നിർഭയരായ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകണം: വിനയൻ
ഓച്ചിറ∙ നിർഭയരായ നവോത്ഥാന നായകരുടെ നാട്ടിൽ നിർഭയരായ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകണമെന്ന് സംവിധായകൻ വിനയൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിനിമ മേഖലയിലെ അനീതിക്കെതിരെ താനും തിലകനും നടത്തിയ പോരാട്ടത്തിൽ മഹാനടനെ

ഓച്ചിറ∙ നിർഭയരായ നവോത്ഥാന നായകരുടെ നാട്ടിൽ നിർഭയരായ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകണമെന്ന് സംവിധായകൻ വിനയൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിനിമ മേഖലയിലെ അനീതിക്കെതിരെ താനും തിലകനും നടത്തിയ പോരാട്ടത്തിൽ മഹാനടനെ നാടിന് നഷ്ടമായത് നമ്മുടെ സാംസ്കാരിക ലോകത്തിന് എന്നും കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അധ്യക്ഷത വഹിച്ചു.
മുരുകൻ കാട്ടാക്കട, കേരള സർവകലാശാല സിൻഡിക്കറ്റംഗം കെ.എച്ച്.ബാബുജാൻ, കെ.ഗോപിനാഥൻ, വള്ളിക്കാവ് മോഹൻദാസ്, ബിജു മുഹമ്മദ്, എ.എം.മുഹമ്മദ്, ഷഹീറ നസീർ, വി.വിജയകുമാർ, തൊടിയൂർ വസന്തകുമാരി, മണ്ണമ്പള്ളി ശിശുപാലൻ, ഇലിപ്പക്കുളം രവീന്ദ്രൻ, മങ്ങാട് സുബിൻ നാരായണൻ, കടത്തൂർ മൻസൂർ, വി.രവികുമാർ, പി.പ്രകാശൻ വലിയഴീക്കൽ, കെ.പി.ചന്ദ്രൻ, ബി.എസ്.വിനോദ്, സജീവ് കളരിക്കമണ്ണേൽ എന്നിവർ പ്രസംഗിച്ചു.
പരബ്രഹ്മ ഭൂമിയിൽ ഇന്ന്
പുന്നപ്ര കെ.ആർ.സുരേന്ദ്രന്റെ പ്രഭാഷണം 8.00, നാരായണീയ പാരായണം 8.45, കട്ടച്ചിറ മഹാവിഷ്ണു തിരുവാതിര സംഘത്തിന്റെ തിരുവാതിര 11.30, അനന്യ ബിജുവിന്റെ നൃത്തം 10.45, കൊറ്റമ്പള്ളി എൻഎസ്എസ് വനിതാ സംഘം തിരുവാതിര 11.30, ഭഗവത് ഗീത യജ്ഞ സമിതിയുടെ ഭഗവത് ഗീത പാരായണവും വ്യാഖാനവും 12.00, പോക്കാട്ട് വെട്ടം വനിതാ വേദിയുടെ തിരുവാതിര 1.00, ആലിൻകുളങ്ങര തിരുവാതിര സംഘത്തിന്റെ തിരുവാതിര 1.45, സർവമത സമ്മേളനം ഉദ്ഘാടനം കെ.സി.വേണുഗോപാൽ എംപി 3.00, നാട്യബോധിനി സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്താർച്ചന 6.30, പത്തനംതിട്ട ദേശ മുദ്ര ഗോത്രകലാ കേന്ദ്രയുടെ പടയണി, ‘കല്യാണം’ നാടകം 10.00, ഗാനമേള 12.00.
ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഇന്ന്
ഗുരുഹവനം 6.00, ഗുരുപൂജ 6.30, ശാന്തിഹവനം 7.00, സമ്മേളനം ഉദ്ഘാടനം കെ.സി.വേണുഗോപാൽ എംപി. 3.00, ഗുരുപൂജ 6.00, സമൂഹ പ്രാർഥന 6.30, അന്നദാനം 7.00.