കൊല്ലം∙ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മിക്കയിടങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മരങ്ങൾ വീണു വീടുകൾക്കും മറ്റു വസ്തുവകകൾക്കും നഷ്ടമുണ്ടായി. വാഴ ഉൾപ്പെടെയുള്ള കൃഷികൾക്കും വൻ നഷ്ടമുണ്ടായി.

കൊല്ലം∙ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മിക്കയിടങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മരങ്ങൾ വീണു വീടുകൾക്കും മറ്റു വസ്തുവകകൾക്കും നഷ്ടമുണ്ടായി. വാഴ ഉൾപ്പെടെയുള്ള കൃഷികൾക്കും വൻ നഷ്ടമുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മിക്കയിടങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മരങ്ങൾ വീണു വീടുകൾക്കും മറ്റു വസ്തുവകകൾക്കും നഷ്ടമുണ്ടായി. വാഴ ഉൾപ്പെടെയുള്ള കൃഷികൾക്കും വൻ നഷ്ടമുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മിക്കയിടങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മരങ്ങൾ വീണു വീടുകൾക്കും മറ്റു വസ്തുവകകൾക്കും നഷ്ടമുണ്ടായി. വാഴ ഉൾപ്പെടെയുള്ള കൃഷികൾക്കും വൻ നഷ്ടമുണ്ടായി. വൈദ്യുതി ലൈനിലേക്ക് മരച്ചില്ലകൾ വീണ് റെയിൽവേ ഗതാഗതവും ഏറെ നേരം സ്തംഭിച്ചു. 

കൊല്ലം– തേനി ദേശീയപാത ഉൾപ്പെടെ ഒട്ടേറെ റോഡുകളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു ഗതാഗതം മുടങ്ങി. മരങ്ങൾ വീണും മേൽക്കൂര തകർന്നും ജില്ലയിൽ നിരവധിയാളുകൾക്കു പരുക്കേറ്റു. ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 31 വീടുകൾക്ക് ഭാഗികമായി തകർന്നു.

എഴുകോൺ പുതുശേരിക്കോണം മാരൂർകിഴക്കതിൽ സിറാജുദ്ദീന്റെ വീടിനു മുകളിലേക്കു മരം വീണപ്പോൾ.
ADVERTISEMENT

കരുനാഗപ്പള്ളി താലൂക്കിൽ 15 വീടുകളും കൊട്ടാരക്കര താലൂക്കിൽ 9 വീടുകളും കൊല്ലം താലൂക്കിൽ 6 വീടുകളും കുന്നത്തൂർ താലൂക്കിൽ 2 വീടുകളും തകർന്നു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അതിലേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. 

പൂതക്കുളം ഇടയാടി മുക്കം കോളനിയിൽ റെജീനയുടെ വീട് കാറ്റിൽ തകർന്ന നിലയിൽ.

ട്രെയിനുകൾ വൈകി
മയ്യനാട്-പരവൂർ റൂട്ടിൽ റെയിൽവേ വൈദ്യുതി ലൈനിലേക്ക് മരച്ചില്ലകൾ വീണതിനാൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾ ഒരു മണിക്കൂർ വൈകി. മാമൂട്ടിൽ പാലത്തിനു സമീപം റെയിൽവേ വൈദ്യുതി ലൈനിലേക്കു മരച്ചില്ലകൾ വീഴുകയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.  വൈകിയോടിയ ട്രെയിനുകൾ: തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ്, ഇന്റർസിറ്റി, വഞ്ചിനാട്, കോഴിക്കോട് ജനശതാബ്ദി, വേണാട്, പരശുറാം, മധുര-പുനലൂർ പാസഞ്ചർ.

മരങ്ങൾ കടപുഴകി; വീടുകൾ തകർന്നു
മരങ്ങൾ കടപുഴകി പവിത്രേശ്വരം പഞ്ചായത്തിൽ 2 വീടുകൾ ഭാഗികമായി നശിച്ചു. പുത്തൂർ വില്ലേജിൽ 3 വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. എഴുകോൺ പോച്ചംകോണം കുടുംബാരോഗ്യ കേന്ദ്രത്തിനു മുകളിൽ മരം വീണു. കൊച്ചാഞ്ഞിലിമൂട് വാർഡിൽ മരം വീണ് ഒരു വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ചാത്തന്നൂർ ചിറക്കര പഞ്ചായത്തിൽ കൊച്ചാലുംമൂട് വാർഡിൽ താഴംതെക്ക് വിളപ്പുറം അനിൽ ഭവനിൽ അജിത്തിന്റെ വീടിനു മുകളിൽ പ്ലാവ്  വീണു. ഷീറ്റും ഓടും മേഞ്ഞ മേൽക്കൂര തകർന്നു.

ശാസ്താംകോട്ട, ശൂരനാട് മേഖലയിൽ 5 വീടുകൾ ഭാഗികമായി തകർന്നു.  പതാരം ചരുവിൽകുളങ്ങര ഭാഗത്ത് മരം വീണു തകർന്ന വാടക വീട്ടിൽ നിന്നും കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം തലനാരിഴയ്ക്കാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്. ഗൃഹനാഥൻ ഹാഷീം നിസാര പരുക്കുകളോടെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

ADVERTISEMENT

ശൂരനാട് തെക്ക് ഉദയംമുകൾ ഗവ.യുപിഎസിൽ രാവിലെയെത്തിയ അധ്യാപിക ശോഭനയ്ക്ക് മരത്തിന്റെ ചില്ല വീണു പരുക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  പള്ളിശേരിക്കലിൽ കാറ്റിൽ വീടിന്റെ ഷീറ്റ് പാകിയ മേൽക്കൂര തകർന്നു. വേങ്ങ പൊട്ടക്കണ്ണൻ മുക്കിൽ കടയുടെ മുകളിലേക്ക് മരം വീണു.

കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് ശ്രീനിലയത്തിൽ രാജുവിന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂരയ്ക്കും ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. അഴീക്കൽ നാലാം വാർഡിൽ വലിയവീട്ടിൽ പ്രിയദർശിനിയുടെ ഉടമസ്ഥതയിലുള്ള പീലിങ് ഷെഡും മതിലും കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ഭാഗികമായി തകർന്നു.

കൊട്ടാരക്കര താലൂക്കിൽ 9 വീടുകൾ തകർന്നു. 1,27,000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. പെരിനാട് മുകളുവിള സ്വദേശി തസ്ലീമയുടെ വീടിന്റെ മേൽക്കൂരയിലേക്ക് തെങ്ങ് വീണു. തസ്ലീമയുടെ ഒന്നര വയസ്സുള്ള മകളുടെ തലയിൽ ഓടു മുറി വീണു പരുക്കേറ്റു.  ചെമ്മക്കാട് കുഴിയം സ്വദേശി പ്രദീപിന്റെ മേലതിൽ വീടിന്റെ മേൽക്കൂര പൂർണമായും പറന്ന് പോയി. 

കൃഷി നാശം
കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ, എഴുകോൺ കൃഷിഭവൻ പരിധികളിൽ 5000ൽ ഏറെ കുലച്ച എത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. ഓണത്തിനു വിളവെടുപ്പു പ്രതീക്ഷിച്ചു കൃഷിയിറക്കിയ കർഷകരാണു ദുഃഖത്തിലായത്. റബർ, തെങ്ങ്, മരച്ചീനി കൃഷികളും മഴയിൽ നശിച്ചു. ഓയൂർ മേഖലയിലും വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. 

ADVERTISEMENT

വൈദ്യുതി ബന്ധം തകർന്നു
വൈദ്യുത മേഖലയ്ക്കും മഴ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. പുത്തൂർ, കുളക്കട, എഴുകോൺ കെഎസ്ഇബി ഓഫിസ് പരിധികളിലായി 11 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. അൻപതോളം ഇടങ്ങളിൽ ലൈൻ പൊട്ടി വീണു. ഏറ്റവും കൂടുതൽ തകരാർ സംഭവിച്ചത് പുത്തൂർ ഓഫിസ് പരിധിയിലാണ്. 

ചാത്തന്നൂർ ഇലക്ട്രിക് സെക്‌ഷന്റെ പരിധിയിൽ ഇരുനൂറ്റി അൻപതിലേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾക്കു തകരാർ സംഭവിച്ചു. 10 സ്ഥലങ്ങളിൽ 11 കെവി ലൈനിനു തകരാർ സംഭവിച്ചു. പാരിപ്പള്ളി സെക്‌ഷന്റെ പരിധിയിൽ എഴിപ്പുറം, കല്ലുവാതുക്കൽ ശാസ്ത്രിമുക്ക് എന്നിവിടങ്ങളിൽ 11 കെവി ലൈനുകൾക്ക് തകരാർ സംഭവിച്ചു. കരുനാഗപ്പള്ളി ആലുംകടവ് –മൂന്നാംമൂട് റോഡിൽ മൂന്നാംമൂടിനു സമീപം മരം 11 കെവി ലൈനിലേക്കും റോഡിലേക്കും മറിഞ്ഞു വീണു. ഓയൂർ മുളയറച്ചാൽ, ചുങ്കത്തറ, പുന്നക്കോട്, മുടിയൂർകോണം, കട്ടച്ചൽ തുടങ്ങിയ 18 സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി കമ്പികൾ പൊട്ടി. വട്ടപ്പാറയിൽ 2 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. 

 ഓച്ചിറയിൽ മരങ്ങൾ വീണു
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പടിഞ്ഞാറെ ആൽത്തറയിലെ നൂറിലേറെ വർഷം പഴക്കമുള്ള ഇലഞ്ഞിയും ആഞ്ഞിലി മരവും കടപുഴകി വീണു. അഴീക്കൽ ബീച്ചിനു സമീപം വിവാഹത്തിനായി നിർമിച്ച കൂറ്റൻ പന്തൽ പൂർണമായി തകർന്നു. അഴീക്കൽ പൂക്കോട്ട് ദേവീക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളിലുള്ള വൃക്ഷം കടപുഴകി പൊങ്കാലശാലയ്ക്ക് മുകളിൽ വീണു ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി. 

ഉലഞ്ഞ് കുണ്ടറ മേഖല
കുണ്ടറ, പേരയം, കിഴക്കേ കല്ലട, പെരിനാട്, മൺറോത്തുരുത്ത് പഞ്ചായത്തുകളിൽ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ പിഴുത് വീണും മരച്ചില്ലകൾ ഒടിഞ്ഞും 11കെവി ഉൾപ്പെടെ 50ൽ അധികം വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി. മിക്കയിടങ്ങളിലും ഏറെ വൈകിയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. 

നഗരത്തിലും നാശനഷ്ടം
കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയും മരച്ചില്ലകൾ ഒടിഞ്ഞും പല മേഖലകളിലും പുലർച്ചെ ഗതാഗതം തടസ്സപ്പെട്ടു. കാറ്റിൽ വൃക്ഷങ്ങൾ ഒടിഞ്ഞു വീണു നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. വെള്ളയിട്ടമ്പലം ഭാഗത്ത് മാവ് വീണു ഗതാഗതവും സ്തംഭിച്ചു. ദേശിംഗനാട് നഗറിൽ മാവ് ഒടിഞ്ഞു വീണു മതിലിടിഞ്ഞ് കാർ തകർന്നു. മതേതര നഗറിൽ വൈദ്യുതി കമ്പിയിലേക്കു തേക്ക് മരം വീണു. നഗരത്തിൽ മാത്രം 20ൽ അധികം വൈദ്യുതത്തൂണുകൾ തകർന്നു. കാക്കത്തോപ്, താന്നി, ഇരവിപുരം മേഖലകളിൽ 8 പോസ്റ്റുകൾ തകർന്നു. കല്ലുകടയ്ക്കൽ, പൂന്തലി തുടങ്ങിയിടങ്ങളിൽ 4 മരങ്ങൾ വീണു. തങ്കശ്ശേരിയിൽ വീടിന്റെ മേൽക്കൂര പറന്നു പോയി.