ഞാങ്കടവ് പദ്ധതി ഇനിയും ഒരു വർഷം വൈകും
കൊല്ലം ∙ കോർപറേഷൻ മേഖലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി ഇനിയും ഒരു വർഷം വൈകും. ഒരു കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കൽ, കല്ലട ആറ്റിലെ ഞാങ്കടവിൽ തടയണ നിർമാണം, ഞാങ്കടവിലും ജല ശുദ്ധീകരണ ശാലയായ കിളികൊല്ലൂർ വസൂരിച്ചിറയിലും ജനറേറ്ററും പമ്പ് സെറ്റും സ്ഥാപിക്കൽ
കൊല്ലം ∙ കോർപറേഷൻ മേഖലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി ഇനിയും ഒരു വർഷം വൈകും. ഒരു കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കൽ, കല്ലട ആറ്റിലെ ഞാങ്കടവിൽ തടയണ നിർമാണം, ഞാങ്കടവിലും ജല ശുദ്ധീകരണ ശാലയായ കിളികൊല്ലൂർ വസൂരിച്ചിറയിലും ജനറേറ്ററും പമ്പ് സെറ്റും സ്ഥാപിക്കൽ
കൊല്ലം ∙ കോർപറേഷൻ മേഖലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി ഇനിയും ഒരു വർഷം വൈകും. ഒരു കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കൽ, കല്ലട ആറ്റിലെ ഞാങ്കടവിൽ തടയണ നിർമാണം, ഞാങ്കടവിലും ജല ശുദ്ധീകരണ ശാലയായ കിളികൊല്ലൂർ വസൂരിച്ചിറയിലും ജനറേറ്ററും പമ്പ് സെറ്റും സ്ഥാപിക്കൽ
കൊല്ലം ∙ കോർപറേഷൻ മേഖലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി ഇനിയും ഒരു വർഷം വൈകും. ഒരു കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കൽ, കല്ലട ആറ്റിലെ ഞാങ്കടവിൽ തടയണ നിർമാണം, ഞാങ്കടവിലും ജല ശുദ്ധീകരണ ശാലയായ കിളികൊല്ലൂർ വസൂരിച്ചിറയിലും ജനറേറ്ററും പമ്പ് സെറ്റും സ്ഥാപിക്കൽ എന്നിവ വൈകുന്നതാണ് കാലതാമസത്തിന് കാരണം. ഞാങ്കടവിൽ തടയണ നിർമിക്കുന്നതിന് ഭരണാനുമതി ലഭിക്കാനുണ്ട്. പദ്ധതിയുടെ നിർമാണം തുടങ്ങിയിട്ട് 7 വർഷമായി !
അതേ സമയം കുണ്ടറ ഇളമ്പള്ളൂർ മുതൽ ഒരു കിലോമീറ്റർ ദൂരം ദേശീയപാതയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും സമാന്തര പാതയിലൂടെ സ്ഥാപിക്കുന്നത് പരിഗണിക്കുകയാണ്. ഞാങ്കടവിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളം വസൂരിച്ചിറയിൽ എത്തിച്ചാണ് ശുദ്ധീകരിക്കുന്നത്. ഞാങ്കടവ് മുതൽ വസൂരിച്ചിറ വരെ 28 കിലോമീറ്റർ നീളത്തിലാണ് പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്. ഇതിൽ ഒരു കിലോമീറ്റർ ആണ് അവശേഷിക്കുന്നത്. വസൂരിച്ചിറയിൽ 20 ലക്ഷം ലീറ്റർ, ചെമ്മാൻമുക്കിനു സമീപം മണിച്ചിത്തോട്ടിൽ 54 ലക്ഷം ലീറ്റർ വീതം ശേഷിയുള്ള ജല സംഭരണി ഉൾപ്പെടെ പൂർത്തിയായിട്ട് രണ്ടു വർഷമായി.
പമ്പ് സെറ്റ് നിർമിക്കണം
ഞാങ്കടവിലും വസൂരിച്ചിറയിലുമായി 15 പമ്പ് സെറ്റുകൾ സ്ഥാപിക്കണം. ഞാങ്കടവിൽ 950 കുതിരശക്തി വീതമുള്ള 4 പമ്പ് സെറ്റുകളും മറ്റുള്ളവ വസൂരിച്ചിറയിലും ആണ്. പമ്പ് സെറ്റിന് പല തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ എടുക്കാൻ ആരുമുണ്ടായില്ല. 38.3 കോടി രൂപയ്ക്കാണ് ഇപ്പോൾ ടെൻഡർ വിളിച്ചത്. 52 കോടി രൂപയ്ക്കാണ് ടെൻഡർ ലഭിച്ചത്. ഈ തുകയ്ക്ക് കരാർ നൽകാൻ സർക്കാരിന്റെ അനുമതി വേണം. അനുമതിക്ക് 4 മാസമായി കാത്തിരിക്കുകയാണ്.
950 കുതിര ശക്തിയുള്ള പമ്പ് സെറ്റുകൾ കരാർ ലഭിച്ച ശേഷമേ നിർമിക്കുകയുള്ളു. ഇതിന് 9 മാസമെങ്കിലും വേണ്ടിവരും. ഇപ്പോൾ കരാർ നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരു വർഷത്തിനകം പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയൂ. തുക വർധിപ്പിച്ചു കരാർ നൽകുന്നതിനുള്ള അനുമതി സർക്കാർ നിഷേധിക്കുകയാണെങ്കിൽ വീണ്ടും ടെൻഡർ നടപടി വേണ്ടി വരും. പദ്ധതി കമ്മിഷൻ ചെയ്യുന്നതു വീണ്ടും വൈകും.
തടയണ
കല്ലടയാറ്റിലെ ഞാങ്കടവിൽ റഗുലേറ്റർ സംവിധാനത്തോടു കൂടിയ തടയണ നിർമിച്ചാണ് വെള്ളം പമ്പ് ചെയ്യേണ്ടത്. തടയണ നിർമിക്കുന്നതിന് അമൃത് പദ്ധതിയിൽ നേരത്തെ 40 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. പലതവണ ടെൻഡർ ക്ഷണിച്ചെങ്കിലും അധിക തുകയാണ് കരാറുകാർ ആവശ്യപ്പെട്ടത്. കരാർ നൽകാൻ കഴിയാതിരുന്നതിനാൽ അനുമതി റദ്ദായി. അമൃത് –2 പദ്ധതിയിൽ തടയണയ്ക്ക് ഭരണാനുമതി ലഭിച്ചില്ല. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി തടയണ നിർമിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. തടയണ ഇല്ലെങ്കിലും വെള്ളം പമ്പ് ചെയ്യാൻ കഴിയും.
അഞ്ചാലുംമൂട്ടിലേക്ക് അനുമതി ലഭിച്ചില്ല
അഞ്ചാലുംമൂട്ടിൽ ജല സംഭരണി നിർമിച്ച് വസൂരിച്ചിറയിൽ നിന്നു നേരിട്ട് വെള്ളം എത്തിക്കുന്നതിന് ജല അതോറിറ്റി തയാറാക്കിയ പദ്ധതിക്ക് ദേശീയപാത അതോറിറ്റിയിൽ നിന്നുള്ള അനുമതിക്ക് 2 വർഷമായി കാത്തിരിക്കുന്നു. ദേശീയപാത –744ൽ നവീകരണ പ്രവർത്തനം തുടങ്ങുന്നതിനു മുൻപാണ് അനുമതി തേടിയത്. പാതയുടെ നവീകരണം പൂർത്തിയാകാറായി. അഞ്ചാലുംമൂട്ടിൽ 15 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണി നിർമിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് സംഭരണി നിർമാണം തുടങ്ങാത്തതിനു കാരണം.
ദേശീയപാത ഒഴിവാക്കുന്നത് പരിഗണനയിൽ
ദേശീയപാത ഒഴിവാക്കി സബ് സ്റ്റേഷന് സമീപമുള്ള മൃഗാശുപത്രി – നാന്തിരിക്കൽ റോഡ് വഴി പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ഈ വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ ദൂരം 1.5 കിലോമീറ്റർ ആയി കൂടും. ദേശീയപാത വഴി പൈപ്പ് സ്ഥാപിക്കുന്നതിന് 7.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ദേശീയപാത തുരന്ന് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന മൈക്രോ ടണലിങ്ങിനാണ് അനുമതി നൽകിയത്. ഇതിന് 30 കോടി രൂപ ചെലവു വരും.
നാന്തിരിക്കൽ റോഡ് വഴിയുള്ള സമാന്തര പദ്ധതിക്ക് 14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാന്തിരിക്കൽ വഴിയുള്ള പദ്ധതി തിരഞ്ഞെടുത്താൽ 200 മീറ്റർ ദൂരം മാത്രം ദേശീയപാത കുഴിച്ചാൽ മതിയാകും. ഈ ഭാഗം ദേശീയപാതയ്ക്ക് വീതിയുള്ളതിനാൽ ടാർ ചെയ്ത ഭാഗം ഒഴിവാക്കി പൈപ്പ് ലൈൻ സ്ഥാപിക്കാനാകും. പദ്ധതി മോർത്തിന് സമർപ്പിച്ചു.