വാർഡ് അതിർത്തി പുനഃക്രമീകരിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങി; ജില്ലയിൽ 80 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ വർധിക്കും
കൊല്ലം ∙ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷനുകളുടെ വാർഡ് അതിർത്തി പുനഃക്രമീകരിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങി. ജില്ലയിൽ ആകെ 80 ഗ്രാമപ്പഞ്ചായത്ത് വാർഡുകളാണ് വർധിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലെ അതിർത്തി പുനഃക്രമീകരിച്ചുള്ള വിജ്ഞാപനം അടുത്ത ഘട്ടങ്ങളിലായി പുറത്തിറങ്ങും.

കൊല്ലം ∙ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷനുകളുടെ വാർഡ് അതിർത്തി പുനഃക്രമീകരിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങി. ജില്ലയിൽ ആകെ 80 ഗ്രാമപ്പഞ്ചായത്ത് വാർഡുകളാണ് വർധിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലെ അതിർത്തി പുനഃക്രമീകരിച്ചുള്ള വിജ്ഞാപനം അടുത്ത ഘട്ടങ്ങളിലായി പുറത്തിറങ്ങും. കോർപറേഷനിൽ ഒരു ഡിവിഷൻ കൂടി ആകെ ഡിവിഷനുകൾ 56 ആകും. ഗ്രാമപ്പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയുടെ എല്ലാ വാർഡുകളുടെയും അതിർത്തികൾ പുനർനിർണയിച്ചാണ് കരട് പുറത്തു വിട്ടത്. നിലവിലുള്ള വാർഡുകളുടെ പേരുകൾ മാറാനും സാധ്യതയുണ്ട്. 2011 സെൻസസിലെ ജനസംഖ്യയ്ക്ക് ആനുപാതികമായാകും വാർഡുകളുടെ പുനർനിർണയം.
80 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ വർധിക്കും
ജില്ലയിൽ ആകെയുള്ള 68 ഗ്രാമപ്പഞ്ചായത്തുകളിലെ 65 പഞ്ചായത്തുകളിലായി 80 വാർഡുകളാണ് പുതിയ പുനർവിഭജനം വഴി വർധിക്കുക. ഇതിൽ 35 വാർഡുകൾ സ്ത്രീ സംവരണ വാർഡുകളാണ്. ഗ്രാമ പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകളുള്ളത് ഇതോടെ 14 മുതൽ 24 വരെ ആയി മാറി. ഒന്നും രണ്ടും വാർഡുകളാണ് എല്ലാ പഞ്ചായത്തുകളിലും കൂടിയിട്ടുള്ളത്. 14 വാർഡുള്ള കുണ്ടറ, 21 വാർഡുള്ള പിറവന്തൂർ, 16 വാർഡുള്ള ആലപ്പാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് മാറ്റങ്ങൾ സംഭവിക്കാത്തത്.
വലിയ, ചെറിയ പഞ്ചായത്തുകൾ
പരമാവധി വാർഡുകളുടെ എണ്ണം 24 ആയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകളുള്ളത് 12 ഗ്രാമ പഞ്ചായത്തുകളിലാണ്. കുലശേഖരപുരം, തഴവ, മൈനാഗപ്പള്ളി, തൊടിയൂർ, ചവറ, തേവലക്കര, പന്മന, മയ്യനാട്, തൃക്കോവിൽവട്ടം, കല്ലുവാതുക്കൽ, നെടുമ്പന, ചിതറ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലാണ് 24 വാർഡുകളുള്ളത്. 14 വാർഡുള്ള പട്ടാഴി വടക്കേക്കര, ആര്യങ്കാവ്, മൺറോതുരുത്ത്, കുണ്ടറ, തെക്കുഭാഗം, നീണ്ടകര, നിലമേൽ എന്നീ 8 ഗ്രാമ പഞ്ചായത്തുകളിലാണ് ജില്ലയിൽ ഏറ്റവും കുറവ് വാർഡുകളുള്ളത്.