കൊല്ലം∙ അതിദരിദ്രർക്ക് വീടു നിർമിച്ചു നൽകുന്ന സ്വപ്നക്കൂട് ഉൾപ്പെടെ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം നടക്കും.കമ്മാൻകുളം ചരിത്ര സ്മാരകം, വയോജനങ്ങൾക്ക് റേഡിയോ വിതരണം, അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് വസ്ത്ര വിതരണം, ജില്ലാ പഞ്ചായത്ത് ഓഫിസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം, കതിർമണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ അതിദരിദ്രർക്ക് വീടു നിർമിച്ചു നൽകുന്ന സ്വപ്നക്കൂട് ഉൾപ്പെടെ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം നടക്കും. കമ്മാൻകുളം ചരിത്ര സ്മാരകം, വയോജനങ്ങൾക്ക് റേഡിയോ വിതരണം, അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് വസ്ത്ര വിതരണം, ജില്ലാ പഞ്ചായത്ത് ഓഫിസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം, കതിർമണി ബാൻഡ് മട്ടയരി വിപണിയിൽ ഇറക്കൽ, ഭിന്നശേഷിക്കാർക്കുള്ള ഇരുചക്രവാഹന വിതരണം.

3,000 വിദ്യാർഥിനികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം, അർബുദ ബാധിതർക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് പ്രസിഡന്റ് പി.കെ.ഗോപൻ സെക്രട്ടറി വൈ.വിജയകുമാർ, സീനിയർ സൂപ്രണ്ട് എ.കബീർദാസ് എന്നിവർ പറഞ്ഞു.

ADVERTISEMENT

∙സ്വപ്നക്കൂട്
കൊട്ടാരക്കര മുനിസിപ്പൽ മൈതാനത്ത് നാളെ 4ന് സ്വപ്നക്കൂട് പദ്ധതി പ്രകാരമുള്ള വീടുകളുടെ ജില്ലാതല നിർമാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ കൂടി സാമ്പത്തിക സഹകരണത്തോടെ നടത്തുന്ന സ്വപ്നക്കൂട് പദ്ധതിയിൽ 26 ഡിവിഷനുകളിൽ നിന്നുള്ള 75 അതി ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും. 

ഒരു വീടിന് ജില്ലാ പഞ്ചായത്ത് വിഹിതമായ 5.76 ലക്ഷം രൂപയോടൊപ്പം ഭവന നിർമാണ ബോർഡിൽ നിന്നുള്ള 3.84 ലക്ഷം രൂപയും ചേർത്ത് 9.60 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 437 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളിൽ 2 കിടക്കമുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവയുണ്ടാകും. 

പ്ലമിങ്, ഇലക്ട്രിഫിക്കേഷൻ ജോലികൾ അടക്കം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറും. ജനറൽ വിഭാഗത്തിൽ 50, പട്ടിക വിഭാഗത്തിൽ 25 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ.

∙കമ്മാൻകുളം ചരിത്ര സ്മാരക നിർമാണം
പെരിനാട് ലഹളയുടെയും കല്ലുമാല സമരത്തിന്റെയും സ്മാരകമായ, ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ കമ്മാൻകുളത്തിന്റെ ചരിത്രസ്മാരകം 15ന് വൈകിട്ട് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

∙ റേഡിയോ, വസ്ത്രവിതരണം
ജില്ലയിലെ 3000 വയോജനങ്ങൾക്ക് റേഡിയോ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 13ന് പകൽ 3ന് ജയൻ സ്മാരക ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കും. 

ഓൾഡേജ് കൺട്രോൾ ബോർഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ ആയിരത്തോളം വയോജനങ്ങൾക്ക് വസ്ത്ര വിതരണം ചെയ്യുന്ന പദ്ധതി 14ന് മയ്യനാട് എസ്എസ് സമിതിയിൽ ഉദ്ഘാടനം ചെയ്യും.

∙ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടം
കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫിസിന്റെ ആസ്ഥാന മന്ദിരം ആധുനിക രീതിയിൽ പുതുക്കി നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ 19ന് വൈകിട്ട് മന്ത്രി എം.ബിരാജേഷ് നിർവഹിക്കും.

∙കതിർമണി ബ്രാൻഡ് മട്ടയരി
ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ കതിർമണി ബ്രാൻഡിൽ മട്ടയരി മാർച്ചിൽ വിപണിയിലെത്തിക്കും. ഇതിന്റെ ഭാഗമായി 1000 ഹെക്ടറിലേക്ക് അടുത്ത സാമ്പത്തിക വർഷത്തോടെ നെൽക്കൃഷി വ്യാപിപ്പിക്കും.

ADVERTISEMENT

ഓഡിറ്റ് റിപ്പോർട്ട് പൂർണമായി തള്ളില്ല: പ്രസിഡന്റ്
ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പൂർണമായി തള്ളിക്കളയുന്നില്ലെന്ന് പ്രസിഡന്റ് പി.കെ.ഗോപൻ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അതു ഉൾക്കൊണ്ട് പ്രവർത്തിക്കും. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബോധപൂർവം കണ്ടില്ലെന്നു നടിക്കുന്ന സമീപനം ഓഡിറ്റിലുണ്ട്.

സ്കൂളുകളിൽ പുസ്തകം വാങ്ങിയത് ലൈബ്രറികൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് അനുസരിച്ചാണ്. പുസ്തകത്തിന്റെ പേരും പ്രസിദ്ധീകരിച്ച വർഷവും ഉൾപ്പെടുത്തി പട്ടിക നൽകിയാണ് പുസ്തകം വാങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണ്. ഒരു ക്രമക്കേടിനും അവസരം നൽകില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു.

ബജറ്റ് 12ന്
കൊല്ലം∙ ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് 12ന് 11ന് അവതരിപ്പിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT