കൊട്ടാരക്കര∙ ഒക്ടോബർ 2ന് ആരംഭിക്കുന്ന പുലമൺ തോട് പുനരുജ്ജീവന പദ്ധതിക്ക് ഒപ്പം തട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ചാലുകൾ പൂർണമായും അടയ്ക്കാനും പദ്ധതി. മാലിന്യം ഒഴുക്കുന്ന സ്പോട്ടുകൾ കണ്ടെത്താനുള്ള സർവേ ആരംഭിച്ചു.കൊട്ടാരക്കര നഗരസഭയിൽ പൂർത്തിയായി.കൊട്ടാരക്കര സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണ് പുലമൺ തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ഒക്ടോബർ 2ന് ആരംഭിക്കുന്ന പുലമൺ തോട് പുനരുജ്ജീവന പദ്ധതിക്ക് ഒപ്പം തട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ചാലുകൾ പൂർണമായും അടയ്ക്കാനും പദ്ധതി. മാലിന്യം ഒഴുക്കുന്ന സ്പോട്ടുകൾ കണ്ടെത്താനുള്ള സർവേ ആരംഭിച്ചു. കൊട്ടാരക്കര നഗരസഭയിൽ പൂർത്തിയായി.  കൊട്ടാരക്കര സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണ് പുലമൺ തോട് നവീകരണം. സ്വാഗതസംഘം രൂപീകരണം ഇന്ന് 3ന് കൊട്ടാരക്കര ബ്രദ്റൻ ഹാളിൽ നടക്കും. പദ്ധതിയുടെ ഭാഗമായി വിപുലമായ നടപടികളാണ് കൈക്കൊള്ളുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ പുലമൺതോട് നവീകരണ പദ്ധതി  ഗാന്ധിജയന്തി ദിനത്തിൽ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര നഗരസഭ, മൈലം,കുളക്കട, മേലില പ‍ഞ്ചായത്തുകളിലായി 17 കി.മി ദൂരത്തിൽ ഒഴുകുന്ന തോട് ഇന്ന് പൂർണമായും മലിനമാണ്. മാലിന്യം അടിഞ്ഞ് മണ്ണ് നികന്ന് നീരൊഴുക്ക് നിലച്ചു.    മണ്ണ് പൂർണമായി നീക്കി തോട് ശുചീകരിക്കാനുള്ള കരാർ നടപടി പൂർത്തിയായി. ഇതിന് പിന്നാലെയാണ് ജനകീയ പങ്കാളിത്തത്തോടെ തോട് ശുചീകരണം നടത്തുന്നത്. നൂറ് കണക്കിനാളുകൾ ഒരേ സമയം നടത്തുന്ന തോട് ശുചീകരണ പദ്ധതിക്കാണ് ഇന്ന് രൂപം നൽകുന്നത്. തോട് ശുചീകരണത്തിന് മുന്നോടിയായി സർവേകൾ പുരോഗമിക്കുന്നു. 

ADVERTISEMENT

അപകടനിലയിൽ കോളിഫോം ബാക്ടീരിയ
കൊട്ടാരക്കര∙ പുലമൺ തോട്ടിൽ അപകടകരമായ രീതിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്നതായി ശുചിത്വ മിഷൻ സർവേയിൽ കണ്ടെത്തി. സർവേ ഫലം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. തോട്ടിലേക്ക് സ്വകാര്യ സ്ഥാപനങ്ങളും വീട്ടുകാരും ശുചിമുറി മാലിന്യം ഉൾപ്പെടെ ഒഴുക്കി വിടുന്നതായാണ് പരാതി. ഇത്തരം അൻപതോളം സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ പൂർണമായും അടയ്ക്കാനും മാലിന്യം തള്ളുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് തീരുമാനം. 

  മാലിന്യം തള്ളുന്നതിനാലാണ് കോളിഫോം ബാക്ടീരിയ ഉയർന്നതെന്നാണ് വിശദീകരണം. തോട്ടിലെ മലിന ജലം പരിസര വാർഡുകളിലെ കിണറുകളിലേക്കും പടർന്നതായാണ് നിഗമനം. കോളിഫോം ബാക്ടീരിയ അടങ്ങിയ ജലമാണ് പരിസരവാസികൾ കുടിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.    പുലമൺ തോട്ടിലേക്ക് ഇനി മലിന ജലം ഒഴുക്കാതിരിക്കാനുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന് ഹരിത കേരള മിഷൻ അധികൃതർ പറയുന്നു. കയ്യേറ്റങ്ങളാണ് മറ്റൊരു പ്രതിസന്ധി. തോട് പരിസരത്തെ 32 കയ്യേറ്റങ്ങൾ റവന്യു വകുപ്പ് വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു. ഒരെണ്ണം പോലും ഒഴിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

English Summary:

The heavily polluted Pulamon River in Kottarakkara, Kerala, is set for a major cleanup effort. Starting October 2nd, the project will address waste dumping, coliform bacteria contamination, and river flow obstruction. Public participation will be key to the project's success.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT