കാട്ടുപന്നി, അവയെ തിന്നാനെത്തുന്ന പുലി; അച്ചൻകോവിലുകാർ നട്ടം തിരിയുന്നു
അച്ചൻകോവിൽ ∙ കാട്ടുപന്നികളെകൊണ്ടു പൊറുതിമുട്ടി അച്ചൻകോവിലുകാർ. ഇവയെ ലക്ഷ്യമിട്ടു പുലിയും നാട്ടിൽ ഇറങ്ങുന്നതോടെ നാട്ടുകാർ തീർത്തും വെട്ടിലായിരിക്കുകയാണ്. ആളുകളെക്കാൾ അംഗബലം ഇപ്പോൾ കാട്ടുപന്നികൾക്കുണ്ടെന്നും ഇവ പല വീടുകളുടെയും പറമ്പുകൾ താവളമാക്കുന്നതായും നാട്ടുകാർ പറയുന്നു. ശല്യം ചെയ്യുന്ന

അച്ചൻകോവിൽ ∙ കാട്ടുപന്നികളെകൊണ്ടു പൊറുതിമുട്ടി അച്ചൻകോവിലുകാർ. ഇവയെ ലക്ഷ്യമിട്ടു പുലിയും നാട്ടിൽ ഇറങ്ങുന്നതോടെ നാട്ടുകാർ തീർത്തും വെട്ടിലായിരിക്കുകയാണ്. ആളുകളെക്കാൾ അംഗബലം ഇപ്പോൾ കാട്ടുപന്നികൾക്കുണ്ടെന്നും ഇവ പല വീടുകളുടെയും പറമ്പുകൾ താവളമാക്കുന്നതായും നാട്ടുകാർ പറയുന്നു. ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ആര്യങ്കാവ് പഞ്ചായത്തിന്റെ നടപടികൾ സ്തംഭിച്ചിരിക്കുകയാണു നിലവിൽ. വെടിവയ്ക്കാൻ കരാർ എടുത്തവർക്കു കരാർ തുക നൽകാതായതോടെയാണ് ഇവർ പണി ഉപേക്ഷിച്ചത്.
വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചു മൂടാൻ 7 വലിയ കുഴികളാണു തൊഴിലുറപ്പു തൊഴിലാളികൾ എടുത്തത്. ഇതിൽ 2 കുഴികൾ മാത്രമാണു കാട്ടുപന്നികളെ കൊന്നു കുഴിച്ചു മൂടിയത്. കരാറുകാർക്ക് ഒരു പന്നിയെ വെടിവച്ചു കൊന്നു കുഴിച്ചു മൂടാൻ 700 രൂപയാണു കൂലി. വലിയ തുക കുടിശികയായതോടെ ആണ് ഷൂട്ടർമാർ പണി നിർത്തിയത്.
കാട്ടിൽ നിന്നു കൂട്ടമായി നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികൾ ഒരോ മൂന്നു മാസവും പെറ്റുപെരുകുന്നതോടെ ഇവയെ പിടികൂടാൻ എത്തുന്ന പുലിയുടെ ശല്യവും പെരുകി. പുലിയുടെ ആക്രമണം ഭയന്നു കൂടുതൽ കാട്ടുപന്നികൾ നാട്ടിലെത്തുന്നതോടെ പ്രശ്നം സങ്കീർണമായി. വീടുകളിലെയും തെരുവുകളിലെയും നായ്ക്കളെയും പുലി കൊന്നു തിന്നാൻ തുടങ്ങിയതോടെ നാട്ടുകാർ തീർത്തും കഷ്ടത്തിലായിരിക്കുകയാണ്.
മിക്കപ്പോഴും വീടുകളുടെ പിന്നാമ്പുറങ്ങളിൽ തമ്പടിക്കുന്ന കാട്ടുപന്നികളെ പിടിക്കാൻ പുലി വരുന്നതു പതിവായതോടെ രാത്രിയിൽ പുറത്തിറങ്ങാൻ ഭയപ്പാടിലായിരിക്കുകയാണു പ്രദേശവാസികൾ. കാട്ടുപന്നി, പുലി ശല്യത്തിൽ വനംവകുപ്പിന്റെ നടപടികൾ വാക്കുകളിൽ ഒതുങ്ങുന്നതായാണു പരാതി. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നേരിട്ടിറങ്ങണമെന്നും പുലി ശല്യം തടയാൻ കെണി വയ്ക്കുകയോ ഇതര പ്രതിരോധ നടപടികൾ ശക്തമാക്കുകയോ ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.