പൊലീസിനെ വെട്ടിച്ച് മോഷ്ടാക്കൾ വിലസുന്നു
ചവറ ∙ പൊലീസിനെ വെട്ടിച്ചു മോഷ്ടാക്കൾ വിലസുന്നു. ദേവാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിക്കുന്നതു പതിവാകുന്നു. ചവറ, പന്മന എന്നിവിടങ്ങളിലാണു മോഷണം പതിവാകുന്നത്. ഇന്നലെ പുലർച്ചെ പന്മന ചിറ്റൂർ കറുങ്ങയിൽ ആറുമുഖ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉപദേവത ക്ഷേത്രങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന

ചവറ ∙ പൊലീസിനെ വെട്ടിച്ചു മോഷ്ടാക്കൾ വിലസുന്നു. ദേവാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിക്കുന്നതു പതിവാകുന്നു. ചവറ, പന്മന എന്നിവിടങ്ങളിലാണു മോഷണം പതിവാകുന്നത്. ഇന്നലെ പുലർച്ചെ പന്മന ചിറ്റൂർ കറുങ്ങയിൽ ആറുമുഖ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉപദേവത ക്ഷേത്രങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിച്ചു.
35 കിലോഗ്രാം തൂക്കം വരുന്ന വാർപ്പും കടത്തിക്കൊണ്ടുപോയി. ചവറ ചെറുശേരിഭാഗം കാവുനട ദുർഗാദേവി ക്ഷേത്രം, രാമേഴ്ത്ത് മൂഹൂർത്തി ക്ഷേത്രം, പടിഞ്ഞാറ്റതിൽ ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളാണു മോഷ്ടാക്കൾ തകർത്ത് ഏതാനും ദിവസങ്ങളായി പണം അപഹരിക്കുന്നത്. 14നു പുലർച്ചെ എസ്എൻഡിപി വട്ടത്തറ 5430–ാം നമ്പർ ശാഖ മന്ദിരത്തിന്റെ കാണിക്ക വഞ്ചി തുറന്ന് 8000 രൂപയോളം കവർന്നിരുന്നു. അതേദിവസം തന്നെ ചെറുശേരിഭാഗത്തെ ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും കുത്തിത്തുറന്നു പണം കവർന്നു.
ഇരുചക്രവാഹനത്തിൽ മുഖം മറച്ചാണു മോഷ്ടാക്കൾ എത്തുന്നത്. ഇവരെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടെത്താനാകുന്നില്ല. നീണ്ടകര, ചവറ, പന്മന പഞ്ചായത്തുകളുടെ പരിധി ഉൾപ്പെടുന്ന ചവറ പൊലീസ് സ്റ്റേഷനിൽ വേണ്ടത്ര വാഹനങ്ങൾ ഇല്ലാത്തതും ബുദ്ധിമുട്ടാകുന്നു. വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളയും.