അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ കൂടിയ അളവിൽ രാസമാലിന്യം കലർന്നതിന്റെ ഫലമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായി ടൺകണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് തുടങ്ങിയതോടെ കായൽക്കരയാകെ രൂക്ഷമായ ദുർഗന്ധവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാലുംമൂട്∙ അഷ്ടമുടിക്കായലിൽ കൂടിയ അളവിൽ രാസമാലിന്യം കലർന്നതിന്റെ ഫലമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായി ടൺകണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് തുടങ്ങിയതോടെ കായൽക്കരയാകെ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നു.  അഷ്ടമുടി കായലിൽ ഒഴുക്കും ഓളവും കുറഞ്ഞതുമായ ഭാഗത്താണ് ഇന്നലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. ചെറു മത്സ്യങ്ങൾ മുതൽ വലിയ മത്സ്യങ്ങൾ വരെ കൂട്ടത്തിലുണ്ട്. അഞ്ചാലുംമൂട് മുരുന്തൽ ആക്കൽ കായൽ തീരത്ത് ഫിഷറീസിന്റെ കൂട് മത്സ്യ കൃഷിയിൽ ഉണ്ടായിരുന്ന 4,000 മത്സ്യങ്ങളും ചത്തു.

സംഭവത്തെ തുടർന്ന് ഫിഷറീസ്, കോർപറേഷൻ അധികൃതർ സ്ഥലത്ത് എത്തിയിരുന്നു. കോർപറേഷൻ മണ്ണുമാന്തി യന്ത്രം എത്തിച്ച് കായൽ കരയിൽ കുഴിച്ചിട്ടു. പകുതിയോളം മത്സ്യം മാത്രമാണ് ശേഖരിച്ച് കുഴിച്ചിടാനായത്. ഫിഷറീസ് അധികൃതർ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ലാബ് പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ കാരണം വ്യക്തമാകൂയെന്ന് അധികൃതർ പറഞ്ഞു. മത്സ്യങ്ങൾ ചത്ത പൊങ്ങിയ ഭാഗത്തെ കായൽ ജലത്തിന്റെ പിഎച്ച് മൂല്യം മത്സ്യത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണെന്ന് ഫിഷറീസ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 

മാലിന്യം തള്ളൽ അതിരൂക്ഷമായതിനെത്തുടർന്ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ. ചിത്രം : അരവിന്ദ് ബാല / മനോരമ

കായലിനെ മാലിന്യം കവർന്നതോടെ മത്സ്യ സമ്പത്ത് നശിച്ചു തുടങ്ങി. അഷ്ടമുടിക്കായലിൽ പരമ്പരാഗത രീതിയിൽ മത്സ്യ ബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ദിനം പ്രതി കായൽ മലിനമാകുന്നതിന്റെ പാർശ്വഫലമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ ഇടയാക്കിയിരിക്കുന്നത്.

ADVERTISEMENT

കായലിലെ മറ്റൊരു പ്രതിഭാസമായ അടിക്കറയിളക്കമല്ല മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അടിക്കറയിളകി ജലത്തിലെ ഓക്സിജൻ നഷ്ടപ്പെട്ട് മത്സ്യ സമ്പത്ത് നശിക്കാറുണ്ട്. കായലിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് മത്സ്യങ്ങൾ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. കായൽ തീരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ രാസലായനി കലർന്ന മാലിന്യം വർഷത്തിൽ ഒരിക്കൽ ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

മാലിന്യം തള്ളൽ അതിരൂക്ഷമായതിനെത്തുടർന്ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ. ചിത്രം : അരവിന്ദ് ബാല / മനോരമ

വിഷാംശം കായലിലെ മത്സ്യ സമ്പത്തിനെ ഇല്ലാതാക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചത്തതിൽ കൂടുതൽ വെളുത്ത നിറമുള്ള ‘ഞുണ്ണ’ ഇനത്തിൽപെട്ട മത്സ്യമാണ്. ഇവ കൂടുതലായും കായലിന്റെ മുകൾ പരപ്പിനോട് ചേർന്നാണ് കാണപ്പെടുന്നത്. കരിമീൻ, ചുണ്ടൻ, നെത്തോലി, പള്ളത്തി, തിലാപ്പിയ ഇനങ്ങളിൽപെട്ട മത്സ്യവും ചത്തു പൊങ്ങിയിട്ടുണ്ട്. 

മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതു സംബന്ധിച്ച് അന്വേഷണം നടത്തണം. കായലിലേക്ക് രാസമാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ പൂട്ടാനുള്ള ആർജവം കോർപറേഷൻ കാണിക്കണം.

ADVERTISEMENT

കൂടു കൃഷിയിൽ വൻ നഷ്ടം
കൂടു മത്സ്യ കൃഷിയിലെ 4000 തിലാപ്പിയ ഇനത്തിൽപെട്ട മത്സ്യങ്ങളും ചത്തതോടെ കർഷകന് നഷ്ടം ലക്ഷങ്ങൾ. അഞ്ചാലുംമൂട് മുരുന്തൽ ആക്കൽ കായൽ തീരത്ത് അഷ്ടമുടി കായലിൽ ഫിഷറീസ് വകുപ്പിന്റെ കൂടു മത്സ്യക്കൃഷിക്കാരനായ ഷിബു കുര്യാക്കോസിന്റെ 4 കൂടുകളിലായി ഉണ്ടായിരുന്ന 4000 തിലാപ്പിയ ഇനത്തിൽപെട്ട മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കൂടുകളിൽ ഓക്സിജൻ സംവിധാനം വരെ ഉണ്ടായിരുന്നിട്ടും മത്സ്യങ്ങൾക്ക് രക്ഷയുണ്ടായില്ല. ഒരു വർഷം മുൻപ് സമാനമായ രീതിയിലുണ്ടായ പ്രതിഭാസത്തെ തുടർന്ന് 5000 ൽ അധികം വരുന്ന വിളവെടുപ്പിന് പാകമായ കരിമീൻ ചത്തുപൊങ്ങിയിരുന്നു. 

മാലിന്യം തള്ളൽ അതിരൂക്ഷമായതിനെത്തുടർന്ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ കുഴിച്ചിടാനായി ശേഖരിക്കുന്നവർ. ചിത്രം : അരവിന്ദ് ബാല / മനോരമ

കൂട് മത്സ്യക്കൃഷി ചെയ്ത് സാമ്പത്തിക ബാധ്യതയുണ്ടായ കർഷകനാണ് ഞാൻ. 2 തവണയായി മത്സ്യ സമ്പത്ത് നശിച്ചതിലൂടെ ലക്ഷങ്ങളാണ് നഷ്ടമുണ്ടായിരിക്കുന്നത്. അടിക്കടി ഇങ്ങനെയുണ്ടാകുന്ന പ്രതിഭാസം കാരണം മത്സ്യക്കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ വേണ്ട നടപടി ഉണ്ടാകണം.

English Summary:

A devastating fish kill in Kerala's Ashtamudi Lake has sparked alarm bells about the presence of harmful chemical waste. The incident highlights the urgent need for stricter pollution control measures to protect this vital ecosystem and the livelihoods it supports.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT