കണ്ണങ്കാട്ട് കടവ് പാലത്തിന് 158 മീറ്റർ നീളം, 15 മീ. വീതി; സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക 8ന് കൈമാറും
മൺറോത്തുരുത്ത്∙ കണ്ണങ്കാട്ട് കടവ് പാലത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക 8ന് ഉച്ചയ്ക്ക് 2ന് കലക്ടറേറ്റിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ കൈമാറും. തുടർന്ന് സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികൾ ആരംഭിക്കും. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിസ് ഭൂമി ഉടമകൾക്ക്

മൺറോത്തുരുത്ത്∙ കണ്ണങ്കാട്ട് കടവ് പാലത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക 8ന് ഉച്ചയ്ക്ക് 2ന് കലക്ടറേറ്റിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ കൈമാറും. തുടർന്ന് സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികൾ ആരംഭിക്കും. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിസ് ഭൂമി ഉടമകൾക്ക് നൽകിയത്. നോട്ടിസ് നൽകി 6 മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കണം. എന്നാൽ കിഫ്ബി എംഎൽഎ തഹസിൽദാരുടെ ഓഫിസിൽ കാലതാമസം നേരിട്ടതോടെ നടപടി നീണ്ടു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ മുഖ്യമന്ത്രിയുടെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗം പൂർത്തീകരിച്ചത്. കൊല്ലം, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കണ്ണങ്കാട്ട് പാലത്തിന് അഞ്ച് സ്പാനുകളുള്ള രൂപകൽപനയാണ്. 158 മീറ്ററാണ് പാലത്തിന്റെ നീളം. 15 മീറ്റർ വീതിയുമുണ്ട്. പാലത്തിലേക്കുള്ള അനുബന്ധ പാതകൾക്കു മൺറോത്തുരുത്ത് ഭാഗത്ത് 590 മീറ്ററും കണ്ണങ്കാട്ട് ഭാഗത്ത് 125 മീറ്ററും നീളമുണ്ട്. 24.21 കോടി രൂപയാണ് പാലത്തിന്റെ നിർമാണ ചെലവ്. ഭൂമി ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ 4.33 കോടി രൂപ അനുവദിച്ചിരുന്നു.
24.21 കോടി രൂപ ചെലവിൽ 150 മീറ്റർ നീളവും 15 മീറ്റർ വീതിയും 5 സ്പാനുകളിലൂടെയാണ് പാലം നിർമിക്കുന്നത്. മൺറോത്തുരുത്ത് ഭാഗത്ത് അപ്രോച്ച് ഉൾപ്പെടെ ടി ആകൃതിയിലാണ് പാലം. രണ്ട് വീടുകൾ ഉൾപ്പെടെ 33 പേരിൽ നിന്നായി 590 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പടിഞ്ഞാറേ കല്ലട ഭാഗത്ത് 7 പേരിൽ നിന്ന് ഒരു വീട്, രണ്ട് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 125 മീറ്റർ നീളത്തിൽ സ്ഥലം ഏറ്റെടുക്കും. അപ്രോച്ച് റോഡിന് ഇരു വില്ലേജുകളിലുമായി 0.5455 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായി നിർവഹണ ഏജൻസി ഫെബ്രുവരിയിൽ 4,43,22,280 രൂപ ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു.
ദൂരം കുറയും, ഗതാഗത സൗകര്യം കൂടും
പെരുമൺ പാലവും കണ്ണങ്കാട്ട് കടവ് പാലവും യാഥാർഥ്യമാകുന്നതോടെ മൺറോത്തുരുത്ത് പഞ്ചായത്തിലേക്കുള്ള ഗതാഗത സൗകര്യം വർധിക്കും. മൺറോത്തുരുത്ത്, പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്ത് എത്താൻ നിലവിൽ 30 കിലോമീറ്ററോളം യാത്ര ചെയ്യണം. രണ്ട് പാലങ്ങളും പൂർത്തിയായാൽ ദൂരം പകുതിയിലേറെ കുറയും. കൂടാതെ രണ്ട് പഞ്ചായത്തുകളുടെയും വികസനത്തിനും വിനോദസഞ്ചാര മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാകും.