പ്രതിരോധം പാളി; ജില്ലയിൽ മന്ത് രോഗം പടരുന്നു
കൊല്ലം∙ മന്ത് രോഗത്തെ പടിക്കു പുറത്താക്കിയെന്ന പ്രഖ്യാപനം വർഷങ്ങൾക്കു മുൻപു വന്നെങ്കിലും ജില്ലയിൽ വീണ്ടും പടരുന്നതായി സംശയം. രോഗബാധിതരായി ജില്ലയിൽ നിന്നുള്ള ഏകദേശം എഴുന്നൂറോളം പേരെങ്കിലും നിലവിൽ ചികിത്സയിലുണ്ടെന്നാണു വിവരം.മന്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ലെന്നും രോഗം പടർത്തുന്ന

കൊല്ലം∙ മന്ത് രോഗത്തെ പടിക്കു പുറത്താക്കിയെന്ന പ്രഖ്യാപനം വർഷങ്ങൾക്കു മുൻപു വന്നെങ്കിലും ജില്ലയിൽ വീണ്ടും പടരുന്നതായി സംശയം. രോഗബാധിതരായി ജില്ലയിൽ നിന്നുള്ള ഏകദേശം എഴുന്നൂറോളം പേരെങ്കിലും നിലവിൽ ചികിത്സയിലുണ്ടെന്നാണു വിവരം.മന്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ലെന്നും രോഗം പടർത്തുന്ന കൊതുകുകളെ നിയന്ത്രിക്കാനുള്ള ശ്രമം പോലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇരുപതിനായിരത്തിലേറെ അതിഥിത്തൊഴിലാളികളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ഏകദേശം 40 പേരുടെ രക്തത്തിൽ മന്ത് രോഗത്തിനു കാരണമായ അണുക്കൾ കൂടുതലുണ്ടെന്നു കണ്ടെത്തിയിരുന്നു. രാത്രിയിലാണ് മന്ത് രോഗത്തിന്റെ രക്തപരിശോധന നടത്തേണ്ടത്.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നു നടക്കുന്നില്ല. ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികളെയും പരിശോധനയ്ക്കു വിധേയരാക്കിയാൽ മാത്രമേ യഥാർഥ ചിത്രം തെളിയൂ. ജാർഖണ്ഡ്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളിലാണ് പ്രധാനമായും മന്ത് രോഗം സ്ഥിരീകരിച്ചത്.
കൊതുക് നിർമാർജനത്തിന്റെ ഭാഗമായ ഫോഗിങ് (പുകയ്ക്കൽ) പൂർണമായും നിലച്ചു. ഫോഗിങ്ങിനായി എല്ലാവിധ സംവിധാനങ്ങളും ജീവനക്കാരും വാഹനങ്ങളും ജില്ലയിലുണ്ട്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ജില്ലയിൽ പലയിടത്തും റിപ്പോർട്ട് ചെയ്തെങ്കിലും കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥ തല യോഗത്തിലെ വിലയിരുത്തൽ.
മന്ത് രോഗ ബാധിതരുടെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രികളോടു ചേർന്ന് മോർബിഡിറ്റി മാനേജ്മെന്റ് സെന്ററുകൾ പ്രവർത്തിച്ചിരുന്നു. ഒരു ഡോക്ടറും നഴ്സും അടങ്ങുന്ന സംഘമാണ് ഓരോ സെന്ററിലും ഉണ്ടായിരുന്നത്.
ജീവനക്കാരുടെ അഭാവത്തിൽ മാസങ്ങളായി സെന്ററുകൾ അടഞ്ഞു കിടക്കുകയാണ്. ജില്ലയുടെ പലഭാഗങ്ങളിലും മന്ത് രോഗികളുണ്ട്. ഇവരെല്ലാം ചികിത്സയ്ക്കായി ഇപ്പോൾ എത്തേണ്ടത് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള ക്ലിനിക്കിലാണ്. ശാരീരിക ബുദി്ധമുട്ട് നേരിടുന്ന ഭൂരിഭാഗം രോഗികളും ചികിത്സയ്ക്കായി എത്തുന്നില്ലെന്നും വിലയിരുത്തുന്നു.
മന്ത് രോഗികൾക്ക് സൗജന്യമായി നൽകിയിരുന്ന കിറ്റുകളുടെ വിതരണവും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സോപ്പുകൾ, ടവൽ, മരുന്നു ലേപനം തുടങ്ങിയവ ഉൾപ്പെടുന്നവയാണ് കിറ്റുകൾ. മന്ത് രോഗ നിർമാജനത്തിന്റെ ഭാഗമായി ഫണ്ടിന്റെ അഭാവമില്ലെന്നാണ് വിലയിരുത്തൽ.
പ്രാഥമിക ഘട്ടത്തിൽ മന്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ രോഗം ഭേദമാകാൻ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചെറിയ കുട്ടികളിൽ രോഗം ബാധിച്ചാൽ അതിന്റെ ലക്ഷണം കാണിക്കുക പ്രായമാകുമ്പോഴാണ്.
പിന്നീട് ചികിത്സിച്ചാലും രോഗം ഭേദമാവില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രാത്രി കാലങ്ങളിലെ രക്തപരിശോധന ഉൾപ്പെടെ കൃത്യമായ സ്ക്രീനിങ്ങും ഫോഗിങ്ങും ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മന്ത് രോഗത്തെ നിർമാർജനം ചെയ്തെന്ന പ്രഖ്യാപനത്തിന്റെ അർഥം തന്നെ നഷ്ടപ്പെടും.