ഇന്റേൺ ഒഴിവ് കൊല്ലം ∙ സ്വച്ഛ് സർവേക്ഷകുമായി ബന്ധപ്പെട്ട് പുനലൂർ, കരുനാഗപ്പള്ളി നഗരസഭകളിൽ ഓരോ ഇന്റേൺസിന്റെ ഒഴിവുണ്ട്. 9846685816. ക്യാംപ് 26ന് കൊല്ലം ∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന നടപ്പാക്കുന്ന പിഎംഇജിപി പദ്ധതിയുടെ ബോധവൽക്കരണ ക്യാംപ് 26ന് 10ന് വിളക്കുടി എൻഎസ്എസ് കരയോഗ മന്ദിരത്തിൽ

ഇന്റേൺ ഒഴിവ് കൊല്ലം ∙ സ്വച്ഛ് സർവേക്ഷകുമായി ബന്ധപ്പെട്ട് പുനലൂർ, കരുനാഗപ്പള്ളി നഗരസഭകളിൽ ഓരോ ഇന്റേൺസിന്റെ ഒഴിവുണ്ട്. 9846685816. ക്യാംപ് 26ന് കൊല്ലം ∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന നടപ്പാക്കുന്ന പിഎംഇജിപി പദ്ധതിയുടെ ബോധവൽക്കരണ ക്യാംപ് 26ന് 10ന് വിളക്കുടി എൻഎസ്എസ് കരയോഗ മന്ദിരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റേൺ ഒഴിവ് കൊല്ലം ∙ സ്വച്ഛ് സർവേക്ഷകുമായി ബന്ധപ്പെട്ട് പുനലൂർ, കരുനാഗപ്പള്ളി നഗരസഭകളിൽ ഓരോ ഇന്റേൺസിന്റെ ഒഴിവുണ്ട്. 9846685816. ക്യാംപ് 26ന് കൊല്ലം ∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന നടപ്പാക്കുന്ന പിഎംഇജിപി പദ്ധതിയുടെ ബോധവൽക്കരണ ക്യാംപ് 26ന് 10ന് വിളക്കുടി എൻഎസ്എസ് കരയോഗ മന്ദിരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റേൺ ഒഴിവ്
കൊല്ലം ∙ സ്വച്ഛ് സർവേക്ഷകുമായി ബന്ധപ്പെട്ട് പുനലൂർ, കരുനാഗപ്പള്ളി നഗരസഭകളിൽ ഓരോ ഇന്റേൺസിന്റെ ഒഴിവുണ്ട്.  9846685816.

ക്യാംപ് 26ന് 
കൊല്ലം ∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന നടപ്പാക്കുന്ന പിഎംഇജിപി പദ്ധതിയുടെ  ബോധവൽക്കരണ ക്യാംപ് 26ന് 10ന് വിളക്കുടി എൻഎസ്എസ് കരയോഗ മന്ദിരത്തിൽ നടക്കും.വിവിധ പ്രോജക്ടുകൾക്ക് 25 മുതൽ 35 ശതമാനം വരെ സബ്സിഡി കിട്ടും. റജിസ്ട്രേഷന്:  0474 2743587, 89210 66007

ADVERTISEMENT

ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന്
കൊല്ലം ∙ പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവിള തെക്ക്, തേവലക്കര പഞ്ചായത്തിലെ പാലക്കൽ വടക്ക്, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് എന്നീ വാർഡുകളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കും. നാമനിർദേശ പത്രിക 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന്. പത്രിക 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലും പഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്. ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.sec.kerala.gov.in ലും അതത് തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം 19ന് വൈകിട്ട് 4ന് കലക്ടറുടെ ചേംബറിൽ ചേരും.

ഉപജില്ലാ കലോത്സവം നാളെ മുതൽ 
ചവറ∙  ഉപജില്ലാ കലോത്സവം നാളെ മുതൽ 21 വരെ  വടക്കുംതല പനയന്നാർകാവ് എസ്‌വിപിഎം എച്ച്എസിൽ നടക്കും. ഉപജില്ലയിലെ 65 സ്കൂളുകളിൽ നിന്നും മൂവായിരത്തിലധികം പ്രതിഭകൾ പങ്കെടുക്കും. വടക്കുംതല ഡിവി ഗവ.എൽപിഎസ് ഉൾപ്പെടെ ഏഴു വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വേദികളും ഭക്ഷണശാലയും 200 മീറ്റർ ചുറ്റളവിലാണെന്ന പ്രത്യേകതയും ഉണ്ട്. 18ന് രാവിലെ എഇഒ ടി.കെ.അനിത പതാക ഉയർത്തും.8.30ന് ചാമ്പക്കടവിൽ നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കും. വാദ്യമേളം, നാടൻ കലാരൂപങ്ങൾ എന്നിവ അകമ്പടിയേകും.10ന് പ്രധാന വേദിയായ എസ്‌വിപിഎം എച്ച്എസിൽ നടക്കുന്ന സമ്മേളനം സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ മുഖ്യാതിഥിയാകും. നടൻ നെൽസൻ ശൂരനാട്  ദീപം തെളിയിക്കും. തുടർന്ന് രചനാ മത്സരങ്ങളും സംസ്കൃത കലോത്സവവും നടക്കും. 21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സമ്മാനങ്ങൾ വിതരണം ചെയ്യും.  പഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര അധ്യക്ഷയാകും. ഹരിത ചട്ടം പാലിച്ചായിരിക്കും പരിപാടികൾ നടത്തുക.പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രാത്രി 8 മണിക്ക് മുൻപ് തന്നെ മത്സരങ്ങൾ അവസാനിപ്പിക്കുന്ന രീതിയിലാണ് പരിപാടി. മത്സരങ്ങളിൽ ഒരാൾ മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും  ഇത്തവണ ട്രോഫി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പരിപാടികൾ വിശദീകരിച്ച എഇഒ ടി.കെ.അനിത, ജനറൽ കൺവീനർ എം.എ.അബ്ദുൽ ഷുക്കൂർ, സ്കൂൾ മാനേജർ മുരളീധരൻ പിള്ള, പിടിഎ പ്രസിഡന്റ് പി.പ്രശാന്ത്, പഞ്ചായത്തംഗങ്ങളായ മല്ലയിൽ സമദ്, രാജീവ് കുഞ്ഞു മണി, ഭാരവാഹികളായ ജോൺ ഫെർണാണ്ടസ്, എസ്.ഷൈൻ കുമാർ, അനീസ് മുഹമ്മദ് ‌എന്നിവർ പറഞ്ഞു.

ADVERTISEMENT

ശാസ്താംകോട്ട ∙ ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ 21വരെ നെടിയവിളയിൽ നടക്കും. 63 സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും. നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ്, കരിമ്പിൻപുഴ ഗവ. എൽപിഎസ്, നെടിയവിള ഗവ.എൽപിഎസ് എന്നിവിടങ്ങളിൽ ഒരുക്കിയ 7 വേദികളിലാണ് കലോത്സവം നടക്കുന്നത്. നാളെ രാവിലെ 9നു മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സംവിധായകൻ ആദർശ് എൻ.കൃഷ്ണ കലാമേള ഉദ്ഘാടനം ചെയ്യും.21നു വൈകിട്ട് 6നു സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.വർണാഭവും സുരക്ഷിതവുമായ തരത്തിൽ കലോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.എസ്.സുജാകുമാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ഒ.ദീപക് കുമാർ, കൺവീനർ വി.എസ്.മനോജ്കുമാർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ബി.ഹരികുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എസ്.ഗിരീഷ് എന്നിവർ അറിയിച്ചു.