കൊല്ലം∙ അഷ്ടമുടിക്കായലിലെ ടൺ കണക്കിനു മത്സ്യം ചത്തു പൊങ്ങിയത് ‘ആൽഗേ ബ്ലൂം’ (കറ വെള്ളം) എന്ന പ്രതിഭാസം കാരണമാണെന്ന് ഫിഷറീസ് വകുപ്പിന്റെയും കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) സംഘത്തിന്റെയും പ്രാഥമിക വിലയിരുത്തൽ. ‘കറ വെള്ളം’ വ്യാപിക്കുന്ന സമയങ്ങളിൽ രാത്രി കാലത്ത് പ്രകാശ സംശ്ലേഷണം നടക്കാത്തതു കൊണ്ട്

കൊല്ലം∙ അഷ്ടമുടിക്കായലിലെ ടൺ കണക്കിനു മത്സ്യം ചത്തു പൊങ്ങിയത് ‘ആൽഗേ ബ്ലൂം’ (കറ വെള്ളം) എന്ന പ്രതിഭാസം കാരണമാണെന്ന് ഫിഷറീസ് വകുപ്പിന്റെയും കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) സംഘത്തിന്റെയും പ്രാഥമിക വിലയിരുത്തൽ. ‘കറ വെള്ളം’ വ്യാപിക്കുന്ന സമയങ്ങളിൽ രാത്രി കാലത്ത് പ്രകാശ സംശ്ലേഷണം നടക്കാത്തതു കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ അഷ്ടമുടിക്കായലിലെ ടൺ കണക്കിനു മത്സ്യം ചത്തു പൊങ്ങിയത് ‘ആൽഗേ ബ്ലൂം’ (കറ വെള്ളം) എന്ന പ്രതിഭാസം കാരണമാണെന്ന് ഫിഷറീസ് വകുപ്പിന്റെയും കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) സംഘത്തിന്റെയും പ്രാഥമിക വിലയിരുത്തൽ. ‘കറ വെള്ളം’ വ്യാപിക്കുന്ന സമയങ്ങളിൽ രാത്രി കാലത്ത് പ്രകാശ സംശ്ലേഷണം നടക്കാത്തതു കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ അഷ്ടമുടിക്കായലിലെ ടൺ കണക്കിനു മത്സ്യം ചത്തു പൊങ്ങിയത് ‘ആൽഗേ ബ്ലൂം’ (കറ വെള്ളം) എന്ന പ്രതിഭാസം കാരണമാണെന്ന് ഫിഷറീസ് വകുപ്പിന്റെയും കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) സംഘത്തിന്റെയും പ്രാഥമിക വിലയിരുത്തൽ. ‘കറ വെള്ളം’ വ്യാപിക്കുന്ന സമയങ്ങളിൽ രാത്രി കാലത്ത് പ്രകാശ സംശ്ലേഷണം നടക്കാത്തതു കൊണ്ട് ജലത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ദുർബല മത്സ്യങ്ങൾ ചത്തുപോകുമെന്നുമാണ് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്. ‘ആൽഗേ ബ്ലൂം’ പ്രതിഭാസത്തിനു പിന്നിൽ ശുചിമുറി മാലിന്യം, സംസ്കരിക്കാത്ത അഴുക്കു ജലം ഉൾപ്പെടെയുള്ളവ ജലത്തിൽ കലരുന്നതുകൊണ്ടാണെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

കുഫോസ് സംഘം ഇന്നലെ പത്തിലേറെ കേന്ദ്രങ്ങളിലെ ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചു. ഇവയുടെ ലാബ് പരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടു സമർപ്പിക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. മത്സ്യങ്ങൾ ചത്ത ഭാഗത്ത് വെള്ളത്തിനു മുകളിൽ എണ്ണ പോലെയുള്ള പാട കണ്ടെത്തിയത് മത്സ്യ കർഷകരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കായൽ ജലത്തിന്റെ മുകൾ പരപ്പിൽ കാണുന്ന എണ്ണ പാട ജൈവ ഘടനയുടെ ഭാഗമാണെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, പാട ഉൾപ്പെടെയുള്ള ജല സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. 

