റെയിൽവേ പരിശീലന കേന്ദ്രം: ഇനിയും ഉയരാതെ പ്രതീക്ഷ
കൊല്ലം ∙ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ മൾട്ടി ഡിവിഷനൽ ഡിസിപ്ലിനറി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (എംഡിഡിടിഐ) ഇപ്പോഴും തറയിലൊതുങ്ങുന്നു. കൊല്ലം ഉപാസന ആശുപത്രിക്ക് എതിർവശത്തുള്ള റെയിൽവേ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം അടിസ്ഥാനം മാത്രം കെട്ടിയ നിലയിൽ ഒരു വർഷമായി അവശേഷിക്കുന്നത്. റെയിൽ കൗശൽ

കൊല്ലം ∙ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ മൾട്ടി ഡിവിഷനൽ ഡിസിപ്ലിനറി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (എംഡിഡിടിഐ) ഇപ്പോഴും തറയിലൊതുങ്ങുന്നു. കൊല്ലം ഉപാസന ആശുപത്രിക്ക് എതിർവശത്തുള്ള റെയിൽവേ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം അടിസ്ഥാനം മാത്രം കെട്ടിയ നിലയിൽ ഒരു വർഷമായി അവശേഷിക്കുന്നത്. റെയിൽ കൗശൽ വികാസ് യോജന പദ്ധതി പ്രകാരമാണ് എല്ലാ ഡിവിഷനിലെയും ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലത്ത് നിർമിച്ചു തുടങ്ങിയത്. പദ്ധതി 2022 ഓഗസ്റ്റിൽ പ്രഖ്യാപിച്ച് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല.
2023ൽ കെട്ടിയ തറ കാടുപിടിച്ച് കമ്പികൾ തുരുമ്പിച്ച നിലയിലാണ്. മറ്റു നിർമാണ വസ്തുക്കളും ഉപയോഗശൂന്യമായി അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ടെൻഡർ തനിക്കു ലഭിച്ചതെന്നും ഫണ്ട് ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിർമാണം നിർത്തി വച്ചിരിക്കുകയാണെന്നും കരാറുകാരൻ പറഞ്ഞു. 40 ലക്ഷം രൂപ റെയിൽവേയിൽ നിന്നു ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി ഫണ്ട് അനുവദിച്ചതായി അറിയിപ്പു വന്നെങ്കിലും കുടിശിക ലഭിച്ച ശേഷമേ നിർമാണം പുനരാരംഭിക്കൂ എന്നാണ് കരാറുകാരൻ പറയുന്നത്.
ആകെ 16,500 ചതുരശ്രയടിയിൽ 4 കോടി രൂപയുടേതാണ് എംഡിഡിടിഐ പദ്ധതി. നിലവിൽ ബേസിക് ട്രെയ്നിങ് സെന്റർ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലാ ഡിവിഷനിലെയും ഉദ്യോഗസ്ഥർക്ക് ഒന്നിച്ച് ട്രെയ്നിങ് നൽകുന്നതിനുള്ള സ്വപ്ന പദ്ധതിയായിരുന്നു ഇത്. കാർപെന്റർ ആൻഡ് ഫിറ്റേഴ്സ്, കംപ്യൂട്ടർ ബേസിക്സ്, എസ് ആൻഡ് ടി ഇൻ ഇന്ത്യൻ റെയിൽവേ, ഇലക്ട്രിക്കൽ ട്രെയ്നിങ് തുടങ്ങിയവയിലാണ് എംഡിഡിടിഐ വഴി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക.