവലോകനം. തുടർന്നു ചർച്ചയ്ക്കു ജനറൽ സെക്രട്ടറി മറുപടി പറയും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സന്ദേശം നൽകും.

ADVERTISEMENT

മന്ത്രിമാരുടെ അദാലത്ത് ജില്ലയിൽ 19 മുതൽ
കൊല്ലം ∙ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് ജില്ലയിൽ ഡിസംബർ 19 മുതൽ 26 വരെ നടക്കും. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാനുള്ള പോർട്ടൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. ഡിസംബർ 2 മുതൽ www.karuthal.kerala.gov.in മുഖേന ഓൺലൈനായി അക്ഷയ സെന്റർ വഴിയോ അല്ലാതെയോ പരാതികൾ സമർപ്പിക്കാം. ഒരു വ്യക്തിക്ക് 3 പരാതികൾ വരെ സമർപ്പിക്കാം. ഡിസംബർ 19 ന് കൊല്ലം, 20ന് കൊട്ടാരക്കര, 21ന് കരുനാഗപ്പള്ളി, 23ന് കുന്നത്തൂർ, 24 ന് പത്തനാപുരം, 26ന് പുനലൂർ എന്നീ താലൂക്കുകളിലാണ് അദാലത്ത് നടക്കുക. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.

കലക്ടറുടെ ഇന്റേൺഷിപ്  പ്രോഗ്രാം
കൊല്ലം∙ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജില്ല ഭരണകൂടത്തിനു കീഴിൽ സാമൂഹികനീതി, ടൂറിസം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയിലും, ഗ്രാഫിക് ഡിസൈനർ, കണ്ടന്റ് റൈറ്റിങ് വിഭാഗങ്ങളിലുമായാണ് അവസരങ്ങൾ. കരിയർ വളർച്ചക്കും വ്യക്തി വികാസത്തിനും ഉതകുന്ന രീതിയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭരണ-സർക്കാർ സംവിധാനത്തെക്കുറിച്ചറിയാനും ജില്ലയിലെ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമാകാനും  കഴിയും. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ https://docs.google.com/forms/d/1ZYROnPaR5erwI7pa2wqhTKaHtR3O6iEFyUFJgKmaPA/edit ഗൂഗിൾ ഫോം പൂരിപ്പിക്കണം. ഫോൺ : 8089570764.

ADVERTISEMENT

കേരള ബാങ്ക് ജീവനക്കാർ പണിമുടക്കും
കൊല്ലം ∙ ജീവനക്കാരുടെ കുടിശികയായ 39% ക്ഷാമബത്ത അനുവദിക്കുക,  ശമ്പള പരിഷ്കരണത്തിനു കമ്മിറ്റിയെ നിയമിക്കുക, 5 വർഷത്തിലേറെയായി നിയമനമില്ലാതെ നിലനിൽക്കുന്ന ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ‌ കേരള ബാങ്ക് ജീവനക്കാർ നാളെ മുതൽ 30 വരെ പണിമുടക്ക് നടത്തും.

അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്എസ്എൽസി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8304926081.

ADVERTISEMENT

കാൻസർ നിർണയ ക്യാംപ് ഇന്ന്
ഓടനാവട്ടം ∙ വെളിയം പഞ്ചായത്തും വെളിയം കുടുബാരോഗ്യകേന്ദ്രവും ചേർന്ന് കാൻസർ രോഗ നിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും ഇന്നു രാവിലെ 9 മുതൽ 1 വരെ വാപ്പാല കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തും.   റജിസ്ട്രേഷൻ 8ന് തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് അറിയിച്ചു.

വീൽചെയർ വിതരണം ഇന്ന്
കൊല്ലം∙ റോട്ടറി ക്ലബ് ഓഫ് ക്വയ്‌ലോൺ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 150 ഭിന്നശേഷിക്കാർക്കുള്ള  സൗജന്യ വീൽചെയർ  വിതരണം മന്ത്രി ജെ.ചിഞ്ചു റാണി ഇന്ന് 5ന് ബീച്ച് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ  ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന  പ്ലാറ്റിനം ജൂബിലി പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 640 ഭിന്നശേഷിക്കാർക്ക് റോട്ടറി ക്ലബ് ഓഫ് ക്വയ്‌ലോൺ സൗജന്യമായി വയ്പ്പുകാലുകൾ നൽകിയിരുന്നു.  വീൽചെയറിന് അർഹരായവർ 4 ന് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ എത്തണമെന്ന് പ്രസിഡന്റ് എം.നാരായൺ കുമാർ, സെക്രട്ടറി സക്കറിയ കെ.സാമുവൽ എന്നിവർ അറിയിച്ചു.

അധ്യാപക ഒഴിവ്
താമരക്കുടി∙ ശിവവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ഹൈസ്കൂൾ അധ്യാപക ഒഴിവുണ്ട്. ഫോൺ: 94475 39425.