കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ബാങ്ക് ഇടപാട് രേഖകൾ ഉൾപ്പെടെയുളള അന്വേഷണ സംഘം പിടിച്ചെടുത്തു. ആദ്യ നാലു പ്രതികളുടെ വീട്ടിൽ ഒരേ സമയത്തായിരുന്നു പരിശോധന. ശക്തമായ തെളിവുകൾ ലഭിച്ചെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ബാങ്ക് ഇടപാട് രേഖകൾ ഉൾപ്പെടെയുളള അന്വേഷണ സംഘം പിടിച്ചെടുത്തു. ആദ്യ നാലു പ്രതികളുടെ വീട്ടിൽ ഒരേ സമയത്തായിരുന്നു പരിശോധന. ശക്തമായ തെളിവുകൾ ലഭിച്ചെന്നാണു സൂചന. ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹിൻ, മൂന്നാം പ്രതി സരിത, നാലാം പ്രതി കെ.പി. അനൂപ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. ഒരു മണിക്കൂർ നീണ്ട പരിശോധനകളിൽ ബാങ്ക് രേഖകളും കേസുമായി ബന്ധപ്പെടുന്ന മറ്റു വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഹാഷിഫിന്റെ വീട്ടിൽ പിന്നീടാണ് എത്തിയത്. 

മൊഴിയെടുപ്പ് പൂർത്തിയായെന്നാണു വിവരം. ചിലർ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. പ്രതികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നു പ്രതികളുമായി തെളിവെടുപ്പു നടത്തും. കൊലപാതകം നടന്ന ആശ്രാമത്തെ റോഡ്, സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ച് തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യ ഘട്ട തെളിവെടുപ്പ്. മേയ് 23ന് ഉച്ചയ്ക്കാണ് പാപ്പച്ചനെ അനിമോൻ കാർ ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ പാപ്പച്ചൻ പിറ്റേന്ന് മരണത്തിനു കീഴടങ്ങി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു പാപ്പച്ചന്റെ മക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനാപകടം കൊലപാതകമാണെന്നു തെളിഞ്ഞത്. 

ADVERTISEMENT

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിക്കാൻ പാപ്പച്ചൻ നൽകിയ അരക്കോടിയിലധികം രൂപ തിരിമറി നടത്തിയത് കണ്ടുപിടിക്കാതിരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എട്ടിന് അറസ്റ്റിലായ പ്രതികളെ 9നാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നാളെ തെളിവെടുപ്പും മൊഴിയെടുക്കലും പൂർത്തിയാക്കാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്.

സരിത പണം പലിശയ്ക്ക് കൊടുത്തിരുന്നു
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്ക് പുറമേ, സ്വന്തം നിലയിൽ കൂടിയ പലിശയ്ക്കു പണം നൽകിയും സരിത വരുമാനം ഉണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇന്നലെ പൊലീസിനു ലഭിച്ചു. എന്നാൽ, സരിതയുടെ ചില മൊഴികൾ പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാപ്പച്ചനിൽ നിന്നു തട്ടിയെടുത്ത പണത്തിൽ കുറച്ചു ഭാഗം പലിശയ്ക്കു നൽകിയെന്നാണ് വിവരം. സരിത തിരിമറി നടത്തിയ 53 ലക്ഷം രൂപയിൽ ഏകദേശം 20 ലക്ഷം രൂപ ക്വട്ടേഷൻ സംഘം കൈക്കലാക്കിയിരുന്നു. ബാക്കി തുകയാണ് പലിശയ്ക്കു നൽകിയിരുന്നത്. ധനകാര്യ സ്ഥാപനത്തിലെ മറ്റു നിക്ഷേപങ്ങളിലും തിരിമറി നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ADVERTISEMENT

വ്യാജ രേഖ ചമച്ചതാര് 
പാപ്പച്ചൻ മൂന്നാം പ്രതി സരിതയ്ക്കു നൽകിയെന്നു പറയുന്ന 50 ലക്ഷത്തിൽ അധികം രൂപയ്ക്കു പകരമായി നൽകിയ നിക്ഷേപ സർട്ടിഫിക്കറ്റിന്റെ സാധുത പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തിയിരുന്നു. ധനകാര്യ സ്ഥാപനത്തിന്റെ രേഖ അനധികൃതമായി ഉപയോഗിച്ചതാണോ, അതോ വ്യാജമായി നിർമിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ രേഖ ചമയ്ക്കലിൽ ആർക്കൊക്കെ പങ്കുണ്ടെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. 

സിം കാർഡുകൾ 
കൊലപാതകം ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമായി പ്രതികൾ പ്രത്യേക സിം കാർഡുകൾ ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ സംശയം. അപകടത്തിനു ശേഷം ഈ സിം കാർഡുകൾ നശിപ്പിച്ചെന്നും പൊലീസ് കരുതുന്നു. സിം ആരുടെ പേരിലാണെന്നും ആരൊക്കെ ഉപയോഗിച്ചുവെന്നും കണ്ടെത്തേണ്ടതുണ്ട്. കൊലപാതകത്തിനു മുൻപും പിൻപും പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയ മാർഗം കണ്ടെത്താനാണ് സൈബർ സെൽ ടീമിന്റെ സഹായം അന്വേഷണം സംഘം തേടിയത്.

English Summary:

Investigation Team Seizes Crucial Bank Documents in Pappachan Murder Case