എഴുകോൺ ∙ഏതു നിമിഷവും നിലംപൊത്താവുന്ന തരത്തിൽ ജീർണാവസ്ഥയിലായ കെട്ടിടത്തിൽ നിന്നു വില്ലേജ് ഓഫിസിന്റെ പ്രവർത്തനം മാറ്റുന്നതിനു കെട്ടിടം വാടകയ്ക്കു നൽകിയ ഉടമ വെട്ടിലായി, 2 വർഷമാകാറായിട്ടും നാളിതു വരെ നയാപൈസ പോലും വാടക കിട്ടിയിട്ടില്ലത്രെ.അന്വേഷണവും എഴുത്തുകുത്തുകളും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുകോൺ ∙ഏതു നിമിഷവും നിലംപൊത്താവുന്ന തരത്തിൽ ജീർണാവസ്ഥയിലായ കെട്ടിടത്തിൽ നിന്നു വില്ലേജ് ഓഫിസിന്റെ പ്രവർത്തനം മാറ്റുന്നതിനു കെട്ടിടം വാടകയ്ക്കു നൽകിയ ഉടമ വെട്ടിലായി, 2 വർഷമാകാറായിട്ടും നാളിതു വരെ നയാപൈസ പോലും വാടക കിട്ടിയിട്ടില്ലത്രെ. അന്വേഷണവും എഴുത്തുകുത്തുകളും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും വാടകക്കാര്യം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ് എന്നാണ് ഉടമ എഴുകോൺ വടക്കേ മണ്ണാരഴികത്ത് ഡോ. വിജയന്റെ പരാതി.വാടക നൽകിയിട്ടില്ലെന്നു മാത്രമല്ല ഇതുവരെ വാടക എത്രയെന്നു നിശ്ചയിച്ചിട്ടു പോലുമില്ല.2022 അവസാനത്തോടെയാണു വില്ലേജ് ഓഫിസ് എഴുകോൺ ജംക്‌ഷനിൽ തന്നെയുള്ള വിജയന്റെ കെട്ടിടത്തിലേക്കു മാറിയത്.

 സ്വകാര്യ വ്യക്തികൾ ഉയർന്ന വാടക നൽകാമെന്നു പറഞ്ഞു സമീപിച്ചിരുന്നെങ്കിലും ഒരു സർക്കാർ സ്ഥാപനം എന്ന നിലയിൽ കെട്ടിടം വില്ലേജ് ഓഫിസിനു വിട്ടു നൽകുകയായിരുന്നു എന്നു വിജയൻ പറഞ്ഞു. 11 മാസത്തേക്കായിരുന്നു കരാർ. കാലാവധി കഴിഞ്ഞ ശേഷം അതു പുതുക്കിയിട്ടില്ല. പഴയ കെട്ടിടം നിലംപൊത്തുന്ന അവസ്ഥയിലായിട്ടും വസ്തു സംബന്ധിച്ചു കേസ് നിലവിലുള്ളതിനാൽ വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം നിർമിക്കാൻ സാധിച്ചിരുന്നില്ല.

ADVERTISEMENT

ആ സാഹചര്യത്തിലാണു തൽക്കാലം വാടകക്കെട്ടിടത്തിലേക്കു മാറാൻ നിർദേശം വന്നതും വാടകക്കെട്ടിടം എടുത്തതും. അതേസമയം, വില്ലേജ് ഓഫിസിനു സ്വന്തം കെട്ടിടം എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നും സൂചനയുണ്ട്. പഞ്ചായത്ത് സ്ഥലത്തു നിർമിക്കുന്ന നിർദിഷ്ട സർക്കാർ ഓഫിസ് സമുച്ചയത്തിൽ വില്ലേജ് ഓഫിസിനും ഇടം ഒരുങ്ങിയേക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.  റവന്യു വകുപ്പിന്റെ അധീനതയിലുള്ള മറ്റു ചില സ്ഥലങ്ങൾ വില്ലേജ് ഓഫിസിനായി നിർദേശിക്കപ്പടുകയും പരിശോധനകൾ നടക്കുകയും ചെയ്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

ഏറ്റവും ഒടുവിലായി റവന്യു വകുപ്പിന്റെ ഉടമസ്ഥയിൽ മുക്കണ്ടത്തുള്ള 22 സെന്റ് സ്ഥലത്തു വില്ലേജ് ഓഫിസ് നിർമിക്കാം എന്നു വകുപ്പുതലത്തിൽ ധാരണയായി എന്നാണു വിവരം. ഇതിന്റെ സർവേ പൂർത്തിയായിട്ടുണ്ട്. നിലവിലെ വാടകക്കെട്ടിടത്തിലും വേണ്ടത്ര സൗകര്യങ്ങളില്ലെന്നാണു ജീവനക്കാരുടെ പരാതി. ഒന്നാം നിലയിൽ പ്രവർത്തിക്കുന്നതിനാൽ വയോധികർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.മതിയായ കംപ്യൂട്ടർ ഉപകരണങ്ങൾ ഇല്ലാത്തത് ഓഫിസ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു ലാപ്ടോപ്പും ഇടയ്ക്കു പണി മുടക്കുന്ന ഡെസ്ക്ടോപ്പും ഒരു പ്രിന്ററും മാത്രമാണ് ആകെയുള്ള ആശ്രയം. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും സ്മാർട് ആക്കും എന്നാണു വകുപ്പു മന്ത്രിയുടെ പ്രഖ്യാപനം എങ്കിലും ഇവിടെ മാത്രം ഇതെല്ലാം ഫയലിൽ ഉറങ്ങുകയാണ് എന്നാണ് ആക്ഷേപം.

English Summary:

Dr. Vijayan, a building owner in Ezukone, Kerala, is struggling to receive rent payments from the Village Office, which has been operating from his building for almost two years. Despite ongoing inquiries and correspondences, the issue remains unresolved due to bureaucratic delays. The article highlights the challenges faced by both the building owner and the public due to the lack of a permanent Village Office building and inadequate facilities in the current rented space.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT