പുനലൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് സമീപത്തെ റോഡിൽ നിന്നു മോഷണം പോയ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷ കൂട്ടി കെഎസ്ആർടിസി. രാത്രി സമയത്ത് പലതവണ ഈ ബസുകൾ പരിശോധിക്കുന്നതിനു സെക്യൂരിറ്റി ജീവനക്കാർക്കു നിർദേശം നൽകി. ഇതിനായി അധികം ഗാർഡിനെ നിയമിക്കാനും നീക്കം തുടങ്ങി. നിലവിൽ ദേശീയപാതയിലും മലയോര ഹൈവേയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് സമീപത്തെ റോഡിൽ നിന്നു മോഷണം പോയ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷ കൂട്ടി കെഎസ്ആർടിസി. രാത്രി സമയത്ത് പലതവണ ഈ ബസുകൾ പരിശോധിക്കുന്നതിനു സെക്യൂരിറ്റി ജീവനക്കാർക്കു നിർദേശം നൽകി. ഇതിനായി അധികം ഗാർഡിനെ നിയമിക്കാനും നീക്കം തുടങ്ങി. നിലവിൽ ദേശീയപാതയിലും മലയോര ഹൈവേയിലും ആണ് കെഎസ്ആർടിസി ഡിപ്പോയിൽ ഉൾക്കൊള്ളാത്ത ബസുകൾ രാത്രി സമയത്തു പാർക്ക് ചെയ്യുന്നത്. കോടികൾ മുടക്കി ഒന്നര പതിറ്റാണ്ട് മുൻപു നവീകരിച്ചത് ആണെങ്കിലും പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ എല്ലാ ബസുകളും പാർക്ക് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴും.ഉൾപ്രദേശങ്ങളിലേക്കുള്ള സ്റ്റേ സർവീസുകളുടെ എണ്ണം കുറഞ്ഞതാണു ഡിപ്പോയിൽ നിർത്തിയിടുന്ന ബസുകളുടെ എണ്ണം കൂടാൻ കാരണം.

‘അരിഷ്ടം വിൽപന’ സജീവം
കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്ത് ലഹരി കലർന്ന അരിഷ്ടത്തിന്റെ കച്ചവടം കൂടുന്നതായി ആക്ഷേപം. വെളിച്ചം കുറഞ്ഞ പ്രദേശത്തു പാർക്ക് ചെയ്തിരിക്കുന്ന കെഎസ്ആർടിസി ബസുകൾ കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവൃത്തി എന്നാണു പരാതി. കെഎസ്ആർടിസി അധികൃതർ പൊലീസിനും എക്സൈസിനും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്. രാത്രി സമയത്ത് പട്രോളിങ് ഉണ്ടെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത് എന്നറിയുന്നു. 150 മീറ്റർ അകലെയുള്ള ടിബി ജംക്‌ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉയർന്നതോടെ അവിടെ മികച്ച രീതിയിൽ വെളിച്ച സംവിധാനമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കെഎസ്ആർടിസി മൈതാനിയിൽ മതിയായ വെളിച്ചം ഇല്ലെന്നു പരാതിയും ഉണ്ട്. കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്തെ ലഹരി വിൽപനയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT