മോദിയും പിണറായി വിജയനും സഹോദരങ്ങളെപ്പോലെ: ഹസൻ
പത്തനാപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഉള്ള വിശ്വാസം കൊണ്ടാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിനൊപ്പം കേരളത്തിൽ 20 സീറ്റിലും യുഡിഎഫ്

പത്തനാപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഉള്ള വിശ്വാസം കൊണ്ടാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിനൊപ്പം കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കുകയും വേണം. കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനത്തെ എൽഡിഎഫ് ഭരണവും ഇല്ലാതായാൽ മാത്രമേ മോദിയുടെ നയങ്ങൾ ഇല്ലാതാകൂ എന്നും ഹസൻ പറഞ്ഞു.
മോദിയും പിണറായി വിജയനും ജ്യേഷ്ഠാനുജൻമാർ ആയാണു പ്രവർത്തിക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള വ്യാപാര ബന്ധം എന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പത്തനാപുരം നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജി.രാധാമോഹൻ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, കെപിസിസി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല, എം.മുരളി, ഉല്ലാസ് കോവൂർ, സി.ആർ.നജീബ്, ബാബു മാത്യു, അലക്സ് മാത്യു, പള്ളിത്തോപ്പിൽ ഷിബു, പുന്നല ഇബ്രാഹീം കുട്ടി, ശശികുമാരൻ നായർ, കുളക്കട രാജു, സുധാകരൻ പള്ളത്ത്, കെ.അനിൽ, എം.അബ്ദുൽ റഹുമാൻ, പുന്നല ഷാജഹാൻ, കോശി എം.കോശി, ടി.എം.ബിജു, സുധീർ മലയിൽ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.