ADVERTISEMENT

 കുഫോസിന്റെ മൊബൈൽ യൂണിറ്റാണ് ഇന്നലെ കടവൂർ കുതിരക്കടവിൽ എത്തിയാണ് സാംപിൾ ശേഖരിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സാംപിളുകൾ ബോട്ടിൽ സഞ്ചരിച്ച് ശേഖരിച്ചു. മത്സ്യ കർഷകർ പറഞ്ഞതു പ്രകാരം മങ്ങാട് പാലം, ഇഎസ്ഐ ആശുപത്രിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ സാംപിളുകളും ശേഖരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും കോർപറേഷൻ അധികൃതരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.  കായലിലെ ജലത്തിന്റെ നിറ വ്യത്യാസവും ആൽഗേ ബ്ലൂമിന്റെ ഭാഗമാണെന്നും വിദഗ്ധർ പറയുന്നു. ശുചിമുറി മാലിന്യത്തിന്റെ സാന്നിധ്യവും എണ്ണ ഉൾപ്പെടെയുള്ള രാസ ലായനികളുടെ സാന്നിധ്യവും മൈക്രോലാബ് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. 

കൊച്ചി ഫിഷറീസ് യൂണിവേഴ്സിറ്റി ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ നിന്നെത്തിയ ഡോ.സഫീനയുടെ നേതൃത്വത്തിലുള്ള സംഘം കുതിരക്കടവ് ഭാഗത്ത് നിന്ന് സാംപിൾ ശേഖരിക്കുന്നു. ചിത്രങ്ങൾ: മനോരമ

എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. ജലത്തിലെ ഉള്ളിന്റെ അളവിന്റെ ഏറ്റക്കുറ‍ച്ചിൽ കൊണ്ടും മത്സ്യം ചാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്നലത്തെ പരിശോധനയിൽ കോർപറേഷൻ അധികൃതരും ആരോഗ്യവകുപ്പും അഞ്ചാലുംമൂട് പൊലീസും പങ്കെടുത്തു.മത്സ്യങ്ങൾ ചത്തൊടുമ്പോൾ മത്സ്യത്തൊഴിലാളികളുടെ വരുമാനമാണ് ഇല്ലാതാകുന്നത്. ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്തി അഷ്ടമുടിയിലെ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് വകുപ്പിനാണ്. അഷ്ടമുടി കായലിലെ ജല സാംപിളുകളുടെ പരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയും. 

ADVERTISEMENT

ഹൈക്കോടതി ചോദിക്കുന്നു: എന്തു നടപടി സ്വീകരിക്കും 
അഷ്ടമുടിക്കായലിലെ കയ്യേറ്റവും മലിനീകരണവും കൊല്ലം ∙ അഷ്ടമുടിക്കായലിലെ കയ്യേറ്റവും മലിനീകരണവും സംബന്ധിച്ച കേസിൽ ഹൈക്കോടതി കടുത്ത നടപടികളിലേക്ക്. വിഷയത്തിൽ എന്തു നടപടി സ്വീകരിക്കും എന്നു വ്യക്തമാക്കി അഡീഷനൽ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് അധികൃതർ, ജില്ലാ കലക്ടർ എന്നിവർ 6 ആഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് .മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കയ്യേറ്റവും മലിനീകരണവും സംബന്ധിച്ചു കൊല്ലം ബാറിലെ അഭിഭാഷകൻ ബോറിസ് പോൾ നൽകിയ ഹർജിയിലെ വിഷയം വളരെ ഗൗരവം ഉള്ളതാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നടപടികൾക്കു പുറമേ വിവിധ തലത്തിലുള്ള നടപടികൾ വേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു

.പൊതു താൽപര്യമുള്ള വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ സർക്കാർ നടപടിയുണ്ടാകണം. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരമുണ്ടാവുകയുള്ളു. അഡ്വ. ബോറിസ് പോളിനു വിഷയത്തിൽ ഏതൊക്കെ വിധം കോടതിയെ സഹായിക്കാൻ കഴിയുമെന്നു കോടതി ആരാഞ്ഞു. അധികാരികൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നടപടികൾ ഊർജിതമാക്കാനുള്ള ശ്രമങ്ങൾക്കു സമയം കണ്ടെത്തുമെന്നു കോടതിയിൽ നേരിട്ടു ഹാജരായ അഡ്വ. ബോറിസ് പോൾ ബോധിപ്പിച്ചു. ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് 3 മാസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. അല്ലാത്ത പക്ഷം അമിക്കസ് ക്യൂറിയെ നിയമിച്ചു കേസുമായി മുന്നോട്ടു പോകുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജിക്കാരനു വേണ്ടി അഭിഭാഷകരായ അജ്മൽ കരുനാഗപ്പള്ളി, പ്രിയങ്ക ശർമ, എം.ജി അനന്യ എന്നിവർ ഹാജരായി.

അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെത്തുടർന്ന് കൊച്ചി ഫിഷറീസ് യൂണിവേഴ്സിറ്റി ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ നിന്നെത്തിയ സംഘം കുതിരക്കടവ് ഭാഗത്ത് നിന്ന് സാംപിൾ ശേഖരിക്കുന്നു.
ADVERTISEMENT

എന്താണ് ‘ആൽഗേ ബ്ലൂം’
അമോണിയം, നൈട്രജൻ, ഫോസ്ഫറസ് തുടങ്ങി പോഷകങ്ങൾ കൂടുതൽ അളവിൽ എത്തുന്നതു കൊണ്ടുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് ആൽഗേ ബ്ലൂം എന്ന പ്രതിഭാസം. കായൽ ജലത്തിലെ സൂക്ഷ്മ സസ്യങ്ങളാണ് ആൽഗകൾ. കൂടുതൽ അളവിൽ പോഷകങ്ങൾ ലഭിക്കുന്നതു കൊണ്ട് അവ ആർത്തു വളരും. പകൽകാലങ്ങളിൽ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജന്റെ അളവ് ജലത്തിൽ കൂടും. എന്നാൽ, രാത്രി കാലങ്ങളിൽ ആർത്തു വളരുന്ന ആൽഗയും ജലത്തിലെ ഓക്സിജൻ വലിച്ചെടുക്കും. അതോടെ, ജലത്തിന്റെ ഓക്സിജന്റെ അളവ് കുറയും. ഓക്സിജന്റെ അളവ് കുറയുന്നതോടെ ദുർബലങ്ങളായ ‘ഞുണ്ണ’ പോലുള്ള മത്സ്യങ്ങൾ ചാകും. ആൽഗകൾ നശിക്കുമ്പോഴും ദുർഗന്ധം വമിക്കും. 

ചില ഇനങ്ങളിൽപെട്ട മത്സ്യങ്ങൾ മാത്രമാണ് അഷ്ടമുടിക്കായലിൽ ചത്തു പൊങ്ങിയത്. ജലോപരിതലത്തിൽ നീങ്ങുന്ന മത്സ്യങ്ങളാണ് ചത്തതിൽ അധികവും. ഒഴുക്കില്ലാത്ത സ്ഥലങ്ങളിലാണ് ആൽഗ ബ്ലൂം പ്രതിഭാസത്തിലൂടെ മത്സ്യങ്ങൾ ചാകുന്നത്. കാറ്റും ഓളവുമുണ്ടെങ്കിൽ ജലത്തിലെ ഓക്സിജന്റെ അളവ് നിലനിർത്തി മത്സ്യങ്ങൾക്ക് ജീവൻ നിലനിർത്താനാകും. അഷ്ടമുടിയിൽ‌ കാറ്റോ ഓളങ്ങളോ അധികമില്ലാത്ത ഭാഗത്തെ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. ജലത്തിലേക്ക് പോഷകങ്ങളുടെ അളവു കൂടുന്നതിന് പലകാരണങ്ങളുണ്ട്. സസ്യങ്ങൾക്കു നൽകുന്ന നൈട്രേറ്റ് ഉൾപ്പെടെയുള്ള ഘടകങ്ങൾ മഴക്കാലത്ത് ഒഴുകി കായൽ ജലത്തിൽ എത്തുന്നതാണ് ഒരു കാരണം. ശുചിമുറി മാലിന്യവും സംസ്കരിക്കാത്ത സൂവിജ് മലിന ജലവും ഒഴുകിയെത്തുമ്പോഴും സമാന സാധ്യതകളുണ്ട്. കാലാവസ്ഥ വ്യതിയാനവും ആൽഗേ ബ്ലൂമിന് മറ്റൊരു കാരണമായി പറയുന്നു. 

English Summary:

A mass fish kill in Kollam's Ashtamudi Lake has been linked to an algal bloom, raising concerns about pollution and its impact on the environment and livelihoods. The Kerala High Court has intervened in a case concerning encroachment and pollution in the lake.