തകർന്ന് പഴയചിറ–ചെറുപൊയ്ക-ഭജനമഠം റോഡ്; ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന് നോട്ടിസ്
പുത്തൂർ ∙ നീണ്ട കാലത്തെ കാത്തിരിപ്പിനു ഒടുവിൽ നവീകരണം ആരംഭിക്കുകയും കഴിഞ്ഞ ഒരു മാസത്തിലേറെയായി പണി മുടങ്ങിക്കിടക്കുകയും ചെയ്യുന്ന പഴയചിറ– ചെറുപൊയ്ക-ഭജനമഠം റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് മരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കരാറുകാരനു നോട്ടിസ് നൽകി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ

പുത്തൂർ ∙ നീണ്ട കാലത്തെ കാത്തിരിപ്പിനു ഒടുവിൽ നവീകരണം ആരംഭിക്കുകയും കഴിഞ്ഞ ഒരു മാസത്തിലേറെയായി പണി മുടങ്ങിക്കിടക്കുകയും ചെയ്യുന്ന പഴയചിറ– ചെറുപൊയ്ക-ഭജനമഠം റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് മരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കരാറുകാരനു നോട്ടിസ് നൽകി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ്ങിനു കരാർ നൽകിയ റോഡിൽ മെറ്റൽ മിശ്രിതമായ വെറ്റ് മിക്സ് മെക്കാഡം വിരിച്ചിട്ട് ഒരു മാസത്തിലേറെയായി. പിന്നീടാണു പണി മുടങ്ങിയത്. വാഹനങ്ങൾ ഓടി മെറ്റൽ ഇളകി റോഡിൽ നിരന്നിട്ടും പണി തുടങ്ങിയില്ല. പൊടിശല്യം കൂടിയായതോടെ സമീപവാസികൾക്കും ബുദ്ധിമുട്ടായി.
ഇതിനിടെ ചൊവ്വാഴ്ച വൈകിട്ടു പെയ്ത കനത്ത മഴയിൽ മെറ്റൽ മിശ്രിതം പലയിടത്തും കുത്തിയൊലിച്ചു പോകുകയും ചെയ്തു. ചാറുവാലിൽ കയറ്റത്ത് വലിയ കൊടുവരകൾ പോലെയാണ് മെറ്റൽ ഒലിച്ചു പോയത്. സംഭവം അറിയാതെ രാത്രി ഇതുവഴി വന്ന ഇരുചക്ര വാഹന യാത്രികർ ശരിക്കും പെട്ടു. ചിലർ മറിഞ്ഞു വീഴുകയും ചെയ്തു. മെറ്റൽ മിശ്രിതം വിരിച്ചതിനു ശേഷം ലെവൽസ് എടുത്തപ്പോൾ മിശ്രിതം വേണ്ട കനത്തിൽ വിരിച്ചിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. മിശ്രിതം വിരിക്കുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട മരാമത്ത് അധികൃതർ ആരും സ്ഥലത്തുണ്ടായിരുന്നില്ല എന്നും മേൽനോട്ടം ഉണ്ടായിരുന്നില്ല എന്നും നാട്ടുകാർ പറയുന്നു.
പരാതി ഉയർന്ന സാഹചര്യത്തിൽ മരാമത്ത് അസി.എക്സി. എൻജിനീയർ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണു കരാറുകാരന് നോട്ടിസ് നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ പണി തുടങ്ങണം എന്നാണ് നിർദേശം. അതേസമയം ചെയ്ത ജോലിയുടെ പ്രതിഫലം ലഭിക്കാത്തതിനാൽ പണി തുടരാൻ കഴിയാത്ത അവസ്ഥയിലാണെന്നാണു കരാറുകാരന്റെ പക്ഷം. നവീകരണത്തിനു കരാർ നൽകിയിട്ടു 2 വർഷത്തിനു ശേഷം പണി തുടങ്ങിയ റോഡാണിത്. പഴയചിറ മുതൽ ഭജനമഠം വരെ 5.5 കി.മീ നീളത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തി നവീകരിക്കുന്നതിനു 5.5 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. 2021 ഡിസംബറിൽ ഭരണാനുമതി ലഭിച്ച റോഡിന്റെ നവീകരണം 2022 ജൂണിൽ ആണു കരാർ നൽകിയത്.