‘കാൻസർ സാധ്യതാ’ പരിശോധനാ ക്യാംപ് പുനലൂർ ∙ റിവർ സൈഡ് റോട്ടറി ക്ലബ്ബിന്റെ ഐഎംഎ യുടെയും ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിന്റെയും നേതൃത്വത്തിൽ മാർച്ച് 2ന് സൗജന്യ ‘കാൻസർ സാധ്യതാ’ പരിശോധനാ ക്യാംപ് രാവിലെ 9.30 മുതൽ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ നടക്കും. തിരുവനന്തപുരം റീജനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കാൻസർ സാധ്യതാ’ പരിശോധനാ ക്യാംപ്  
പുനലൂർ ∙ റിവർ സൈഡ് റോട്ടറി ക്ലബ്ബിന്റെ  ഐഎംഎ യുടെയും ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിന്റെയും നേതൃത്വത്തിൽ മാർച്ച് 2ന് സൗജന്യ ‘കാൻസർ സാധ്യതാ’ പരിശോധനാ ക്യാംപ്  രാവിലെ 9.30 മുതൽ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ നടക്കും. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ഡോ.കലാവതിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.  പി.എസ്.സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. 

മാർച്ച് 1ന് ഉച്ചയ്ക്ക് മുൻപായി പുനലൂരിലെ ആരാധനാ ആശുപത്രി, എസ്കെ ഡന്റൽ ക്ലിനിക്, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, പാലത്ര ഫാഷൻ ജ്വല്ലേഴ്സ്,  പയനിയർ പ്രസ് എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്യണമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.അനിൽ ജേക്കബ് ചെറിയാൻ, സെക്രട്ടറി ഡോ. ബോണി സക്കറിയ, പ്രോജക്ട് ചെയർമാൻ ഷെബി വർഗീസ്, ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ഫാനിൽ ബേബി എന്നിവർ അറിയിച്ചു.

ADVERTISEMENT

ശുചീകരണ തൊഴിലാളികളുടെ വിവര ശേഖരണം
പരവൂർ ∙ സെപ്ടിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടെ വിവര ശേഖരണം ഏകദിന ക്യാംപ് നാളെ രാവിലെ 11ന് പരവൂർ നഗരസഭ ഒ‍ാഫിസിൽ നടക്കും. ആധാർ കാർഡ്, മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം.

ടാപ്പിങ് പരിശീലനം
പുനലൂർ ∙ റബർ ബോർഡ് പുനലൂർ റീജനൽ ഓഫിസിന്റെ പരിധിയിൽ മാവിളയിൽ പ്രവർത്തിക്കുന്ന റബർ ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ സൗജന്യ  ടാപ്പിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസമാണ് പരിശീലനം 10 ദിവസത്തെ ക്ലാസുകൾക്ക് ശേഷം 15 ദിവസം സ്വന്തമായി പരിശീലിക്കണം.

ADVERTISEMENT

18നും 59 നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്നവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി പുനലൂർ റബർ ബോർഡ് ഓഫിസുമായോ മാവിള ടാപ്പിങ് സ്കൂളുമായോ ബന്ധപ്പെടണമെന്ന് ഡപ്യൂട്ടി റബർ പ്രൊഡക്‌ഷൻ കമ്മിഷണർ അറിയിച്ചു. 9446561466, 9846563349.

ഇപിഎഫ് അദാലത്ത് 27ന്
കൊല്ലം ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മേഖല കാര്യാലയം ‘നിധി ആപ്കേ നികട്’ അദാലത്ത് 27നു രാവിലെ 9 മുതൽ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിൽ നടത്തും. പരാതി പരിഹരിക്കൽ, പിഎഫിൽ പുതുതായി റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ, ഇപിഎഫ്ഒയുടെ പുതിയ പദ്ധതികൾ എന്നിവ വ്യക്തമാക്കും. 0474 2767645, 2751872.

ADVERTISEMENT

റബർ തൈകൾ 
പുനലൂർ ∙ റബർ ബോർഡിന്റെ കടയ്ക്കാമൺ നഴ്സറിയിൽ നിന്നു 2024 സീസണിലേക്കുള്ള ആർആർ11  105, ആർആർ11  430, ആർആർ11  414 എന്നീ റബർ ഇനങ്ങളുടെ കപ്പ് തൈകൾ ആവശ്യമുള്ള കർഷകർക്ക് പുനലൂർ ബോർഡ് റീജനൽ ഓഫിസിൽ അപേക്ഷ നൽകി ബുക്ക് ചെയ്യാം.   0475 2964966 9446561466.

വൈദ്യുതി മുടങ്ങും
ഓയൂർ ∙ ചെങ്കുളം പാലം, ചെങ്കുളം, കട്ടച്ചൽ, പുന്നക്കോട്, തേക്കിൻകാട്, മണിശങ്കർ, പറണ്ടോട്, തിരിച്ചൻകാവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും അടുതല, അടുതല ക്രഷർ, മുടിയൂർക്കോണം എന്നിവിടങ്ങളിൽ 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT