ക്യൂട്ട് കുട്ടി!; വേദിയിലെത്താതെ താരമായത് എസ്പിസി കെഡറ്റ് എ.അനഘ
കൊല്ലം ∙ വേദിയിൽ കയറാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും കലോത്സവത്തിലെ മൂന്നാം ദിനത്തിൽ താരമായി മാറിയതു മുഖത്തല എംജിടിഎച്ച്എസിലെ എസ്പിസി കെഡറ്റ് എ.അനഘ. സഹപാഠികളായ എസ്പിസി കെഡറ്റുകൾക്കൊപ്പം കുറുമ്പു കാട്ടി കലോത്സവ വേദി പരിസരത്തു നിന്ന അനഘയുടെ ഭാവഭേദങ്ങൾ പാലത്തറ സ്വദേശിയായ അഭിലാഷ് ക്യാമറയിൽ പകർത്തി

കൊല്ലം ∙ വേദിയിൽ കയറാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും കലോത്സവത്തിലെ മൂന്നാം ദിനത്തിൽ താരമായി മാറിയതു മുഖത്തല എംജിടിഎച്ച്എസിലെ എസ്പിസി കെഡറ്റ് എ.അനഘ. സഹപാഠികളായ എസ്പിസി കെഡറ്റുകൾക്കൊപ്പം കുറുമ്പു കാട്ടി കലോത്സവ വേദി പരിസരത്തു നിന്ന അനഘയുടെ ഭാവഭേദങ്ങൾ പാലത്തറ സ്വദേശിയായ അഭിലാഷ് ക്യാമറയിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരും വാട്സാപ്പിൽ ഈ വിഡിയോ സ്റ്റാറ്റസ് ആക്കി. അനഘയെ ചാനൽ വേദിയിലെത്തിയ മന്ത്രി വി.ശിവൻകുട്ടിയും അഭിനന്ദിച്ചു. കൂട്ടുകാരോടൊപ്പം കാട്ടിയ വികൃതികൾ താനറിയാതെ ക്യാമറയിൽ പകർത്തുന്നതിനിടെ കൗതുകവും ചിരിയും ചമ്മലും കലർന്ന ഭാവത്തോടെ നിന്ന അനഘയെ കണ്ടവരെല്ലാം പറഞ്ഞു; ക്യൂട്ട് കുട്ടി...!
മുഖത്തല കല്ലുവെട്ടാംകുഴി താഴെപിള്ള വീട്ടിൽ ജെ.അജിത്കുമാറിന്റെയും ടി.അജിതകുമാരിയുടെയും മകളാണ് ഒൻപതാം ക്ലാസുകാരിയായ അനഘ. നാടൻ പാട്ടുകാരിയായ അവൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. മറ്റു കുട്ടികളെപ്പോലെയല്ല, വീട്ടിലെ ജോലികളെല്ലാം ഒതുക്കിയ ശേഷമാണ് അനഘ സ്കൂളിൽ എത്തുന്നത്. അംഗപരിമിതയായ അമ്മയുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയും കാര്യങ്ങളൊക്കെ നോക്കും. പാചകവും അവൾ തന്നെയാണ്.