ഇതൊരു ആശുപത്രി ആണെന്നു മനസ്സിലാക്കിയിട്ട് ഒന്നുകൂടി നവീകരിക്കാമോ... ?
ശാസ്താംകോട്ട ∙ സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകാരം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നവീകരിച്ച കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്നു. ആധുനിക രീതിയിലുള്ള ഒപി ടിക്കറ്റ് കൗണ്ടർ, വിവിധ ഫീസുകൾ അടയ്ക്കാനുള്ള കൗണ്ടർ, ഫാർമസി, ഒപി പരിശോധനാ മുറികൾ എന്നിവ ഉൾപ്പെടെ 1.41 കോടി രൂപ ചെലവഴിച്ചു നവീകരിച്ചത് എച്ച്എൽഎൽ ആണ്.

ശാസ്താംകോട്ട ∙ സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകാരം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നവീകരിച്ച കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്നു. ആധുനിക രീതിയിലുള്ള ഒപി ടിക്കറ്റ് കൗണ്ടർ, വിവിധ ഫീസുകൾ അടയ്ക്കാനുള്ള കൗണ്ടർ, ഫാർമസി, ഒപി പരിശോധനാ മുറികൾ എന്നിവ ഉൾപ്പെടെ 1.41 കോടി രൂപ ചെലവഴിച്ചു നവീകരിച്ചത് എച്ച്എൽഎൽ ആണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ചോർന്നൊലിച്ച കെട്ടിടത്തിൽ കുട ചൂടിയാണു രോഗികളും കൂട്ടിരിപ്പുകാരും ഒപി ടിക്കറ്റ് എടുക്കാനെത്തിയത്.
കഴിഞ്ഞ വർഷം ജൂൺ 9നാണു നിർമാണം ആരംഭിച്ചത്. മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കി ആരോഗ്യ മന്ത്രിയെ എത്തിച്ച് ഉദ്ഘാടനവും നടത്തി. എന്നാൽ മരുന്നുകൾ, ഫയലുകൾ എന്നിവ സൂക്ഷിക്കാനുള്ള മുറികൾ ഇതുവരെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. തദ്ദേശ വകുപ്പിനും മരാമത്തു വകുപ്പിനും യാതൊരു നിയന്ത്രണവും ഇല്ലാത്ത തരത്തിൽ ഡിപിഎമ്മിനാണു പദ്ധതിയുടെ മേൽനോട്ട ചുമതല.
ഒന്നരക്കോടി രൂപയുടെ പദ്ധതിയിൽ കരാറുകാരനെ സഹായിക്കുന്ന തരത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്നു തുടക്കത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. കൃത്യമായ മേൽനോട്ടമില്ലാത്തതും നിർമാണത്തിലെ അപാകതയുമാണു കെട്ടിടം ചോർന്നൊലിക്കാൻ കാരണമായതെന്നും പദ്ധതി നടത്തിപ്പിലെ വീഴ്ചകളെപ്പറ്റി അന്വേഷണം ഉറപ്പാക്കണമെന്നും ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് പ്രതികരിച്ചു.