കൊല്ലം ∙ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) വഴി പണം സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാകുന്നതോടെ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറാനൊരുങ്ങി ജില്ലയിലെ സർക്കാർ ഓഫിസുകൾ. നിലവിൽ മിക്ക ഓഫിസുകളിലും ഓൺലൈൻ വഴിയും യുപിഐ സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാൻ സംവിധാനമുണ്ട്. പുതിയ ഉത്തരവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) വഴി പണം സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാകുന്നതോടെ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറാനൊരുങ്ങി ജില്ലയിലെ സർക്കാർ ഓഫിസുകൾ. നിലവിൽ മിക്ക ഓഫിസുകളിലും ഓൺലൈൻ വഴിയും യുപിഐ സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാൻ സംവിധാനമുണ്ട്. പുതിയ ഉത്തരവു കൂടിയെത്തുന്നതോടെ പൂർണമായും ആളുകൾക്ക് ഉപകാരപ്രദമാകുന്ന നിലയിൽ ഗൂഗിൾ പേ, ഫോൺ പേ അടക്കമുള്ള യുപിഐ സംവിധാനത്തിലൂടെ പണം അടയ്ക്കാൻ സാധിക്കും.

നിലവിൽ സർക്കാരിന്റെ മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകുന്നതിനാൽ പണം അടയ്ക്കുന്നതും ഓൺലൈൻ വഴിയാണ്. പണം ഓഫിസിൽ വന്ന് അടയ്ക്കുന്നവർക്കും ഇനി ഫോൺ വഴി നേരിട്ടു ട്രഷറിയിലേക്ക് പണം അയയ്ക്കാനുള്ള സംവിധാനമാണ് വരുന്നത്. ഇതിനായി ഓഫിസുകളിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കണമെന്നും സാങ്കേതിക ക്രമീകരണങ്ങൾ വകുപ്പുകൾ ഒരുക്കണമെന്നാണ് നിർദേശം. മുൻപ് 2018 ൽ സമാന ഉത്തരവ് വന്നിരുന്നെങ്കിലും പൂർണമായും നടപ്പായിരുന്നില്ല. വില്ലേജ് ഓഫിസുകൾ അടക്കമുള്ള ഓഫിസുകൾ പിന്നീട് കോവിഡ് സമയത്താണ് യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. അത് ഇപ്പോഴും തുടരുന്നുണ്ട്. 

ADVERTISEMENT

റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് അടക്കമുള്ള ഓഫിസുകളിൽ എല്ലാ സേവനങ്ങളും മറ്റും ഓൺലൈനായി മാത്രമാണ് നടത്താനാവുക. കെഎസ്ഇബി, വാട്ടർ അതോറിറ്റി ഓഫിസുകളും മുൻപേ ഓൺലൈൻ, യുപിഐ രീതികളിലേക്ക് മാറിയിരുന്നു. സബ് റജിസ്ട്രാർ ഓഫിസുകളടക്കമുള്ളവയിൽ പല സേവനങ്ങളും ഓൺലൈനായി ലഭ്യമാണെങ്കിലും ആധാരം പകർപ്പ് അടക്കമുള്ള ചില സേവനങ്ങൾക്ക് നേരിട്ടു തന്നെ പണം കൈമാറേണ്ടതുണ്ട്. ഇത്തരം ഓഫിസുകളിലെ പണം സ്വീകരിക്കേണ്ട സേവനങ്ങളും പുതിയ ഉത്തരവിലൂടെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറും.