24X7 ഓൺലൈൻ കോടതി പ്രവർത്തനം തുടങ്ങി
കൊല്ലം∙ ഇന്ത്യയിലെ ആദ്യ 24X7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിച്ചു. ആധുനിക രീതിയിൽ സജ്ജീകരിച്ച കോടതിയുടെ പ്രവർത്തനോദ്ഘാടനം ജില്ലാ അഡിഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് നിർവഹിച്ചു. ഓൺലൈൻ കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ചുമതലയേറ്റ് സിറ്റിങ് ആരംഭിച്ചു. ആദ്യത്തെ കേസ്

കൊല്ലം∙ ഇന്ത്യയിലെ ആദ്യ 24X7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിച്ചു. ആധുനിക രീതിയിൽ സജ്ജീകരിച്ച കോടതിയുടെ പ്രവർത്തനോദ്ഘാടനം ജില്ലാ അഡിഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് നിർവഹിച്ചു. ഓൺലൈൻ കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ചുമതലയേറ്റ് സിറ്റിങ് ആരംഭിച്ചു.
ആദ്യത്തെ കേസ് അഡ്വ. ജി.വി.ആശ ഫയൽ ചെയ്തു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ഓച്ചിറ എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ. മനോജ് എന്നിവരുടെയും മറ്റ് ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കോടതിയുടെ തുടക്കം. ഒരു മജിസ്ട്രേട്ടും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാവുക. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാം. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെയും നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് നിയമം 138-ാം വകുപ്പ് പ്രകാരം ചെക്ക് മടങ്ങുന്ന കേസുകളാണ് ഓൺലൈൻ കോടതി പരിഗണിക്കുന്നത്.
വെബ്സൈറ്റിൽ കയറി നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്താണ് കേസ് ഫയൽ ചെയ്യുന്നത്. നേരിട്ട് ഹാജരാകാതെ കക്ഷികൾക്കും അഭിഭാഷകർക്കും നടപടികളിൽ പങ്കെടുക്കാം. വേണമെങ്കിൽ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി. നാലു കോടതികളിലെ സമാന കേസുകൾ ഇന്നലെ മുതൽ ഡിജിറ്റൽ കോടതിയാകും പരിഗണിക്കുക.