പുത്തൂർ ∙ തേവലപ്പുറം മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായിട്ടു 4 മാസം. ഇവിടെ ചുമതലയിലുണ്ടായിരുന്ന ഡോക്ടർ പ്രമോഷൻ ലഭിച്ചു പോയതിനു ശേഷം കൊട്ടാരക്കരയിലെ സീനിയർ വെറ്ററിനറി സർജന് അധികച്ചുമതല നൽകിയിരിക്കുകയാണ്. 2 കേന്ദ്രങ്ങളുടെ ചുമതലയുള്ളതിനാൽ ആഴ്ചയിൽ പരമാവധി 3 ദിവസത്തിൽ കൂടുതൽ തേവലപ്പുറത്ത് എത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ തേവലപ്പുറം മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായിട്ടു 4 മാസം. ഇവിടെ ചുമതലയിലുണ്ടായിരുന്ന ഡോക്ടർ പ്രമോഷൻ ലഭിച്ചു പോയതിനു ശേഷം കൊട്ടാരക്കരയിലെ സീനിയർ വെറ്ററിനറി സർജന് അധികച്ചുമതല നൽകിയിരിക്കുകയാണ്. 2 കേന്ദ്രങ്ങളുടെ ചുമതലയുള്ളതിനാൽ ആഴ്ചയിൽ പരമാവധി 3 ദിവസത്തിൽ കൂടുതൽ തേവലപ്പുറത്ത് എത്താൻ കഴിയാത്ത അവസ്ഥയിലാണ് നിലവിലെ ഡോക്ടർ. 

പക്ഷേ ക്ഷീരകർഷകർ തിങ്ങിപ്പാർക്കുന്ന മേഖല ആയതിനാൽ സ്ഥിരം ഡോക്ടറെ എത്രയും വേഗം നിയമിക്കണം എന്നാണു കർഷകരുടെ ആവശ്യം. മഴക്കാലത്ത് കറവപ്പശുക്കൾക്ക് പനിയും കുരലടപ്പൻ രോഗവും കൂടുതലായി പകരുന്ന സമയമാണെന്നു കർഷകർ പറയുന്നു. ഈ സമയത്ത് ഡോക്ടറുടെ സേവനം ഒഴിച്ചു കൂടാനാകാത്തതാണ്. 4 മാസമായിട്ടും ഡോക്ടറെ നിയമിക്കുന്നതിനു നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമാണ്.

ADVERTISEMENT

അതേ സമയം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതാണ് ഡോക്ടറുടെ നിയമനം വൈകുന്നതിനു കാരണമായത് എന്നാണ് അധികൃതർ പറയുന്നത്.  ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയായതായും ഉടൻ തന്നെ ഇവിടെ സ്ഥിരം ഡോക്ടറെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT